ഈ രോഗാവസ്ഥ ഉള്ളവർ അവരുടെ പങ്കാളിയുടെ എക്സുമായി നിരന്തരം സ്വയം താരതമ്യപ്പെടുത്തുകയും, അവരാണ് തന്നെക്കാൾ കൂടുതൽ ഭംഗിയും കഴിവുമുള്ളവർ എന്ന് വിചാരിക്കുകയും ചെയ്യും
ഈ റിലേഷന്‍ഷിപ്പിലുണ്ടാകുന്ന അസൂയയ്ക്ക് പുതിയ പേര് ലഭിക്കുമെന്ന് ആരെങ്കിലും വിചാരിച്ച് കാണുമോ? അതെ, സമൂഹ മാധ്യമങ്ങളും മോഡേൺ ഡേറ്റിങ്ങുമുള്ള ഇന്നത്തെ കാലത്ത് ബന്ധങ്ങളിലുണ്ടാകുന്ന അസൂയയ്ക്കും പുതിയ പേര് ലഭിച്ചിരിക്കുന്നു' റെബേക്ക സിൻഡ്രോം'. നിങ്ങളുടെ പങ്കാളിയുടെ പൂർവ ബന്ധത്തിലെ പങ്കാളിയോട് നിങ്ങൾ സ്വയം താരതമ്യപ്പെടുത്തുകയാണെകിൽ നിങ്ങൾ ഒന്ന് സൂക്ഷിച്ചോ, നിങ്ങൾക്ക് റെബേക്ക സിൻഡ്രോം ആണ്.
ALSO READ: ജോലിക്ക് പോകുന്നവരാണോ നിങ്ങൾ? കേട്ടിട്ടുണ്ടോ അൺഹാപ്പി ലീവിനെ കുറിച്ച്?
നിങ്ങളുടെ പങ്കാളിയുടെ പൂർവ ബന്ധങ്ങളെ കുറിച്ചോ, അവരുടെ മുൻ പങ്കാളികളെ കുറിച്ചോ, ആ ബന്ധത്തിൽ അവർക്കുണ്ടായ ശാരീരിക ബന്ധത്തെ കുറിച്ചോ വല്ലാതെ അസൂയ തോന്നുന്നുണ്ടെകിൽ അതിനെയാണ് റബേക്കാ സിൻഡ്രോം എന്ന് പറയുന്നത്. ഈ രോഗാവസ്ഥ ഉള്ളവർ അവരുടെ പങ്കാളിയുടെ എക്സുമായി നിരന്തരം സ്വയം താരതമ്യപ്പെടുത്തുകയും, അവരാണ് തന്നെക്കാൾ കൂടുതൽ ഭംഗിയും കഴിവുമുള്ളവർ എന്ന് വിചാരിക്കുകയും ചെയ്യും.
ALSO READ: ബ്യൂട്ടി പാർലറിൽ പോകുന്നവരാണോ നിങ്ങൾ? എങ്കിൽ നിങ്ങൾക്കും വരാം ബ്യൂട്ടി പാർലർ സ്ട്രോക്ക് സിൻഡ്രോം
1938-ൽ പുറത്തിറങ്ങിയ ഡാഫ്‌നെ ഡു മൗറിയറുടെ 'റെബേക്ക' എന്ന നോവലിന് ശേഷമാണ് ഈ പേര് ലഭിച്ചത്. നോവലിൽ ഭാര്യ ഭർത്താവിൻ്റെ മരിച്ചുപോയ ആദ്യ ഭാര്യയോട് ആഭിമുഖ്യം കാണിക്കുന്നുണ്ട്. എന്നാൽ, വിദഗ്ധരുടെ അഭിപ്രായത്തിൽ, ഇത്തരത്തിലുള്ള പ്രവണത യഥാർത്ഥ ജീവിത പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നു.
ബാല്യകാല അനുഭവങ്ങളിൽ നിന്നായിരിക്കാം ചിലപ്പോൾ റെബേക്ക സിൻഡ്രോം ഉണ്ടാകുന്നത്. ഉദാഹരണത്തിന്, കുട്ടികാലത്ത് മാതാപിതാക്കൾ സഹോദരങ്ങളിൽ ഒരാൾക്കാണ് പ്രാധാന്യം നല്കിയതെങ്കിൽ, അത് നിങ്ങളിൽ വല്ലാതെ വിഷമം ഉണ്ടാക്കിയിട്ടുണ്ടെകിൽ നിങ്ങള്‍ക്ക് ഭാവിയിൽ റെബേക്ക സിൻഡ്രോം വരാനുള്ള സാധ്യത തള്ളിക്കളയാൻ ആവില്ല. പലരിലും പല രീതിയിലാകും ഈ രോഗാവസ്ഥ വരാനുള്ള കാരണം.
ALSO READ: മകൾക്കായി നെയിൽ ആർട്ടിസ്റ്റ് ആയി മാർക്ക് സക്കർബർഗ്; വീഡിയോ വൈറല്‍
ദമ്പതികൾക്ക് പരസ്പരം ഉള്ള വിശ്വാസവും അടുപ്പവും ഇല്ലാതാക്കാൻ അസൂയക്ക് കഴിയും. 2017-ൽ നടത്തിയ ഒരു സർവേ പ്രകാരം, "79% പുരുഷന്മാരും തങ്ങൾക്ക് ബന്ധങ്ങളിൽ അസൂയ തോന്നാറുണ്ടെന്ന് രേഖപ്പെടുത്തി.അതേസമയം, സ്ത്രീകൾക്ക് ഇത് 66% രേഖപ്പെടുത്തി."
ALSO READ: ഭാര്യക്ക് ബിക്കിനിയിടാന്‍ മോഹം; 300 കോടിക്ക് ദ്വീപ് വാങ്ങി ദുബായ് വ്യവസായി
എന്നാൽ മാനസികാരോഗ്യ വിദഗ്ദർ പറയുന്നതനുസരിച്ച് ഒരു പരിധി വരെ ആത്മപരിശോധന ഈ മനസിലാകാവസ്ഥ കുറയ്ക്കാൻ സഹായിക്കും. പങ്കാളിയുടെ മുൻ ബന്ധങ്ങളെ കുറിച്ച് പരമാവധി ചോദിക്കാതിരിക്കുന്നതും, അവരുടെ പഴയ സമൂഹ മാധ്യമ പോസ്റ്റുകൾ പരിശോധിക്കാതിരിക്കുന്നതും, ഒരു പരിധി വരെ ഈ അവസ്ഥ ഒഴിവാക്കാൻ സഹായിക്കും. നിങ്ങളുടെ പങ്കാളിയുടെ ഭൂതകാല ബന്ധങ്ങളെ കുറിച്ച് ആലോചിച്ച് വിഷമിക്കുമ്പോൾ നിങ്ങളുടെ ഭാവി ജീവിതം പ്രതിസന്ധിയിലാകുമെന്ന് മനസിലാക്കി പ്രവർത്തിക്കുന്നതാണ് നല്ലത്.