'എല്ലാവരും ഒരുമിച്ചിരുന്ന് സ്ക്രിപ്റ്റ് വായിച്ചു, പകുതി ആയപ്പോൾ എല്ലാവരും കരഞ്ഞു'; സ്ട്രേയ്ഞ്ചർ തിങ്‌സിന്റെ അവസാന ഭാഗത്തെ കുറിച്ച് നടൻ ഡേവിഡ് ഹാർബർ

ഇപ്പോൾ അവസാന സീസണിന്‍റെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ ചിത്രത്തിന്റെ പ്ലോട്ടും കാര്യങ്ങളും പുറത്ത് വിട്ടിട്ടില്ല.
'എല്ലാവരും ഒരുമിച്ചിരുന്ന് സ്ക്രിപ്റ്റ് വായിച്ചു, പകുതി ആയപ്പോൾ എല്ലാവരും കരഞ്ഞു'; സ്ട്രേയ്ഞ്ചർ തിങ്‌സിന്റെ അവസാന ഭാഗത്തെ കുറിച്ച് നടൻ ഡേവിഡ് ഹാർബർ
Published on

ഏവരുടെയും പ്രിയപ്പെട്ട സീരീസ് ആണ് സ്ട്രേയ്ഞ്ചർ തിങ്ങ്സ്. ഇപ്പോഴിതാ, സ്ട്രേയ്ഞ്ചർ തിങ്ങ്സ് അതിന്റെ അവസാന ഭാഗത്തേക്ക് കടക്കുകയാണ്. സ്ട്രേയ്ഞ്ചർ തിങ്ങ്സ് സീസൺ 5 ഓടെ സീരീസ് അവസാനിക്കുകയാണ്. സീരീസ് അവസാനമായാണ് കാണുന്നതെന്ന ചിന്ത ആരാധകരെ കണ്ണീരണിയിക്കുകയാണ്. ഇപ്പോൾ അവസാന സീസണിന്‍റെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ ചിത്രത്തിന്റെ പ്ലോട്ടും കാര്യങ്ങളും പുറത്ത് വിട്ടിട്ടില്ല. ഇപ്പോഴിതാ സ്ട്രേയ്ഞ്ചർ തിങ്‌സിലെ പ്രധാന കഥാപാത്രമായ ഡേവിഡ് ഹാർബർ ഷോയെ സംബന്ധിച്ചുള്ള ചില കാര്യങ്ങൾ പങ്കുവെച്ചിരിക്കുകയാണ്. അവസാനത്തെ എപ്പിസോഡിന്റെ കഥ ഏവരെയും കണ്ണീരണിയിച്ചു എന്നാണ് അദ്ദേഹം പറഞ്ഞത്.

ALSO READ: ഡ്യൂണ്‍ പാര്‍ട്ട് 3; ചിത്രീകരണം 2026ല്‍ ആരംഭിക്കാന്‍ സാധ്യത


അവസാന സീസണിൽ, ഇലവനും അവളുടെ സുഹൃത്തുക്കളും അവസാനമായി അപ്‌സൈഡ് ഡൗണിൻ്റെ ലീഡറായ വെക്‌നയെ നേരിടും. ഹാർബർ പറയുന്നതനുസരിച്ച്, ഈ പരമ്പരയിലെ ഏറ്റവും മികച്ച എപ്പിസോഡ് ആണ് ഫൈനൽ എപ്പിസോഡ് എന്നാണ്.

ALSO READ: സിറ്റാഡേല്‍ ഇന്ത്യന്‍ സിനിമയെ മുന്നോട്ട് നയിക്കും: വരുണ്‍ ധവാന്‍

'സ്ട്രേയ്ഞ്ചർ തിങ്ങ്സ് എപ്പിസോഡുകളിൽ വെച്ച് അവർ ചെയ്ത ഏറ്റവും മികച്ച എപ്പിസോഡ് ആണിത്. എല്ലാവരും ഒരുമിച്ചിരുന്ന് സ്ക്രിപ്റ്റ് വായിച്ച് തുടങ്ങി പകുതി ആയപ്പോൾ തന്നെ എല്ലാവരും കരയാൻ തുടങ്ങി. അവസാന 20 മിനിറ്റ് കടന്നപ്പോൾ കരച്ചില്‍ അനിയന്ത്രിതമായി'.

'ഇതിലെ കുട്ടികളും ഷോയ്‌ക്കൊപ്പമാണ് വളർന്നത്. എന്നിരുന്നാലും, അവസാനത്തെ സീസൺ വളരെ മനോഹരമായാണ് ചെയ്തിട്ടുള്ളത്. വളരെ മികച്ച് സീസൺ ആണിത്. നിങ്ങൾക്കെന്തായാലും ഇത് ഇഷ്ടപെടും', ഡേവിഡ് ഹാർബർ പറഞ്ഞു.


അതേസമയം സീസൺ 5 സീസൺ 1 നെ പ്രതിഫലിപ്പിക്കുമെന്ന് മാറ്റ് ഡഫർ പറഞ്ഞു. ഇതൊരു വലിയ ബജറ്റിൽ ഒരുങ്ങുന്ന സീരീസ് ആയിരിക്കും. എല്ലാവരും ഹോക്കിൻസിൽ വീണ്ടും ഒന്നിക്കുന്നു. ചിലപ്പോൾ സ്ട്രേയ്ഞ്ചർ തിങ്‌സിന്റെ സ്പിൻ ഓഫ് ഉണ്ടായേക്കാം. പക്ഷെ, ഇലവൻ, ഡസ്റ്റിന്‍, ലുകാസ്, ഹോപ്പർ എന്നിവരുടെ കഥ ഇവിടെ അവസാനിക്കുകയാണ്.



Related Stories

No stories found.
News Malayalam 24x7
newsmalayalam.com