ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനും, ഡോ. പോൾസ് എന്റർടെയിന്മെന്റസിന്റെ ബാനറിൽ ഡോ. പോൾ വർഗീസ്, കൃഷ്ണമൂർത്തി എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
തണ്ണീർ മത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ, പ്രേമലു എന്നീ ചിത്രങ്ങൾക്ക് ശേഷം ഗിരീഷ് എ.ഡി. നസ്‌ലെനെ നായകനാക്കി സംവിധാനം ചെയ്യുന്ന 'ഐ ആം കാതലൻ' നവംബർ 7 ന് റിലീസാകും. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനും, ഡോ. പോൾസ് എന്റർടെയിന്മെന്റസിന്റെ ബാനറിൽ ഡോ. പോൾ വർഗീസ്, കൃഷ്ണമൂർത്തി എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
ALSO READ: ഷറഫുദ്ദീനും ഐശ്വര്യ ലക്ഷ്മിയും ഒന്നിക്കുന്ന 'ഹലോ മമ്മി'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു
അനിഷ്‌മയാണ് ചിത്രത്തിൽ നായികയാകുന്നത്. ദിലീഷ് പോത്തൻ, ലിജോമോൾ, ടി.ജി. രവി, സജിൻ, വിനീത് വാസുദേവൻ, വിനീത് വിശ്വം, എന്നിവരാണ് മറ്റ് താരങ്ങൾ. ടിനു തോമസാണ് സഹനിർമാണം. ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രം കേരളത്തിലെ തീയേറ്ററുകളിൽ വിതരണം ചെയ്യുന്നത്.സജിൻ ചെറുകയിലാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ശരൺ വേലായുധനാണ് സിനിമാറ്റോഗ്രാഫർ. ആകാശ് ജോസഫ് വർഗീസാണ് എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത്. സിദ്ധാർത്ഥ പ്രദീപ് ആണ് സംഗീതം ഒരുക്കുന്നത്.
ALSO READ: അർജുൻ അശോകനും അപർണ ദാസും ഒന്നിക്കുന്ന ആനന്ദ് ശ്രീബാല നവംബർ പതിനഞ്ചിനു തീയേറ്ററുകളിൽ!!
കലാസംവിധാനം - വിവേക് കളത്തിൽ, വസ്ത്രാലങ്കാരം - ധന്യ ബാലകൃഷ്ണൻ , മേക്കപ്പ് - സിനൂപ് രാജ്, വരികൾ- സുഹൈൽ കോയ, പ്രൊഡക്ഷൻ കൺട്രോളർ - മനോജ് പൂങ്കുന്നം, ഫിനാൻസ് കൺട്രോളർ - അനിൽ ആമ്പല്ലൂർ, മാർക്കറ്റിങ്ങ് & ഡിസ്ട്രിബ്യുഷൻ ഡ്രീം ബിഗ് ഫിലിംസ്, ഡിജിറ്റൽ പ്രൊമോഷൻ- ഒബ്സ്ക്യൂറ, പിആർ ഒ - ശബരി.