റൊമാൻസ് കഴിഞ്ഞു, ഇനി ഇടി; നസ്‌ലെൻ-ഖാലിദ് റഹ്‌മാൻ ചിത്രം 'ആലപ്പുഴ ജിംഖാന' ഫസ്റ്റ് ലുക്ക്

തല്ലുമാലയ്ക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
റൊമാൻസ് കഴിഞ്ഞു, ഇനി ഇടി; നസ്‌ലെൻ-ഖാലിദ് റഹ്‌മാൻ ചിത്രം 'ആലപ്പുഴ ജിംഖാന' ഫസ്റ്റ് ലുക്ക്
Published on

നസ്ലെൻ നായകനായി എത്തുന്ന പുതിയ ചിത്രം 'ആലപ്പുഴ ജിംഖാന'യുടെ ഒഫീഷ്യൽ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ആയി. 'ആലപ്പുഴ ജിംഖാന'എന്നാണ് ചിത്രത്തിന്റെ പേര്. ബോക്സിങ് ഗ്ലോവ്സ് ഇട്ട് നിൽക്കുന്ന നസ്ലിനെയാണ് പോസ്റ്ററിൽ കാണാൻ സാധിക്കുന്നത്. പ്ലാൻ ബി മോഷൻ പിക്ചർസാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടത്. തല്ലുമാലയ്ക്ക് ശേഷം ഖാലിദ് റഹ്മാൻ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. നസ്ലെൻ, ഗണപതി, ലുക്മാൻ, അനഘ രവി തുടങ്ങിയവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഖാലിദ് റഹ്മാൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. രതീഷ് രവിയാണ് സംഭാഷണം. ജിംഷി ഖാലിദാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം വിഷ്ണു വിജയ്. നിഷാദ് യൂസഫ് ആണ് എഡിറ്റിംഗ് നിർവഹിക്കുന്നത്. മുഹ്സിൻ പരാരിയാണ് ചിത്രത്തിലെ ഗാനങ്ങൾക്കായി വരികൾ എഴുതുന്നത്. ഖാലിദ് റഹ്മാൻ, ജോബിൻ ജോർജ്, സമീർ കാരാട്ട്, സുബീഷ് കണ്ണഞ്ചേരി തുടങ്ങിയവരാണ് ചിത്രം നിർമിക്കുന്നത്.

പ്രേമലു ആണ് നസ്ലെന്‍റേതായി അവസാനം ഇറങ്ങിയ ചിത്രം. പ്രേമലുവിൽ റൊമാന്റിക് കഥാപാത്രമായിരുന്നെങ്കിൽ ആലപ്പുഴ ജിംഖാനയിൽ ഇടിയായിരിക്കും എന്നാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ നിന്ന് മനസിലാക്കാൻ സാധിക്കുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com