fbwpx
ജോജു ജോർജ് ആദ്യമായി സംവിധാനം ചെയ്യുന്ന 'പണി'ക്ക് യുഎ സർട്ടിഫിക്കറ്റ്; ചിത്രം ഈ മാസം തിയേറ്ററുകളിലെത്തും
logo

ന്യൂസ് ഡെസ്ക്

Last Updated : 19 Oct, 2024 07:58 PM

ഹെവി ആക്ഷൻ പാക്ക്ഡ് ഫാമിലി എന്‍റർടെയ്നറാണ് ചിത്രമെന്നാണ് ട്രെയിലർ നൽകിയിരിക്കുന്ന സൂചന

MALAYALAM MOVIE


നടൻ ജോജു ജോർജ്‌ ആദ്യമായി രചനയും സംവിധാനവും നിർവഹിക്കുന്ന 'പണി'ക്ക് യുഎ സർട്ടിഫിക്കറ്റ്. ഹെവി ആക്ഷൻ പാക്ക്ഡ് ഫാമിലി എന്‍റർടെയ്നറാണ് ചിത്രമെന്നാണ് ട്രെയിലർ നൽകിയിരിക്കുന്ന സൂചന. ഒക്ടോബർ 24 നാണ് ചിത്രം റിലീസാവുക. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിനെത്തും.

ALSO READ: ഗിരീഷ് എ.ഡി-നസ്‌ലെന്‍ കോംബോ വീണ്ടും ഒന്നിക്കുന്നു; 'ഐ ആം കാതലൻ' റിലീസ് തീയതി പ്രഖ്യാപിച്ചു


സിനിമയുടേതായി ഇതിനകം പുറത്തിറങ്ങിയ പോസ്റ്ററും ഗാനവും സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു. യഥാർഥ ജീവിതത്തിൽ സംസാരശേഷിയും കേൾവി ശക്തിയും ഇല്ലാത്ത പെൺകുട്ടിയായ അഭിനയയാണ് ചിത്രത്തില്‍ ജോജുവിന്‍റെ നായികയായി എത്തുന്നത്. സാഗർ, ജുനൈസ്, ഗായിക അഭയ ഹിരൺമയി, പ്രശാന്ത് അലക്സ്, സുജിത് ശങ്കർ തുടങ്ങിയവരും അറുപതോളം പുതിയ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

ALSO READ: അർജുൻ അശോകനും അപർണ ദാസും ഒന്നിക്കുന്ന ആനന്ദ് ശ്രീബാല നവംബർ പതിനഞ്ചിനു തീയേറ്ററുകളിൽ!!


ഒരു മാസ്സ് ത്രില്ലർ, റിവഞ്ച് ജോണറിൽ എത്തുന്ന ചിത്രം ജോജുവിന്‍റെ തന്നെ പ്രൊഡക്ഷൻ കമ്പനിയായ അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസിന്‍റെയും, എഡി സ്റ്റുഡിയോസിന്‍റെയും, ശ്രീ ഗോകുലം മൂവീസിന്‍റെയും ബാനറിൽ എം. റിയാസ് ആദം, സിജോ വടക്കൻ എന്നിവർ ചേർന്നാണ് നിർമിച്ചിരിക്കുന്നത്. ശ്രീ ഗോകുലം മൂവിസിലൂടെ ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്. വിഷ്ണു വിജയ്, സാം സി.എസ് എന്നിവരാണ് സംഗീതം. ക്യാമറ വേണു ISC, ജിന്‍റോ ജോർജ്. എഡിറ്റർ: മനു ആന്‍റണി, പ്രൊഡക്ഷൻ ഡിസൈൻ: സന്തോഷ് രാമൻ, സ്റ്റണ്ട്: ദിനേശ് സുബ്ബരായൻ, കോസ്റ്റ്യൂം: സമീറ സനീഷ്, മേക്കപ്പ്: റോഷൻ എൻ.ജി, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, പിആർഒ: ആതിര ദിൽജിത്ത്, മാർക്കറ്റിംഗ്: ഒബ്സ്ക്യൂറ എന്‍റർടെയ്ൻമെന്‍റ്സ്.

KERALA
ചെന്താമര ലക്ഷ്മിയെ കൊല്ലുന്നത് കണ്ടതായി ദൃക്‌സാക്ഷിയുടെ മൊഴി; 480 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചു
Also Read
user
Share This

Popular

KERALA
KERALA
കൊടകര കുഴൽപ്പണ കേസ്: BJP നേതാക്കള്‍ പ്രതികളോ സാക്ഷികളോ അല്ല; കുറ്റപത്രം സമർപ്പിച്ച് ഇഡി