കഴിഞ്ഞ 72 മണിക്കൂറായി ഓപ്പറേഷൻ തുടരുകയാണെന്ന് ആഭ്യന്തരമന്ത്രി വിജയ് ശർമ അറിയിച്ചു
ഛത്തീസ്‌ഗഡിലെ ബസ്തർ മേഖലയിൽ മാവോയിസ്റ്റുകളുമായി സുരക്ഷാ സേന ഏറ്റുമുട്ടി. ഏറ്റുമുട്ടലിൽ 26 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടെന്ന് ആഭ്യന്തരമന്ത്രി വിജയ് ശർമ അറിയിച്ചതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 72 മണിക്കൂറായി ഓപ്പറേഷൻ തുടരുകയാണെന്നും ആഭ്യന്തര മന്ത്രി അറിയിച്ചു.
മാവോയിസ്റ്റുകളുടെ സാന്നിധ്യമുണ്ടെന്ന ഇൻ്റലിജൻസ് വിവരത്തെത്തുടർന്ന് നാരായൺപൂർ, ദന്തേവാഡ, ബിജാപൂർ, കൊണ്ടഗാവ് എന്നീ നാല് ജില്ലകളിൽ നിന്നുള്ള സൈനികരാണ് ദൗത്യത്തിൽ പങ്കെടുത്തത്. ഛത്തീസ്ഗഢ്-തെലങ്കാന അതിർത്തിയിൽ മാവോയിസ്റ്റ് സാന്നിധ്യം നേരിടാൻ സുരക്ഷാ സേന 'ഓപ്പറേഷൻ ബ്ലാക്ക് ഫോറസ്റ്റ്' നടത്തി ഒരു മാസത്തിന് ശേഷമാണ് ഏറ്റുമുട്ടൽ ഉണ്ടാകുന്നത്.
ALSO READ: 20 ലക്ഷം പേർ കൊടിയ ദാരിദ്ര്യത്തിൽ, കടുത്ത ഭക്ഷ്യക്ഷാമം; ദുരിതത്തിന്റെ കാണാക്കയത്തിൽ ഗാസ
ഏറ്റുമുട്ടലിൽ 214 ഓളം മാവോയിസ്റ്റ് ഒളിത്താവളങ്ങളും ബങ്കറുകളും നശിപ്പിച്ചുവെന്നും, ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഉപകരണങ്ങൾ, ബിജിഎൽ ഷെല്ലുകൾ, ഡിറ്റണേറ്ററുകൾ, സ്ഫോടകവസ്തുക്കൾ എന്നിവ പിടിച്ചെടുത്തുവെന്നും എൻഡിടിവി റിപ്പോർട്ട് ചെയ്തു.