സഭയില്‍ ഇനി അന്‍വർ പ്രതിപക്ഷ ബ്ലോക്കില്‍; നടപടി സിപിഎം കത്തിന് പിന്നാലെ

മഞ്ചേശ്വരം എംഎല്‍എ എ.കെ.എം അഷറഫിന്‍റെ അടുത്താണ് അന്‍വറിന്‍റെ സീറ്റ്
സഭയില്‍ ഇനി അന്‍വർ പ്രതിപക്ഷ ബ്ലോക്കില്‍; നടപടി സിപിഎം കത്തിന് പിന്നാലെ
Published on

നിയമസഭയിൽ പി.വി. അൻവറിന്‍റെ സ്ഥാനം പ്രതിപക്ഷ ബ്ലോക്കിലേക്ക് മാറ്റി. സിപിഎം പാർലമെന്ററികാര്യ സെക്രട്ടറി ടി.പി. രാമകൃഷ്ണന്റെ കത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. മഞ്ചേശ്വരം എംഎല്‍എ എ.കെ.എം അഷറഫിന്‍റെ അടുത്താണ് അന്‍വറിന്‍റെ സീറ്റ്. നാളെയാണ് നിയമസഭാ സമ്മേളനം ആരംഭിക്കുന്നത്.

നിയമസഭ സഭ സമ്മേളനത്തിനോട് മുന്നോടിയായി സ്പീക്കർ എ.എന്‍. ഷംസീർ നടത്തിയ വാർത്താസമ്മേളനത്തില്‍ അന്‍വറിന്‍റെ സഭയിലെ ഇരിപ്പിടം വിഷയമായിരുന്നു. സഭയില്‍ നിലത്തിരിക്കേണ്ട സാഹചര്യം അൻവറിന് ഉണ്ടാകില്ലെന്നായിരുന്നു സ്പീക്കറിന്‍റെ പ്രതികരണം. ഇരിപ്പിട വിഷയത്തില്‍ എൽഡിഎഫിൻ്റെയോ അൻവറിൻ്റെയോ കത്ത് ലഭിച്ചിട്ടില്ലെന്നും എ.എന്‍. ഷംസീർ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് അന്‍വറിനെ സിപിഎം ബ്ലോക്കില്‍ നിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ടുളള കത്ത് എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണന്‍ സ്പീക്കറിന് നല്‍കിയത്.

Also Read: നക്ഷത്ര ചിഹ്നമിട്ട ചോദ്യ നോട്ടീസുകള്‍ മാറ്റിയതിൽ മനഃപൂർവം ഇടപെട്ടിട്ടില്ല: സ്പീക്കർ

സിപിഎം സ്വതന്ത്രനായാണ് അന്‍വർ നിലമ്പൂർ മണ്ഡലത്തില്‍ നിന്നും മത്സരിച്ച് വിജയിച്ചത്.  എഡിജിപി എം.ആർ. അജിത് കുമാർ, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശി എന്നിവർക്കെതിരെ അന്‍വറിന്‍റെ ആരോപണങ്ങള്‍ വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. തുടർന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ അന്‍വറിന്‍റെ എല്‍ഡിഎഫ് ബന്ധങ്ങള്‍ അവസാനിച്ചുവെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെ പുതിയ പാർട്ടി രൂപീകരിക്കുമെന്ന സൂചനയും അന്‍വർ നല്‍കി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com