'മസ്തിഷ്ക മരണം: സൈമൺസ് മെമ്മറീസ്'; കൃഷാന്ത്‌ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പുറത്ത്

ആവാസവ്യൂഹം, പുരുഷ പ്രേതം എന്നീ വൻ പ്രേക്ഷക- നിരൂപക പ്രശംസ നേടിയ ചിത്രങ്ങൾക്ക് ശേഷം കൃഷാന്ത്‌ രചിച്ചു സംവിധാനം ചെയ്യുന്ന ചിത്രമാണിത്
'മസ്തിഷ്ക മരണം: സൈമൺസ് മെമ്മറീസ്'; കൃഷാന്ത്‌ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പുറത്ത്
Published on

ദേശീയ- സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവായ സംവിധായകൻ കൃഷാന്ത്‌ ഒരുക്കിയ പുതിയ ചിത്രം 'മസ്തിഷ്ക മരണം; സൈമൺസ് മെമ്മറീസ്' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് ആണ് ചിത്രം നിർമിക്കുന്നത്. 'മസ്തിഷ്ക മരണം- എ ഫ്രാങ്കെന്‍ബൈറ്റിങ് ഓഫ് സൈമൺസ് മെമ്മറീസ്' എന്നാണ് ചിത്രത്തിന്റെ മുഴുവൻ ടൈറ്റിൽ. ആവാസവ്യൂഹം, പുരുഷ പ്രേതം എന്നീ വൻ പ്രേക്ഷക- നിരൂപക പ്രശംസ നേടിയ ചിത്രങ്ങൾക്ക് ശേഷം കൃഷാന്ത്‌ രചിച്ചു സംവിധാനം ചെയ്യുന്ന ചിത്രമാണിത്. 'ഗഗനചാരി' എന്ന ചിത്രത്തിന് ശേഷം അജിത് വിനായക ഫിലിംസ്, കൃഷാന്ത്‌ ഫിലിംസ് എന്നിവർ ഒന്നിക്കുന്ന സയൻസ് ഫിക്ഷൻ ചിത്രം കൂടിയാണ്.

രജിഷ വിജയൻ, നിരഞ്ജ് മണിയൻപിള്ള രാജു, ജഗദീഷ്, സുരേഷ് കൃഷ്ണ, നന്ദു, ദിവ്യ പ്രഭ, ആൻ ജമീല സലീം, ശാന്തി ബാലചന്ദ്രൻ, വിഷ്ണു അഗസ്ത്യ, സഞ്ജു ശിവറാം, ശംഭു, സായ് ഗായത്രി, ശ്രീനാഥ് ബാബു, മനോജ് കാന, സിൻസ് ഷാൻ, മിഥുൻ വേണുഗോപാൽ, സച്ചിൻ ജോസഫ്, ആഷ്‌ലി ഐസക്, അനൂപ് മോഹൻദാസ്, ജയിൻ ആൻഡ്രൂസ് എന്നിവരാണ് ചിത്രത്തിലെ താരങ്ങൾ.

ഛായാഗ്രഹണം- പ്രയാഗ് മുകുന്ദൻ, സംഗീതം- വർക്കി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- നിഖിൽ പ്രഭാകർ, പ്രൊജക്റ്റ് ഡിസൈനർ- രഞ്ജിത്ത് കരുണാകരൻ, കലാസംവിധാനം- കൃഷാന്ത്‌, ആൽവിൻ ജോസഫ്, മേക്കപ്പ്- അർഷാദ് വർക്കല, സംഘട്ടനം- ശ്രാവൺ സത്യ, വസ്ത്രാലങ്കാരം- ദിവ്യ ജോബി, ചീഫ് അസ്സോസിയേറ്റ് സിനിമാട്ടോഗാഫി- നിഖിൽ സുരേന്ദ്രൻ, ചീഫ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- രാഹുൽ മേനോൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- ജയേഷ് എൽ ആർ, കളറിസ്റ്റ്- അർജുൻ മേനോൻ (കാൻപ്രോ), സ്‌റ്റിൽസ്- കിരൺ വി എസ്, പ്രൊഡക്ഷൻ മാനേജർ- ആരോമൽ പയ്യന്നുർ, പിആർഒ- ശബരി

Related Stories

No stories found.
News Malayalam 24x7
newsmalayalam.com