fbwpx
ചുവപ്പണിഞ്ഞ് ബുനോൾ; ഈ വർഷത്തെ ലാ ടൊമാറ്റിന ആഘോഷങ്ങൾക്ക് വിരാമം
logo

ന്യൂസ് ഡെസ്ക്

Last Updated : 29 Aug, 2024 12:23 PM

ഇന്ത്യയിലെ ഹോളിക്ക് സമാനമായി, വെളുത്ത വസ്ത്രം ധരിച്ച് എത്തുന്ന ആളുകൾ പരസ്പരം തക്കാളിയെറിഞ്ഞും, തക്കാളി നീരിൽ കുളിച്ചും ആ ആഘോഷദിനം കൊണ്ടാടി

WORLD


എങ്ങും ആഘോഷക്കാഴ്ചകൾ, ചുവപ്പുമയം... ബുധനാഴ്ച കിഴക്കൻ സ്പെയിനിൽ വലൻസിയയിൽ നിന്ന് 40 കിമീ മാറി ബുനോളിൽ തെരുവുകൾ ചുവപ്പണിയുന്ന കാഴ്ച ലോകത്തിന് മുഴുവൻ സന്തോഷക്കാഴ്ചയായി. പതിറ്റാണ്ടുകളായി സ്പെയ്നുകാ‍ർ ആ​ഗസ്റ്റ് മാസത്തിലെ അവസാനത്തെ ബുധനാഴ്ച ലാ ടൊമാറ്റിന, എന്ന ടൊമാറ്റൊ ഫെസ്റ്റിവൽ ആഘോഷിക്കാൻ ആരംഭിച്ചിട്ട്. ഇന്ത്യയിലെ ഹോളിക്ക് സമാനമായി, വെളുത്ത വസ്ത്രം ധരിച്ച് എത്തുന്ന ആളുകൾ പരസ്പരം തക്കാളിയെറിഞ്ഞും, തക്കാളി നീരിൽ കുളിച്ചും ആ ആഘോഷദിനം കൊണ്ടാടി.


സോയ അക്തറിൻ്റെ സിന്ദ​ഗി ന മിലേ​ഗി ദൊബാരാ എന്ന ചിത്രത്തിലൂടെയായിരിക്കും ഇന്ത്യക്കാ‍ർക്ക് ലാ ടൊമാറ്റിന പരിചിതമാകുന്നത്. ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യയുദ്ധമായാണ് ലാ ടൊമാറ്റിന അറിയപ്പെടുന്നത്. ഒരാഴ്ചയോളം നീണ്ടുനിൽക്കുന്ന ആഘോഷമാണെങ്കിലും, തക്കാളിയേറ് നടക്കുക ആ​ഗസ്റ്റ് മാസത്തിലെ അവസാന ബുധനാഴ്ചയാണ്. ഈ വ‍ർഷം ഏഴ് ട്രക്കുകളിലായി 150 ടണോളം തക്കാളിയാണ് ആഘോഷത്തിനായി ബുനോളിലേക്ക് എത്തിച്ചത്. ലാ ടൊമാറ്റിനോയിൽ പങ്കെടുക്കാൻ നാനാ രാജ്യങ്ങളിൽ നിന്നും വിദേശസഞ്ചാരികളും സ്പെയിനിലെത്താറുണ്ട്. എന്നാൽ, ആഘോഷത്തിൽ പങ്കെടുക്കുന്നതിനായി സ്പെയിനിലെത്തുന്ന ഓരോ വിദേശിയിൽ നിന്നും 15 യൂറോ ഈടാക്കും. എന്നാൽ, ബുനോളുകാർക്ക് ഈ ആഘോഷത്തിൽ ഫ്രീയായി തന്നെ പങ്കെടുക്കാം.

READ MORE: രാജ്യം വിടാനൊരുങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്; പാസ്‌പോർട്ട് സേവാ പോർട്ടൽ അടുത്ത അഞ്ച് ദിവസം പ്രവർത്തിക്കില്ല



ലാ ടൊമാറ്റിന ആഘോഷത്തിൻ്റെ ഉത്ഭവത്തെ പറ്റി നിരവധി കഥകൾ പ്രചരിക്കുന്നുണ്ട്. എന്നാൽ, ആ കഥകളിൽ ഏറ്റവും പ്രധാനം, 1945ലെ നാടോടി ഉത്സവത്തിനിടെ ഉണ്ടായ സംഭവമാണ്. നാടോടി ഉത്സവത്തിനിടെ രണ്ട് വിഭാ​ഗങ്ങൾ തമ്മിൽ സംഘ‍ർഷമുണ്ടാകുകയും, തുടർന്ന് ഇരുകൂട്ടരും തക്കാളിയെടുത്തെറിഞ്ഞ് അരിശം തീർക്കുകയുമുണ്ടായി. ഇതിന്റെ ഓ‍ർമയ്ക്കായി അടുത്ത വർഷം മുതൽ ഇവിടെ തക്കാളിയേറ് ആരംഭിച്ചു. ആ ഓ‍ർമ പുതുക്കലാണ് ഇപ്പോൾ കണ്ടുവരുന്ന ലാ ടൊമാറ്റിനയിലേക്ക് നയിച്ചത് എന്ന് കരുതുന്നവരാണ് സ്പെയിനുകാരിൽ മിക്കവരും. എല്ലാ വ‍ർഷവും ഔദ്യോ​ഗിക പേജിലൂടെയാണ് ലാ ടൊമാറ്റിനായിൽ പങ്കെടുക്കുന്നതിനുള്ള ടിക്കറ്റുകൾ വിറ്റഴിക്കുന്നത്.

READ MORE: ബാർബി ഫോണുകൾ തിരിച്ചുവരുന്നു ! ആകാംഷയോടെ ആരാധക

KERALA
ചെന്താമര ലക്ഷ്മിയെ കൊല്ലുന്നത് കണ്ടതായി ദൃക്‌സാക്ഷിയുടെ മൊഴി; 480 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചു
Also Read
user
Share This

Popular

KERALA
KERALA
കൊടകര കുഴൽപ്പണ കേസ്: BJP നേതാക്കള്‍ പ്രതികളോ സാക്ഷികളോ അല്ല; കുറ്റപത്രം സമർപ്പിച്ച് ഇഡി