fbwpx
"ഇനി സണ്ണി ഡേയ്സ്"; പുതിയ കെപിസിസി നേതൃത്വത്തിൽ പ്രതികരിച്ച് കോൺഗ്രസ് നേതാക്കൾ
logo

ന്യൂസ് ഡെസ്ക്

Last Updated : 12 May, 2025 12:12 PM

സന്തോഷകരമായ മുഹൂർത്തമാണിത്, വെല്ലുവിളികൾ നേരിടുന്ന കാലത്താണ് പുതിയ നേതൃത്വം വരുന്നതെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു

KERALA



കെപിസിസിയുടെ പുതിയ പ്രസിഡൻ്റായി സണ്ണി ജോസഫിനെ നിയമിക്കുന്ന ചടങ്ങിൽ ഇനി കോൺഗ്രസിന് വരാൻ പോകുന്നത് സണ്ണി ഡേയ്സെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സന്തോഷകരമായ മുഹൂർത്തമാണിത്, വെല്ലുവിളികൾ നേരിടുന്ന കാലത്താണ് പുതിയ നേതൃത്വം വരുന്നതെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു.

നിരവധി നേട്ടങ്ങൾ കഴിഞ്ഞ വർഷങ്ങളിൽ ഉണ്ടായി. ഈ നേട്ടങ്ങളുമായി മുന്നോട്ടു പോകാൻ പുതിയ നേതൃത്വത്തിന് കഴിയട്ടെ. ഇനി കോൺഗ്രസിന് വരാൻ പോകുന്നത് സണ്ണി ഡേയ്സാണ്. സണ്ണി ഡെയ്സ് വരുന്നതോടെ കേരളത്തിൽ പുതുചരിത്രം എഴുതാൻ കഴിയും. തെരഞ്ഞെടുപ്പുകളിൽ വൻഭൂരിപക്ഷത്തോടെ വിജയിക്കാൻ കഴിഞ്ഞ വ്യക്തിയാണ് സണ്ണി ജോസഫ്. സണ്ണി ജോസഫ് ഏതെങ്കിലും ഒരു വിഭാഗത്തിന്റെ പ്രതിനിധി അല്ല, കോൺഗ്രസിൻ്റെ പ്രതിനിധിയാണ്. ഇപ്പോൾ നടക്കുന്നത് തെറ്റായ പ്രചരണങ്ങളാണെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു.

കോൺഗ്രസിൻ്റെ ഭാഗ്യ താരകവും കരുത്തനായ നേതാവുമാണ് അടൂർ പ്രകാശെന്നും ചെന്നിത്തല പറഞ്ഞു. മത്സരിച്ച എല്ലാ തെരഞ്ഞെടുപ്പുകളിലും വിജയിച്ച വ്യക്തിയാണ്. കെ, സുധാകരൻ കെപിസിസിയെ ശക്തമായി നയിച്ചയാളാണ്. ഹസൻ എല്ലാ ചുമതലകളും വഹിച്ചയാളാണ്. കോൺഗ്രസിൻ്റെ ശക്തമായ കാലഘട്ടത്തിലേക്ക് നമുക്ക് തിരിച്ച് വരാൻ കഴിയണം. കേരളത്തിലെ ജനങ്ങൾ പിണറായി വിജയൻ സർക്കാരിൻ്റെ പതനം ആഗ്രഹിക്കുന്നു. നിങ്ങൾ ഒന്ന് ഒരുമിച്ച് നിൽക്കണമെന്ന് മാത്രമാണ് ജനങ്ങൾ നമ്മളോട് ആവശ്യപ്പെടുന്നത്. എല്ലാവരും ഒറ്റക്കെട്ടായി മുന്നോട്ട് പോകണം. ആർക്കും തെറ്റിധാരണ വേണ്ട, 2026ൽ യുഡിഎഫ് ഭരണം കൊണ്ടുവരാനുള്ള നിതാന്ത ജാഗ്രത വേണമെന്നും ചെന്നിത്തല പറഞ്ഞു.


ALSO READ: കെപിസിസിക്ക് ഇനി പുതിയ നേതൃത്വം; അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത് സണ്ണി ജോസഫ്



കൊടിക്കുന്നിൽ സുരേഷ് എം.പി

സണ്ണി ജോസഫ് കെപിസിസിയുടെ 38ആം പ്രസിഡൻ്റാണ്. എല്ലാവർക്കും അഭിനന്ദനങ്ങൾ. ഇന്നത്തെ ഭാരവാഹികൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ പണ്ടുകാലത്ത് ഉണ്ടായിരുന്നില്ല. സണ്ണി ജോസഫ് അതിനാൽ ഒരു മാതൃകയാണ്. പാർശ്വവൽക്കരിക്കപ്പെട്ടവരെ ചേർത്ത് പിടിക്കാനുള്ള നടപടികളും പാർട്ടിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകണം. നിരവധി പരാതികൾ ഉയരുന്നുണ്ട്. പുതിയ നേതൃത്വം പാർശ്വവൽക്കരിക്കപ്പെട്ടവരെയും പരിഗണിക്കുമെന്ന് വിശ്വസിക്കുന്നു. ഒരു വിഭാഗത്തെ മാറ്റി നിർത്തരുത്. അവരുടെ ചിത്രങ്ങളും നേതൃത്വത്തിൽ വരണം. പിന്നാക്ക വിഭാഗത്തിൽ നിന്ന് കെപിസിസി അധ്യക്ഷൻ ഇതുവരെ ഉണ്ടായില്ല.

കെ. മുരളീധരൻ

ശരിയായ സമയത്ത് ശരിയായ ലിസ്റ്റ് പുറത്തിറക്കി. ബോംബ് പൊട്ടും എന്ന് വിചാരിച്ച കാലത്ത് ഏറുപടക്കം പോലും പൊട്ടിയില്ല. കണ്ടാൽ പരുക്കൻ എന്ന് തോന്നുമെങ്കിലും കെ. സുധാകരൻ ലോലഹൃദയനാണ്. തുടർന്നുള്ള പ്രവർത്തനത്തിനും സുധാകരന്റെ സഹായം വേണം. സ്ഥിരം കണ്ടു മടുത്ത മുഖം പാടില്ല, തലമുറ മാറണം. ഒറ്റക്കെട്ടായി എന്ന് എപ്പോഴും പറയണ്ട. ആവർത്തിച്ചു കേൾക്കുമ്പോൾ സംശയം തോന്നും. പ്രവർത്തിയിലാണ് അത് കാണിക്കേണ്ടത്. ഷാഫി വടകരയിൽ എത്തിയപ്പോൾ അദ്ദേഹത്തിന്റെ ഗ്രാഫ് ഉയർന്നു. താൻ തൃശ്ശൂരിലേക്ക് മാറിയപ്പോൾ തന്റെയും പ്രതാപന്റെയും ഗ്രാഫ് പോയി. സണ്ണി ജോസഫിന് എല്ലാ ഐശ്വര്യവും ഉണ്ടാവട്ടെ. എംപി എന്നത് നല്ല പോസ്റ്റാണ്. എനിക്ക് ഡൽഹിക്ക് പോകണമെങ്കിൽ പെൻഷൻ കാശിൽ നിന്ന് ടിക്കറ്റ് എടുക്കണം, കൊടിക്കുന്നിൽ സുരേഷിന് അത് വേണ്ട. സ്ഥാനമൊഴിഞ്ഞവരുടെ ഭാവി ശോഭനമാകട്ടെ.



ALSO READ: "നമുക്ക് ജയിക്കണം നമുക്ക് ഭരിക്കണം, പടക്കുതിരയെപ്പോലെ എപ്പോഴും കൂടെയുണ്ടാവും"; വൈകാരിക പ്രസംഗവുമായി കെ. സുധാകരൻ



എം.എം. ഹസൻ

കമ്മ്യൂണിസ്റ്റുകാരെ നേരിടുന്നതിൽ സുധാകരൻ പടക്കുതിരയാണ്. ഗാന്ധിയൻ സമീപനത്തോടെ കമ്മ്യൂണിസ്റ്റുകാരെ എതിർക്കുന്ന ആളാണ് സണ്ണി. മൂന്ന് പടക്കുതിരകളുള്ള തെരഞ്ഞെടുപ്പ് പോരാട്ടമാണ് കാണാൻ പോകുന്നത്. 100 സീറ്റാണോ യുഡിഎഫ് ചെയർമാൻ പ്രഖ്യാപിച്ചത്. എന്നാൽ, 101 സീറ്റിന് വേണ്ടി പ്രവർത്തിക്കാൻ കഴിയുന്ന ടീമാണ്. കെപിസിസിയുടെ മുൻ പ്രസിഡന്റ് സ്ഥാനത്തേക്കാണ് ഞാൻ പടി കയറുന്നത്. കുറച്ചുകൂടി പറയാൻ നല്ലത് അതാണ്. മുൻ യുഡിഎഫ് കൺവീനർ എന്ന് പറയേണ്ട.

അടൂർ പ്രകാശ്

യുഡിഎഫ് കൺവീനർ ചുമതല ഏവരെയും സാക്ഷിനിർത്തി ഏറ്റെടുക്കുന്നു. എം.എം. ഹസന്റെ പേര് ചുവരിൽ എഴുതിയാണ് വിദ്യാർഥി പ്രസ്ഥാനത്തിൽ പ്രവർത്തിച്ചത്. അദ്ദേഹത്തിൽനിന്ന് ചുമതല ഏറ്റെടുത്തത് അഭിമാനകരം. ഏൽപ്പിച്ച ചുമതലകൾ ഉത്തരവാദിത്വബോധത്തോടെ നിറവേറ്റും. എല്ലാവരെയും കൂട്ടിയോജിപ്പിച്ച് മുന്നോട്ടുപോകും. കേരളത്തിൽ പോരാട്ടം നടത്താൻ നിങ്ങൾക്ക് ഒപ്പം ഉണ്ടാകും. നേതാക്കന്മാർ ആയിട്ടുള്ള എല്ലാവർക്കും തന്നെ നിയന്ത്രിക്കാം. കാര്യങ്ങൾ കേൾക്കാൻ തയ്യാറാണ്. കേരളത്തിൽ പോരാടാൻ എപ്പോഴും ഉണ്ടാവും. കള്ളവോട്ടുകളുടെയാണ് പലപ്പോഴും സിപിഎം ജയിച്ചത്. കള്ളവോട്ടുകളില്ലാതാക്കാനുള്ള തയ്യാറെടുപ്പുകൾ ആദ്യം നമ്മൾ നടത്തണം.


ALSO READ: മലയോര കർഷകന്‍റെ പുത്രൻ കെപിസിസി അധ്യക്ഷനായിരിക്കുന്നു, ടീമിൽ സമ്പൂർണ വിശ്വാസം: എ.കെ. ആന്‍റണി


പി.സി. വിഷ്ണുനാഥ്

അഭിമാനകരമായ നിമിഷമാണ്. സണ്ണി ജോസഫിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കാൻ കഴിയുന്നത് അഭിമാനകരം. ഉമ്മൻചാണ്ടിയെ അനുസ്മരിക്കുന്നു. മുതിർന്ന നേതാക്കൾക്ക് പുഷ്പാർച്ചന നൽകാനുള്ള യാത്ര പുതിയ നേതൃത്വത്തിന്റെ തുടക്കമായി കാണുന്നു. കേരളത്തിലെ ജനങ്ങൾ മെച്ചപ്പെട്ട സർക്കാരിനെ ആവശ്യപ്പെടുന്നു.


എ.പി. അനിൽകുമാർ എംഎൽഎ

നൽകിയ അവസരത്തിൽ എല്ലാം ആത്മാർത്ഥമായി പ്രവർത്തിക്കാൻ കഴിഞ്ഞു. ജനങ്ങളോടും പ്രതിബദ്ധത കാണിക്കാൻ കഴിഞ്ഞു. കേരളത്തിലെ കോൺഗ്രസ് പ്രവർത്തകരാണ് തങ്ങളുടെ ഒപ്പം ചാർജെടുക്കുന്നത്. ഇടതുമുന്നണിയെ ഭരണത്തിൽ നിന്ന് മാറ്റാനുള്ള ചുമതല കോൺഗ്രസുകാർക്കുണ്ട്. ഏൽപ്പിച്ച ഉത്തരവാദിത്വം എല്ലാവരെയും ചേർത്ത് പിടിച്ച് പൂർത്തിയാക്കും.


ഷാഫി പറമ്പിൽ എംപി

നമ്മൾ ആവർത്തിക്കാൻ പോകുന്നത് പഴയ കാലങ്ങളല്ല. നമ്മൾ ആവർത്തിക്കാൻ പോകുന്നത് 2001 ആണ്. കെ. സുധാകരന്റെ കയ്യിൽ നിന്ന് റിലേ ബാറ്റൺ ഏറ്റെടുത്ത് മുന്നിലെത്തിക്കാനുള്ള ഉത്തരവാദിത്തമാണ് സണ്ണി ജോസഫിന്റെ നേതൃത്വത്തിനുള്ളത്. ടീം വർക്കാണ് വിജയം. പ്രവർത്തകരുടെ ആരോഗ്യത്തിനും ജീവിതത്തിനും പ്രാധാന്യം നൽകും. പ്രവർത്തകൻ്റെ തല താഴാതിരിക്കാൻ ഉത്തരവാദിത്വത്തോട് പ്രവർത്തിക്കും. അതിനായി പല പദ്ധതികളും മുന്നിലുണ്ട്. യുവജനങ്ങളുടെ ശബ്ദമായി പ്രവർത്തിക്കും. ജനകീയനായ ഉമ്മൻ ചാണ്ടിയുടെ പാതയിലൂടെ പ്രവർത്തിക്കും. ജനങ്ങൾ ആഗ്രഹിക്കുന്ന രീതിയിൽ പ്രവർത്തിക്കും.  സമരം ചെയ്യുന്നത് അതിർത്തി തർക്കത്തിനല്ല. ചെറുപ്പക്കാരുടെ തല പൊട്ടി ചോര വരുന്നത് ഏറ്റവും കണ്ടത് ഈ 9 വർഷത്തിലാണ്. പക്ഷേ ആ രീതി കോൺഗ്രസ് ഭരണത്തിൽ എത്തിയാൽ ഉണ്ടാവില്ല.

WORLD
എയർബേസുകളും വ്യോമപ്രതിരോധ റഡാറുകളും ആയുധ ശേഖരങ്ങളുമടക്കം തകർത്തു; ഇന്ത്യയുടെ തിരിച്ചടിയിൽ പാകിസ്ഥാന് നഷ്ടമായ സൈനിക സംവിധാനങ്ങൾ
Also Read
user
Share This

Popular

KERALA
WORLD
നന്തൻകോട് കൂട്ടക്കൊല: പ്രതി കേഡൽ കുറ്റക്കാരൻ, ശിക്ഷാവിധി നാളെ