എൻഎസ്എസിന്‍റേയും എസ്എൻഡിപിയുടേയും സമസ്തയുടേയും വേദികളിൽ ലഭിച്ച പ്രാധാന്യം തന്‍റെ ശക്തി പാർട്ടിക്കകത്ത് ബോധ്യപ്പെടുത്താൻ കഴിഞ്ഞതിന്‍റെ ആത്മവിശ്വാസം രമേശ് ചെന്നിത്തലയ്ക്കുമുണ്ട്
മുഖ്യമന്ത്രി സ്ഥാനാർഥിയെ ചൊല്ലി കോൺഗ്രസിൽ ചർച്ച സജീവമായിരിക്കുകയാണ്. ഈ സാഹചര്യത്തിൽ രമേശ് ചെന്നിത്തലയ്ക്കെതിരെ ഒളിയമ്പുമായി കെ.മുരളീധരൻ രംഗത്തെത്തി. ആരെയെങ്കിലും പുകഴ്ത്തിയതു കൊണ്ട് മാത്രം ആരും മുഖ്യമന്ത്രിയാകില്ലെന്നായിരുന്നു മുരളീധരന്‍റെ പരാമർശം.മുഖ്യമന്ത്രി ചർച്ച മാധ്യമ സൃഷ്ടിയാണെന്ന് കെ.സി വേണുഗോപാലും എംഎം ഹസനും പറഞ്ഞു.മുഖ്യമന്ത്രി കസേരക്കായുള്ള കോൺഗ്രസിലെ മത്സരം തെരഞ്ഞെടുപ്പിന് മുമ്പേ തന്നെ കൊഴുക്കുമെന്ന സൂചനയാണ് ഇപ്പോഴേ തുടങ്ങിയ ഈ ചർച്ചകൾ നൽകുന്നത്.
പാർട്ടിയിൽ പിടിമുറുക്കാനും സമുദായ സംഘടനകളുടെ പിന്തുണ ഉറപ്പാക്കാനും രമേശ് ചെന്നിത്തല കഠിന പരിശ്രമത്തിലാണെന്നാണ് അടക്കം പറച്ചിൽ. എൻഎസ്എസിന്‍റേയും എസ്എൻഡിപിയുടേയും സമസ്തയുടേയും വേദികളിൽ ലഭിച്ച പ്രാധാന്യം തന്‍റെ ശക്തി പാർട്ടിക്കകത്ത് ബോധ്യപ്പെടുത്താൻ കഴിഞ്ഞതിന്‍റെ ആത്മവിശ്വാസം രമേശ് ചെന്നിത്തലയ്ക്കുമുണ്ട്, ഇതോടെയാണ് കോൺഗ്രസിൽ വീണ്ടും മുഖ്യമന്ത്രി ചർച്ച സജീവമായത്. അതിനിടയിലാണ് അതിനിടയിലാണ് കെ.മുരളീധരന്‍റെ പരാമർശം.
തെരഞ്ഞെടുപ്പിൽ വിജയിച്ചതിന് ശേഷമാണ് മുഖ്യമന്ത്രി സ്ഥാനാർഥി ചർച്ച,ആരെയെങ്കിലും പുകഴ്ത്തിയാൽ മുഖ്യമന്ത്രി ആകില്ല,അതിന് ചില ചിട്ട വട്ടങ്ങൾ ഉണ്ട്,ചെന്നിത്തല പോകുമ്പോ എല്ലാരും ശ്രദ്ധിക്കുന്നു. ഞങ്ങൾ പോകുമ്പോ ആരും ശ്രദ്ധിക്കുന്നില്ല.ആള് കൂടുന്നതൊന്നും വലിയ കാര്യമല്ലെന്നുമായിരുന്ന മുരളീധരൻ്റെ വാക്കുകൾ.
എന്നാൽ തദ്ദേശ തെരഞ്ഞെടുപ്പ് പോലും കഴിയുന്നതിന് മുമ്പെയുള്ള ഈ ചർച്ച അനവസരത്തിലാണെന്നാണ്മറ്റ് നേതാക്കളുടെ നിലപാട്.കോൺഗ്രസ് നേതാക്കൾ സമുദായ സംഘടനകളുടെ പരിപാടികൾക്ക് പോകുന്നത് നല്ല കാര്യം ,അത് ചർച്ചയക്കാകുന്നത് മാധ്യങ്ങൾ, നേതാക്കൾക്ക് അതിൽ ഒരു പങ്കുമില്ലെന്നായിരുന്നു കെസി വേണുഗോപാലിന്റെ പ്രതികരണം. ഈ ഘട്ടത്തിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെക്കുറിച്ച് ചർച്ച വരുന്നത് അസ്വാഭാവികമാണ്.വാർത്തകൾ സൃഷ്ടിക്കുന്നത് മാധ്യമങ്ങളാണെന്നും, ഞങ്ങളുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകാൻ ധാരാളം ആൾക്കാരുണ്ടെന്നും എംഎം ഹസനും പ്രതികരിച്ചു.