EXCLUSIVE | 'നവ കേരളത്തിന്റെ പുതുവഴി', സമ്മേളനത്തില്‍ മുഖ്യമന്ത്രി ഇന്ന് അവതരിപ്പിക്കുന്ന സിപിഐഎം നയരേഖയില്‍ വന്‍ വികസന പദ്ധതികള്‍

ഐ.ടി, ടൂറിസം മേഖലകളെ ലക്ഷ്യം വെച്ചുകൊണ്ടാണ് പ്രധാനമായും നിക്ഷേപകരെ ആകര്‍ഷിക്കാനുള്ള നീക്കം.
EXCLUSIVE | 'നവ കേരളത്തിന്റെ പുതുവഴി', സമ്മേളനത്തില്‍ മുഖ്യമന്ത്രി ഇന്ന് അവതരിപ്പിക്കുന്ന സിപിഐഎം നയരേഖയില്‍ വന്‍ വികസന പദ്ധതികള്‍
Published on


മുഖ്യമന്ത്രി ഇന്ന് സിപിഐഎം സമ്മേളനത്തില്‍ അവതരിപ്പിക്കുന്ന നവ കേരള രേഖയുടെ വിശദാംശങ്ങള്‍ ന്യൂസ് മലയാളത്തിന്. കേരള വികസനത്തിന് വന്‍ കുതിപ്പ് നല്‍കാനുള്ള പദ്ധതികള്‍ നടപ്പാക്കുമെന്ന് നയരേഖ. വന്‍ തോതില്‍ നിക്ഷേപം ആകര്‍ഷിക്കും. ഐ.ടി, ടൂറിസം മേഖലകളില്‍ വന്‍കിട പദ്ധതികള്‍ കൊണ്ടുവരാന്‍ ആഗോള നിക്ഷേപ ഭീമന്മാര്‍ ഉള്‍പ്പെടെയുള്ളവരെ കേരളത്തില്‍ എത്തിക്കും.

യുവാക്കള്‍ വിദേശത്തേക്ക് പോകുന്ന പ്രവണത തടയാനും സമാന സാഹചര്യം കേരളത്തില്‍ സൃഷ്ടിക്കാനുള്ള നടപടികളും നവകേരളത്തിന്റെ പുതുവഴിയെന്ന നയരേഖയില്‍ ഉണ്ടാകും.

സംസ്ഥാന സമ്മേളനം എന്നതിനപ്പുറത്തേക്ക് മൂന്നാം എല്‍ഡിഎഫ് സര്‍ക്കാര്‍ സാധ്യമാക്കുക എന്ന ലക്ഷ്യമാണ് ഉള്ളതെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ നേരത്തെ ന്യൂസ് മലയാളത്തോട് വ്യക്തമാക്കിയിരുന്നു. അതിന്റെ തുടര്‍ച്ച തന്നെയാണ് നവകേരളത്തിന്റെ പുതുവഴികള്‍ എന്ന നയരേഖ.

വിദേശ നിക്ഷേപകരെ അടക്കം ആകര്‍ഷിക്കാനാണ് നീക്കം. ഐ.ടി, ടൂറിസം മേഖലകളെ ലക്ഷ്യം വെച്ചുകൊണ്ടാണ് പ്രധാനമായും നിക്ഷേപകരെ ആകര്‍ഷിക്കാനുള്ള നീക്കം.

റോഡ് റെയില്‍ വികസനത്തിനവുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ചും നയരേഖ ചര്‍ച്ച ചെയ്യുന്നുണ്ട്. ഇതുവരെ റോഡുമായി ബന്ധപ്പെട്ട് എന്തെല്ലാം നടപ്പിലാക്കാന്‍ സാധിച്ചു എന്നതിന്റെ വിശദീകരണവും നിലവിലുണ്ട്.

തൊഴില്‍ കിട്ടാത്തതിനാല്‍ കേരളത്തിലെ ചെറുപ്പക്കാര്‍ കേരളത്തിന് പുറത്തേക്ക് ജോലി തേടി പോകുന്നു. അവരെ ആകര്‍ഷിക്കാനുള്ള പദ്ധതികളും നയരേഖയില്‍ ഉള്‍പ്പെടുന്നു

Related Stories

No stories found.
News Malayalam 24x7
newsmalayalam.com