fbwpx
സിപിഐഎമ്മിൻ്റെ കണ്ണൂർ സ്ക്വാഡ്; സംസ്ഥാന കമ്മിറ്റിയിൽ 89ൽ 18 കണ്ണൂരുകാർ
logo

ന്യൂസ് ഡെസ്ക്

Last Updated : 09 Mar, 2025 05:56 PM

സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് കെ. കെ. ശൈലജ, എം.വി. ജയരാജൻ, സി. എൻ. മോഹൻ എന്നിവരേയും തെരഞ്ഞെടുത്തു

KERALA


സിപിഐഎമ്മിൻ്റെ സംസ്ഥാന സമിതി അംഗങ്ങളെ സമ്മേളനം അംഗീകരിച്ചു. 89 അംഗ സംസ്ഥാന കമ്മിറ്റിയിൽ 18 പേർ കണ്ണൂരിൽ നിന്നുള്ളവരാണ്. പിണറായി വിജയന്‍, എം. വി. ഗോവിന്ദൻ, എം.വി ജയരാജൻ, ഇ. പി. ജയരാജന്‍, കെ. കെ. ശൈലജ, ശിവദാസന്‍. വി, കെ. സജീവന്‍, പനോളി വത്സന്‍, പി. ശശി, ബിജു കണ്ടക്കൈ, ജോണ്‍ ബ്രിട്ടാസ്, എം. പ്രകാശന്‍, വി കെ സനോജ്, പി. ജയരാജന്‍, കെ. കെ. രാഗേഷ്, ടി. വി. രാജേഷ്, എ. എന്‍. ഷംസീർ, എൻ. ചന്ദ്രൻ, എന്നിവരാണ് കണ്ണൂരിൽ നിന്നും കമ്മിറ്റിയിലുള്ളത്. 


കമ്മിറ്റിയിൽ 13 പേരെയാണ് വനിതാ പ്രതിനിധികളായി തെരഞ്ഞെടുത്തത്. കെ കെ ശൈലജ, സി. എസ്. സുജാത, പി. സതീദേവി, പി. കെ. സൈനബ, കെ. പി. മേരി, മേഴ്‌സിക്കുട്ടിയമ്മ, ടി. എന്‍. സീമ, കെ. എസ്. സലീഖ, കെ. കെ. ലതിക, ചിന്താ ജെറോം, കെ ശാന്തകുമാരി, ആര്‍ ബിന്ദു, വീണാ ജോർജ്, എന്നിവരാണ് വനിതാ പ്രതിനിധികൾ. കമ്മിറ്റിയിൽ 17 പുതുമുഖങ്ങളെയും ഉൾപ്പെടുത്തിയിട്ടുണ്ട്. വീണാ ജോർജിനെ സ്ഥിരം  ക്ഷണിതാവായി ചുമതലപ്പെടുത്തി. 


കരുനാഗപ്പിള്ളിയിലെ വിഷയത്തെ തുടർന്ന് സൂസൻകോടിയെ സംസ്ഥാന കമ്മിറ്റിയിൽ നിന്നും ഒഴിവാക്കി. പി. ഗഗാറിൻ, പി. ശ്രീരാമകൃഷ്ണൻ എന്നിവരെയും കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പ്രായപരിധി നോക്കാതെയാണ് മൂന്നുപേരെയും ഒഴിവാക്കിയത്. 


സംസ്ഥാന കമ്മിറ്റിയിലെ പുതുമുഖങ്ങൾ



വി.വസീഫ് (കോഴിക്കോട്), കെ. റഫീഖ് (വയനാട്), എം. രാജഗോപാൽ (കാസർഗോഡ്), ആർ. ബിന്ദു(തൃശൂർ), എം. മെഹബൂബ് (കോഴിക്കോട്), വി. പി അനിൽ (മലപ്പുറം), കെ. വി. അബ്ദുൾ ഖാദർ(തൃശൂർ), കെ. ശാന്തകുമാരി (പാലക്കാട്), എം അനിൽ കുമാർ (എറണാകുളം), കെ. പ്രസാദ് (ആലപ്പുഴ), എസ് ജയമോഹൻ (കൊല്ലം), ടി. ആർ. രഘുനാഥ് (കോട്ടയം), ഡി. കെ. മുരളി (തിരുവനന്തപുരം), ബിജു കണ്ടക്കൈ, ജോൺ ബ്രിട്ടാസ്, എം. പ്രകാശൻ മാസ്റ്റർ, വി. കെ സനോജ്,  എന്നിവരാണ് സംസ്ഥാന കമ്മിറ്റിയിലെ പുതുമുഖങ്ങൾ. 


ALSO READ:  രണ്ടാമൂഴം; സിപിഐഎം സംസ്ഥാന സെക്രട്ടറിയായി എം.വി. ഗോവിന്ദൻ തുടരും



സംസ്ഥാന സെക്രട്ടേറിയറ്റ്


സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് കെ. കെ. ശൈലജ, എം. വി. ജയരാജൻ, സി. എൻ. മോഹൻ എന്നിവരേയും തെരഞ്ഞെടുത്തു. സെക്രട്ടേറിയറ്റിൽ ഒരു വനിതാ പ്രതിനിധി മാത്രമാണ് ഉള്ളത്. പിണറായി വിജയൻ, എം. വി ഗോവിന്ദൻ, ഇ. പി ജയരാജൻ, ടി. പി. രാമകൃഷ്ണൻ, തോമസ് ഐസക്, കെ എൻ ബാലഗോപാൽ, പി. രാജീവ്, വി. എൻ. വാസവൻ, സജി ചെറിയാൻ, കെ. കെ. ജയചന്ദ്രൻ, മുഹമ്മദ് റിയാസ്, പി. കെ. ബിജു, എം. സ്വരാജ്, പുത്തലത്ത് ദിനേശൻ, എം. വി. ജയരാജൻ, കെ. കെ. ശൈലജ, സി. എൻ. മോഹനൻ എന്നിവരാണ് സെക്രട്ടേറിയറ്റിലെ മറ്റ് അംഗങ്ങൾ. കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജനേയും, എറണാകുളം ജില്ലാ സെക്രട്ടറി സി. എൻ മോഹനനെയും സെക്രട്ടേറിയറ്റിലേക്ക് തെരഞ്ഞെടുത്തതിനാൽ രണ്ട് ജില്ലയിലേക്കും പുതിയ ജില്ലാ സെക്രട്ടറിമാരെ തെരഞ്ഞെടുക്കും. 

Also Read
user
Share This

Popular

KERALA
KERALA
നന്തൻകോട് കൂട്ടക്കൊല: പ്രതി കേഡൽ കുറ്റക്കാരൻ, ശിക്ഷാവിധി നാളെ