'അൻവറിന് മാനസിക നില തെറ്റി'; സ്വർണക്കടത്തുകാരെ പിടിക്കുമ്പോൾ എന്തിന് വികാരം കൊള്ളുന്നുവെന്ന് വയനാട് സിപിഎം ജില്ലാ സെക്രട്ടറി

അന്‍വർ പൊട്ടിത്തെറിക്കാനുള്ള കാരണം സ്വർണമാണോ എന്ന് സംശയിച്ചാൽ ആരെയും കുറ്റപ്പെടുത്താൻ ആവില്ലെന്നും ഗഗാറിന്‍ പറഞ്ഞു
'അൻവറിന് മാനസിക നില തെറ്റി'; സ്വർണക്കടത്തുകാരെ പിടിക്കുമ്പോൾ എന്തിന് വികാരം കൊള്ളുന്നുവെന്ന് വയനാട് സിപിഎം ജില്ലാ സെക്രട്ടറി
Published on

അൻവറിന് മാനസിക നില തെറ്റിയെന്ന് സിപിഎം വയനാട് ജില്ലാ സെക്രട്ടറി പി. ഗഗാറിൻ. അന്‍വറിന്‍റെ ആരോപണങ്ങളുടെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്തുകൊണ്ടായിരുന്നു ജില്ലാ സെക്രട്ടറിയുടെ പ്രതികരണം.

മലപ്പുറത്ത് സമീപകാലത്ത് നന്നായി സ്വർണം പിടിച്ചു. സ്വർണക്കടത്തുകാരെ പിടിക്കുമ്പോൾ അൻവർ എന്തിന് വികാരം കൊള്ളുന്നുവെന്നും ഗാഗാറിന്‍ ചോദിച്ചു. അന്‍വർ പൊട്ടിത്തെറിക്കാനുള്ള കാരണം സ്വർണമാണോ എന്ന് സംശയിച്ചാൽ ആരെയും കുറ്റപ്പെടുത്താൻ ആവില്ലെന്നും ഗഗാറിന്‍ പറഞ്ഞു. അൻവർ പത്ത് തവണ ജനിച്ചാലും സിപിഎമ്മിനെ മനസിലാക്കാൻ കഴിയില്ലെന്നും പി. ഗഗാറിന്‍ കൂട്ടിച്ചേർത്തു.

Also Read: അന്‍വര്‍ ഇനി എല്‍ഡിഎഫിലില്ല; എല്ലാ ബന്ധവും സിപിഎം അവസാനിപ്പിച്ചെന്ന് പാര്‍ട്ടി സെക്രട്ടറി

എല്ലാ പൊലീസുകാരും സർക്കാർ നയം നടപ്പാക്കുന്നവരല്ല. സിപിഎമ്മുകാർക്ക് പൊലീസ് സ്റ്റേഷനിൽ കയറിച്ചെല്ലാൻ കഴിയാത്ത സാഹചര്യമുണ്ടെന്നത് ശരി തന്നെയെന്നും ഗഗാറിന്‍ പറഞ്ഞു. പല പൊലീസുകാരും വകതിരിവില്ലാത്തവരാണ്. അതിന്‍റെ ഹെഡ് ഓഫീസാണ് എഡിജിപിയെന്നും ഗഗാറിന്‍ ആരോപിച്ചു. എഡിജിപിയുടെ പെരുമാറ്റത്തിൽ തന്നെ പൊലീസ് സേനയിൽ അഭിപ്രായ വ്യത്യാസമുണ്ട്. എന്നാൽ അൻവർ ഉന്നയിച്ച ആരോപണം ശരിയാണെങ്കിൽ ആരെയും സർക്കാർ സംരക്ഷിക്കില്ലെന്നും ഗഗാറിൻ പറഞ്ഞു.

Also Read: അൻവർ വലതുപക്ഷത്തിന്‍റെ നാവ് ആയി മാറികൊണ്ടിരിക്കുകയാണ്: പി. ജയരാജൻ

അതേസമയം, എല്‍ഡിഎഫുമായുള്ള അന്‍വറിന്‍റെ എല്ലാ ബന്ധങ്ങളും അവസാനിച്ചുവെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. അൻവറിന് ഇടത് പാരമ്പര്യമില്ലെന്നും പാര്‍ട്ടിയുടെ ഭാഗമല്ലെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. അന്‍വറിന്‍റെ പരാതി സെക്രട്ടേറിയറ്റ് പരാതി പരിഗണിച്ചുവെന്നും നടപടികള്‍ സർക്കാർ സ്വീകരിച്ചിട്ടുണ്ടെന്നും എം.വി. ഗോവിന്ദന്‍ വ്യക്തമാക്കി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com