fbwpx
ആഞ്ഞടിക്കാൻ 'ദാന ചുഴലിക്കാറ്റ്'; ഒഡിഷ, പശ്ചിമ ബംഗാൾ തീരങ്ങളിൽ മുന്നറിയിപ്പ്
logo

ന്യൂസ് ഡെസ്ക്

Last Updated : 25 Oct, 2024 07:09 AM

ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണ്ണിടിച്ചിലിനും സാധ്യതയുണ്ടെന്ന് അറിയിപ്പിൽ പറയുന്നു

NATIONAL


ദാന ചുഴലിക്കാറ്റിൻ്റെ പശ്ചാത്തലത്തിൽ ഒഡിഷ, പശ്ചിമ ബംഗാൾ തീരങ്ങളിൽ മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്. ന്യൂനമർദ്ദം ബുധനാഴ്ച ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചേക്കും. ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. ഇത് കേരളത്തെ നേരിട്ട് ബാധിക്കില്ലെന്നാണ് കാലാവസ്ഥാ വകുപ്പ് പറയുന്നത്. ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണ്ണിടിച്ചിലിനും സാധ്യതയുണ്ടെന്ന് അറിയിപ്പിൽ പറയുന്നു.

നാല് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിച്ചുണ്ട്. പുരി, ഖുര്‍ദ, ഗഞ്ജാം, ജഗദ് സിങ് പൂര്‍ തുടങ്ങിയ ജില്ലകളിലാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഈ ജില്ലകളില്‍ കാറ്റ് 100 മുതല്‍ 120 കി.മീ വരെ വേഗതയിൽ വീശിയേക്കും. ഒക്‌ടോബര്‍ 23 മുതല്‍ 27 വരെ അതിശക്ത മഴയ്ക്കും സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്.

ALSO READ: ഒരാഴ്ചയ്ക്കിടെ 70 വിമാനങ്ങൾക്ക് ബോംബ് ഭീഷണി; IFSO അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം


കൂടാതെ അയൽ ജില്ലകളായ കേന്ദ്രപദ, കട്ടക്ക്, നയാഗഢ്, കാണ്ഡമാൽ, ഗജപതി എന്നീ ജില്ലകളിൽ കനത്തതോ അതിശക്തമായതോ ആയ മഴയ്ക്കുള്ള ഓറഞ്ച് അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ബാലസോർ, ഭദ്രക്, മയൂർഭഞ്ച്, കിയോഞ്ജർ, മൽക്കൻഗിരി തുടങ്ങിയ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്ക സാധ്യത,നഗരപ്രദേശങ്ങളിൽ വെള്ളക്കെട്ട്, ഗതാഗതക്കുരുക്ക് എന്നിവയ്ക്ക് കാരണമാകുമെന്ന് ഐഎംഡി മുന്നറിയിപ്പ് നൽകുന്നു.


ദുരിതബാധിതരെ മാറ്റി പാര്‍പ്പിക്കാനുള്ള താത്ക്കാലിക ക്യാമ്പുകള്‍ തയ്യാറാക്കിയിട്ടുണ്ട്. ബാധിത ജില്ലകളിലെ കൺട്രോൾ റൂമുകൾ 24/7 പ്രവർത്തിക്കും. ക്യാമ്പുകളിൽ മതിയായ കുടിവെള്ള വിതരണവും ലൈറ്റിംഗ് ക്രമീകരണവും ഉറപ്പാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ഐഎംഡിയുടെ മുന്നറിയിപ്പിൻ്റെ അടിസ്ഥാനത്തില്‍ ഒഡീഷ സർക്കാർ നിരവധി മുൻകരുതൽ നടപടികൾ ഇതിനോടകം സ്വീകരിച്ചിട്ടുണ്ട്. ചീഫ് സെക്രട്ടറി മനോജ് അഹൂജ കഴിഞ്ഞ ദിവസം ജില്ലാ കലക്‌ടർമാരുമായും മുതിർന്ന ഉദ്യോഗസ്ഥരുമായും ഉന്നതതല യോഗം നടത്തിയിരുന്നു. ബന്ധപ്പെട്ട എല്ലാ വകുപ്പുകളും അതീവ ജാഗ്രതയിൽ തുടരാനും അറിയിപ്പ് നൽകി.

ALSO READ: അയോധ്യ വിധി പ്രാർഥിച്ച് എഴുതിയതെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്; ഡി.വൈ.ചന്ദ്രചൂഡിൻ്റെ വെളിപ്പെടുത്തൽ വിവാദമാകുന്നു


23ന് ഒഡിഷയില്‍ ആരംഭിക്കുന്ന മഴ 24നും 25നും അതി തീവ്രമാകാനും സാധ്യതയുണ്ട്. 20 മുതല്‍ 30 വരെ സെന്‍റിമീറ്റര്‍ മഴയ്ക്കാണ് സാധ്യതയുള്ളത്. തീരജില്ലകളെയാണ് ചുഴലിക്കാറ്റ് ഏറ്റവും അധികം ബാധിക്കുകയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മേധാവി ജനറല്‍ മൃത്യജ്ഞയ മൊഹപാത്ര പറഞ്ഞു. കടൽ പ്രക്ഷുബ്‌ധമായതിനാൽ ഒക്‌ടോബർ 21 നും 26 നും ഇടയിൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കടലിൽ പോയ മത്സ്യത്തൊഴിലാളികളോട് തീരത്തേക്ക് മടങ്ങാൻ നിർദേശം നൽകിയിട്ടുണ്ട്.

ഗർഭിണികളെ മുൻകരുതൽ എന്ന നിലയിൽ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റുന്നുണ്ട്.ദുരന്തബാധിത പ്രദേശങ്ങളിൽ, പ്രത്യേകിച്ച് ഉരുൾപൊട്ടലിനും വെള്ളക്കെട്ടിനും സാധ്യതയുള്ള സ്ഥലങ്ങളിൽ സഞ്ചരിക്കാതിരിക്കാനുള്ള മാർഗനിർദേശങ്ങളും സർക്കാർ പുറപ്പെടുവിച്ചിട്ടുണ്ട്.

ALSO READ: ദുരൂഹത ഉയര്‍ത്തി വെളുത്ത പൊടി; ഡല്‍ഹി CRPF സ്‌കൂള്‍ സ്‌ഫോടനം അന്വേഷിക്കാന്‍ വിവിധ ഏജന്‍സികള്‍


ഒഡീഷ ഡിസാസ്റ്റർ റാപ്പിഡ് ആക്ഷൻ ഫോഴ്‌സ് (ഒഡിആർഎഫ്), ഫയർ സർവീസസ്, നാഷണൽ ഡിസാസ്റ്റർ റെസ്‌പോൺസ് ഫോഴ്‌സ് (എൻഡിആർഎഫ്) ടീമുകൾ ഉടനടി വിന്യസിക്കാൻ സജ്ജമാണെന്ന് സ്പെഷ്യൽ റിലീഫ് കമ്മീഷണർ ദേവരഞ്ജൻ കുമാർ സിംഗ് പൊതുജനങ്ങൾക്ക് ഉറപ്പ് നൽകി.


KERALA
കോഴിക്കോട് മലയോര പ്രദേശങ്ങളില്‍ കനത്ത മഴ; ഇരുവഞ്ഞിപ്പുഴയില്‍ മലവെള്ളപ്പാച്ചില്‍
Also Read
user
Share This

Popular

NATIONAL
KERALA
'ഭാരത് മാതാ കീ ജയ്' കേവലമൊരു മുദ്രാവാക്യമല്ല, സൈനികരുടെ പ്രതിജ്ഞയാണ്: പ്രധാനമന്ത്രി