fbwpx
കെജ്‌രിവാൾ ഇന്ന് രാജിവെക്കും; പുതിയ ഡൽഹി മുഖ്യമന്ത്രിയെ ഇന്നറിയാം
logo

ന്യൂസ് ഡെസ്ക്

Last Updated : 17 Sep, 2024 07:59 AM

ഇന്ന് വൈകിട്ട് 4.30ഓടെ അരവിന്ദ് കെജ്‌രിവാൾ ലഫ്. ഗവർണർ വി.കെ. സക്സേനയെ രാജി നൽകുമെന്നാണ് സൂചന

NATIONAL


ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഇന്ന് ലഫ്റ്റനൻ്റ് ഗവർണറെ കണ്ട് രാജി നൽകും. മദ്യനയക്കേസിൽ ജാമ്യം നേടി തിഹാർ ജയിലിൽ നിന്നിറങ്ങിയതിന് പിന്നാലെയായിരുന്നു കെജ്‌രിവാളിൻ്റെ രാജി പ്രഖ്യാപനം. പുതിയ മുഖ്യമന്ത്രിയെ കണ്ടെത്താനുള്ള ആം ആദ്‌മി പാർട്ടി എംഎൽഎമാരുടെ യോഗം ചൊവ്വാഴ്ച രാവിലെ നടക്കും. മന്ത്രി അതിഷി മർലേന അടക്കമുള്ളവരെയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പാർട്ടി പരിഗണിക്കുന്നത്.

ഹനുമാൻ ഭക്തനായ കെജ്‌രിവാൾ രാജി നൽകാൻ ചൊവ്വാഴ്ച ദിവസമാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ഇന്ന് വൈകിട്ട് 4.30ഓടെ അരവിന്ദ് കെജ്‌രിവാൾ ലഫ്. ഗവർണർ വി.കെ. സക്സേനയെ രാജി നൽകുമെന്നാണ് സൂചന. രാഷട്രീയ കേന്ദ്രങ്ങളെ അമ്പരപ്പിച്ച് ഞായറാഴ്ചയാണ് അരവിന്ദ് കെജ്‌രിവാൾ ഡൽഹി മുഖ്യമന്ത്രി സ്ഥാനം ഒഴിയുമെന്ന് പ്രഖ്യാപിച്ചത്.

ALSO READ: കെജ്‌രിവാളിൻ്റെ രാജിക്ക് മണിക്കൂറുകൾ മാത്രം ബാക്കി; താൽക്കാലികമായി ആം ആദ്മിയുടെ തലപ്പത്ത് ഇനിയാര്?

ആം ആദ്മിയുടെ ആശയങ്ങളെ മുറുകെപ്പിടിക്കുന്ന അനുയോജ്യനായ ഒരു ഇടക്കാല മുഖ്യമന്ത്രിയെ കണ്ടെത്തുകയെന്ന വെല്ലുവിളിയാണ് ഇനി പാർട്ടിക്ക് മുന്നിലുള്ളത്. പകരക്കാരനെ കണ്ടെത്താൻ കെജ്‌രിവാളിൻ്റെ വസതിയിൽ രാവിലെ പതിനൊന്നരയോടെ എഎപി എംഎൽഎമാർ യോഗം ചേരും. പാർട്ടി നേതാക്കളായ മനീഷ് സിസോദിയയും രാഘവ് ഛദ്ദയും കഴിഞ്ഞ ദിവസം കെജ്‍രിവാളിനെ കണ്ടിരുന്നു. ഒരു മണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയിൽ പുതിയ മുഖ്യമന്ത്രിയാരെന്നത് അടക്കം ചർച്ചയായി.

മന്ത്രിമാരായ അതിഷി, ഗോപാൽ റായി, കൈലാഷ് ഗലോട്ട് എന്നിവരുടെ പേരുകളാണ് സജീവമായുള്ളത്. കെജ്‌രിവാൾ ജയിലിലായപ്പോൾ സർക്കാരിലെ പ്രധാന ചുമതലകൾ വഹിച്ചത് അതിഷിയാണ്. സുനിത കെജ്‌രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന പാർട്ടിയിലെ ഭൂരിഭാഗം എംഎൽഎമാരും ആവശ്യപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ കെജ്‌രിവാളിൻ്റെ രാജിക്ക് ശേഷം തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന കാര്യത്തിൽ കേന്ദ്ര സർക്കാർ എന്തു നിലപാട് സ്വീകരിക്കും എന്നത് വ്യക്തമല്ല.

ALSO READ: അഗ്നിശുദ്ധി വരുത്തി മുഖ്യമന്ത്രി കസേരയിലേക്ക് തിരിച്ചെത്താൻ കെജ്‌രിവാൾ; ബിജെപിയുടെ അജണ്ട പൊളിഞ്ഞോ? ജനവിധി ആർക്കനുകൂലമാകും?

നിയമസഭ തെരഞ്ഞെടുപ്പിൽ വിജയിച്ചതിന് ശേഷം മാത്രമേ താനും മനീഷ് സിസോദിയയും വീണ്ടും മുഖ്യമന്ത്രി സ്ഥാനത്തേക്കും ഉപമുഖ്യമന്ത്രി സ്ഥാനത്തേക്കും വരികയുള്ളൂവെന്നാണ് കെജ്‌രിവാളിൻ്റെ നിലപാട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എഎപിക്ക് 70, ബിജെപിക്ക് 62 സീറ്റുകൾ വീതമാണ് ലഭിച്ചത്. ഇക്കുറി ബിജെപി ഭരണം പിടിക്കുന്നതിന് തടയിടാനാണ് കെജ്‌രിവാൾ തിരക്കിട്ട് രാജി പ്രഖ്യാപിച്ച​തെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

ഡൽഹി മദ്യനയ അഴിമതിക്കേസിൽ നിരപരാധിയായിട്ടും ജയിലിൽ കിടക്കേണ്ടി വന്നുവെന്ന സഹതാപ തരംഗം തെരഞ്ഞെടുപ്പിൽ അനുകൂലമാകുമെന്നാണ് എഎപിയുടെ കണക്കുകൂട്ടൽ. കോടതിയിൽ നിന്ന് ലഭിച്ച നീതി, ജനങ്ങളിൽ നിന്ന് വേണമെന്നും കെജ്‌രിവാൾ ആവശ്യപ്പെടുന്നു. ഡൽഹിയിൽ രാഷ്ട്രപതി ഭരണം നടപ്പാക്കുന്നത് തടയാനാണ് കെജ്‌രിവാളിന്റെ പുതിയ നീക്കമെന്ന വാദവും ശക്തമാണ്.


KERALA
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്
Also Read
user
Share This

Popular

IPL 2025
NATIONAL
IPL 2025 | ഐപിഎല്ലിൽ പുതിയ ഇളവ് പ്രഖ്യാപിച്ചു; കരുത്ത് കൂട്ടാൻ ടീമുകൾക്ക് വലിയ അവസരം