തിരിച്ചു വരവ്? ലോകാരോഗ്യ സംഘടനയിൽ വീണ്ടും ചേരുന്നത് പരിഗണിക്കാമെന്ന് ഡൊണൾഡ് ട്രംപ്

ലാസ് വേഗസിൽ നടന്ന റാലിയിൽ വച്ചായിരുന്നു ട്രംപിൻ്റെ പരാമർശം
തിരിച്ചു വരവ്? ലോകാരോഗ്യ സംഘടനയിൽ വീണ്ടും ചേരുന്നത് പരിഗണിക്കാമെന്ന് ഡൊണൾഡ് ട്രംപ്
Published on

ലോകാരോഗ്യ സംഘടനയിൽ വീണ്ടും ചേരുന്നത് പരിഗണിക്കാമെന്ന് യുഎസ് പ്രസിഡൻ്റ് ട്രംപ്. ലാസ് വേഗസിൽ നടന്ന റാലിയിൽ വച്ചായിരുന്നു ട്രംപിൻ്റെ പരാമർശം. "ഒരുപക്ഷേ ഞങ്ങൾ ഇത് വീണ്ടും സംഘടനയിൽ ചേരുന്നത് ആലോചിച്ചേക്കാം. ഒരുപക്ഷേ ഞങ്ങൾ അത് ചെയ്യും" ട്രംപ് വ്യക്തമാക്കി. 2026 ജനുവരി 22-നാണ് ലോകാരോഗ്യ സംഘടനയിൽ നിന്ന് പുറത്തുപോകാൻ യുഎസ് തീരുമാനിച്ചത്.

ചൈന ഉള്‍പ്പെടെ രാജ്യങ്ങളുടെ താളത്തിനൊത്ത് തുള്ളുന്ന സംഘടനയെന്നാണ് ലോകാരോഗ്യ സംഘടനയെ ട്രംപ് വിശേഷിപ്പിച്ചത്. കോവിഡ് പ്രതിരോധത്തില്‍ ലോകാരോഗ്യ സംഘടന മെല്ലെപ്പോക്കാണ് നടത്തുന്നു എന്നായിരുന്നു ട്രംപിൻ്റെ ആരോപണം. പിന്നാലെ, സംഘടനയില്‍നിന്ന് പിന്‍വാങ്ങുന്നതായി അറിയിച്ച ട്രംപ് സാമ്പത്തിക സഹായവും നിർത്തലാക്കിയിരുന്നു.കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന ലോകാരോഗ്യ സംഘടനയെ പ്രതിസന്ധിയിലാക്കുന്നു.


ആദ്യ ഭരണകാലത്ത് സംഘടനായിൽ നിന്നും പിന്മാറുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും, ട്രംപിന് ശേഷം അധികാരത്തിൽ വന്ന ബൈഡന്‍ അത് റദ്ദാക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ലോകാരോഗ്യ സംഘടനയില്‍ നിന്ന് പിന്മാറുമെന്ന കാര്യം ട്രംപ് ആവര്‍ത്തിച്ചിരുന്നു. ഈ വാക്ക് പാലിക്കുക എന്നതാണ് പിന്മാറാനുള്ള തീരുമാനത്തം ഒന്നുകൂടി ഓർമിപ്പിക്കുന്നതിന് പിന്നിലൂടെ ട്രംപ് ലക്ഷ്യമിടുന്നത്. എക്സിക്യൂട്ടീവ് ഉത്തരവില്‍ ട്രംപ് ഒപ്പുവെച്ചതോടെ ആ കാര്യം ഏകദേശം തീരുമാനമായി. എന്നാൽ തീരുമാനം പുനർവിചിന്തനത്തിന് വിധേയമാക്കുമെന്നാണ് ട്രംപിൻ്റെ പുതിയ പ്രസ്താവനയിലൂടെ വ്യക്തമാകുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com