സിനിമാ മേഖലയുമായി ബന്ധപ്പെട്ട പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെതിരെയാണ് ആദ്യ കേസ് രജിസ്റ്റർ ചെയ്തത്
സിനിമാ മേഖലയിലെ സ്ത്രീകൾ രേഖാമൂലം നൽകിയ പരാതികളിലെല്ലാം പ്രത്യേക അന്വേഷണ സംഘം കേസെടുക്കില്ല. വ്യക്തതയുള്ള പരാതികളിൽ മാത്രം എഫ്ഐആർ രജിസ്റ്റർ ചെയ്യും. ഭാരതീയ ന്യായ സംഹിത 173 വകുപ്പ് അനുസരിച്ച് പ്രാഥമിക അന്വേഷണം നടത്താമെന്നാണ് നിയമോപദേശം.
സിനിമാ മേഖലയുമായി ബന്ധപ്പെട്ട പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെതിരെയാണ് ആദ്യ കേസ് രജിസ്റ്റർ ചെയ്തത്. സിനിമാ മേഖലയുമായി ബന്ധപ്പെട്ട പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെതിരെയാണ് ആദ്യ കേസ് രജിസ്റ്റർ ചെയ്തത്. പരാതിയിൽ ക്യത്യമായി, ബംഗാളി നടി സംഭവം നടന്ന സമയവും സ്ഥലവും സാക്ഷികളെ ഉൾപ്പെടെ വ്യക്തമാക്കിയിരിക്കുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് പരാതി ലഭിച്ച ഉടനെ സ്ത്രീത്വത്തെ അപമാനിച്ചതിന് ഐപിസി 354 വകുപ്പ് പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തത്. എന്നാൽ മറ്റ് പരാതികളിലെല്ലാം പ്രത്യേക അന്വേഷണ സംഘം നേരിട്ട് ഉടൻ എഫ്ഐആർ രജിസ്റ്റർ ചെയ്യില്ല. പരാതി ഉന്നയിക്കുന്ന ആൾ സംഭവം സംബന്ധിച്ച ക്യത്യമായ കാര്യങ്ങൾ രേഖപെടുത്തിയിട്ടില്ലെങ്കിൽ പരാതിയിൽ കഴമ്പുണ്ടോയെന്ന് പരിശോധിക്കും. ഭാരതീയ ന്യായ സംഹിതയുടെ 173 വകുപ്പ് പ്രകാരം ഏഴ് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റക്യത്യമാണ് പരാതിയിൽ ഉന്നയിക്കുന്നതെങ്കിൽ പൊലീസിന് പ്രാഥമിക അന്വേഷണം നടത്താം.
അന്വേഷണം നടത്തി കുറ്റംക്യത്യം നടന്നുവെന്ന് പൊലീസിന് വ്യക്തമായാൽ മാത്രമേ എഫ്ഐആർ രജിസ്റ്റർ ചെയ്യേണ്ടതുള്ളൂവെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുള്ള നിയമോപദേശം. എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിന് മുൻപ് പരാതിക്കാരുടെ മൊഴികളിൽ പൊലീസ് വ്യക്തത വരുത്തും. പ്രത്യേക അന്വേഷണ സംഘം മൊഴി രേഖപെടുത്തിയാലും ബന്ധപ്പെട്ട എസ്എച്ച്ഒ ആയിരിക്കും എഫ്ഐആർ രജിസ്റ്റർ ചെയ്യുക. കേസുകൾ കോടതിയിലെത്തിയാൽ അതിൻ്റെ നിലനിൽപ് കൂടി പരിശോധിച്ചാകും പൊലീസ് തുടർനടപടികൾ സ്വീകരിക്കുക.
READ MORE: സിദ്ദിഖിനെതിരായ ലൈംഗിക പീഡന ആരോപണം; ഡിജിപിക്ക് പരാതി നല്‍കി നടി