fbwpx
സമ്മേളന ഫണ്ട് വെട്ടിച്ച കേസ്: മുൻകൂർ ജാമ്യാപേക്ഷ നൽകി ബിജെപിയില്‍ ചേർന്ന സിപിഎം മുൻ ഏരിയ സെക്രട്ടറി മധു മുല്ലശ്ശേരി
logo

ന്യൂസ് ഡെസ്ക്

Last Updated : 30 Dec, 2024 11:48 AM

ഏരിയ സമ്മേളന നടത്തിപ്പിനായി 120 ബ്രാഞ്ചുകളില്‍ നിന്നും പിരിച്ച 3,25000 രൂപ മധുവിന് നല്‍കിയിരുന്നതായും സിപിഎം ആരോപിക്കുന്നുണ്ട്

KERALA

മധു മുല്ലശ്ശേരി


സമ്മേളന ഫണ്ട് വെട്ടിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ജില്ലാ കോടതിയില്‍ മുന്‍കൂ‍ർ ജാമ്യാപേക്ഷ നല്‍കി ബിജെപിയില്‍ ചേർന്ന സിപിഎം മുൻ ഏരിയ സെക്രട്ടറി മധു മുല്ലശ്ശേരി. മധുവിനെതിരെ തട്ടിപ്പ്, വിശ്വാസവഞ്ചന എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരുന്നത്. സിപിഎമ്മിന്റെ പരാതിയിലായിരുന്നു കേസ്.

ഏരിയ സമ്മേളനത്തിലെ മൈക്ക് സെറ്റ്, പന്തല്‍ മുതലായ അലങ്കാര പണികള്‍ക്കായി നല്‍കേണ്ടിയിരുന്ന ബാക്കി തുക മധു മുല്ലശ്ശേരി നല്‍കിയില്ലെന്ന് കരാറുകാർ പരാതിപ്പെട്ടിട്ടുണ്ടെന്ന് കാട്ടി ഏരിയ സെക്രട്ടറി ജലീല്‍ ആറ്റിങ്ങലാണ് ഡിവൈഎസ്പിക്ക് ആദ്യം പരാതി നല്‍കിയത്. ഇതിനു പിന്നാലെ മംഗലപുരം ഏരിയയിലെ പത്ത് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാരും പരാതിയുമായി എത്തി. ഏരിയ സമ്മേളന നടത്തിപ്പിനായി 120 ബ്രാഞ്ചുകളില്‍ നിന്നും പിരിച്ച 3,25000 രൂപ മധുവിന് നല്‍കിയിരുന്നതായും സിപിഎം ആരോപിക്കുന്നുണ്ട്.


Also Read: തട്ടിപ്പും വിശ്വാസവഞ്ചനയും, മധു മുല്ലശ്ശേരിക്കെതിരെ ജാമ്യമില്ലാ വകുപ്പുകളിൽ കേസ്; നടപടി സിപിഎം പരാതിയില്‍



കഴിഞ്ഞ ഡിസംബർ ഒന്നിനാണ് മംഗലപുരം ഏരിയ സെക്രട്ടറിയായിരുന്ന മധു ഏരിയാ സമ്മേളനത്തിൽ നിന്നും ഇറങ്ങിപ്പോയത്. രണ്ട് ടേം പൂർത്തിയാക്കിയ ഏരിയാ സെക്രട്ടറി മധു മുല്ലശ്ശേരിയെ മാറ്റാനായിരുന്നു സമ്മേളന തീരുമാനം. ഇതിൽ അതൃപ്തിയറിയിച്ചും ജില്ലാ നേതൃത്വത്തിനെതിരെ വിമർശനമുന്നയിച്ചുമാണ് മധു സമ്മേളനത്തിൽ നിന്നും ഇറങ്ങിപ്പോയത്. തൊട്ടുപിന്നാലെ മധു ബിജെപിയിൽ ചേ‍‍രുകയായിരുന്നു.


Also Read: ഉമാ തോമസിന്‍റെ ആരോഗ്യനിലയില്‍ പുരോഗതി, സംഘാടകരുടെ ഭാഗത്തുനിന്നുണ്ടായത് ഗൗരവതരമായ പിഴവ്: മന്ത്രി പി. രാജീവ്

KERALA
അഭിഭാഷകന്‍റെ അടിയില്‍ ശാമിലി നിലത്ത് വീണു; എഴുന്നേറ്റപ്പോള്‍ വീണ്ടും മുഖത്ത് ആഞ്ഞടിച്ചു; എഫ്‌ഐആറിന്റെ പകര്‍പ്പ് പുറത്ത്
Also Read
user
Share This

Popular

WORLD
KERALA
WORLD
"നാല് വർഷം കൊണ്ട് തീരേണ്ട സംഘർഷം മൂന്ന് ആഴ്ച കൊണ്ട് അവസാനിപ്പിച്ചു"; ഇന്ത്യ-പാക് വെടിനിർത്തലിൽ വീണ്ടും അവകാശവാദവുമായി ട്രംപ്