ന്യായത്തിനെ ഒറ്റപെടുത്തില്ല; അന്‍വറിനെ പിന്തുണച്ച് സിപിഎം മരുത മുൻ ലോക്കൽ സെക്രട്ടറി

പി.വി. ആന്‍വറിനെതിരെ കൊലവിളി മുദ്രാവാക്യം നടത്തിയ നിലമ്പൂരിലെ സിപിഎം പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു
ന്യായത്തിനെ ഒറ്റപെടുത്തില്ല; അന്‍വറിനെ പിന്തുണച്ച് സിപിഎം മരുത മുൻ ലോക്കൽ സെക്രട്ടറി
Published on

പി.വി. അൻവറിന് പരസ്യ പിന്തുണയുമായി സിപിഎം മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറി. സിപിഎം മരുത മുൻ ലോക്കൽ സെക്രട്ടറിയും വഴിക്കടവ് പഞ്ചായത്ത് പ്രസിഡന്‍റുമായിരുന്ന ഇ.എ. സുകുവാണ് അൻവറിനെ പിന്തുണച്ചത്. തലപ്പത്തുള്ളവർ മാത്രമല്ല പാർട്ടിയെന്നും ന്യായത്തിനെ ഒറ്റപെടുത്തില്ലെന്നുമായിരുന്നു സുകുവിന്‍റെ ഫേസ്‌ബുക്ക് പോസ്റ്റ്. പി.വി. അൻവറിന്‍റെ കൂടെ നിൽക്കുമെന്നും ഇ. എ. സുകു പോസ്റ്റില്‍ പറയുന്നു. പാർട്ടിയുമായുള്ള അഭിപ്രായ വിത്യാസത്തെ തുടർന്ന് സുകു പാർട്ടി അംഗത്വം പുതുക്കിയിരുന്നില്ല.

ഇന്ന് വൈകിട്ടാണ് നിലപാട് പ്രഖ്യാപിക്കാൻ പി.വി. അൻവർ എംഎല്‍എ വിളിച്ചു ചേർത്ത പൊതുയോഗം. നിലമ്പൂരില്‍ വിളിച്ചു ചേർത്ത യോഗത്തില്‍ പങ്കെടുക്കാനെത്തുന്ന അൻവറിനെതിരെ ശക്തമായ പ്രതിഷേധം ഉയരാനും സാധ്യതയുണ്ട്. പുതിയ പാർട്ടി പ്രഖ്യാപനമടക്കമുള്ള കാര്യങ്ങളിൽ ഇന്നത്തെ പൊതുയോഗത്തിൽ തീരുമാനമായേക്കും.

Also Read: നിലപാട് പ്രഖ്യാപിക്കാൻ അൻവർ; ഇന്ന് വൈകിട്ട് നിലമ്പൂരിൽ പൊതുയോഗം


അതേസമയം, പി.വി. അന്‍വറിനെതിരെ കൊലവിളി മുദ്രാവാക്യം നടത്തിയ നിലമ്പൂരിലെ സിപിഎം പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. അൻവറിനെതിരെ നടന്ന സിപിഎം പ്രകടനത്തിലായിരുന്നു മുദ്രാവാക്യം. നൂറോളം സിപിഎം പ്രവർത്തകർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.


കഴിഞ്ഞ ദിവസമാണ് അന്‍വറിനെതിരെ കൊലവിളി മുദ്രാവാക്യങ്ങളുമായി സിപിഎം പ്രവര്‍ത്തകര്‍ തെരുവിലിറങ്ങിയത്. നിലമ്പൂര്‍ സിപിഎം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നിലമ്പൂര്‍ ടൗണിലും ജില്ലയുടെ വിവിധ ഭാഗങ്ങളിലും പ്രതിഷേധ പ്രകടനം നടന്നിരുന്നു. 'ഗോവിന്ദന്‍ മാഷൊന്നു ഞൊടിച്ചാല്‍ കയ്യും കാലും വെട്ടിയെടുത്ത് പുഴയില്‍ തള്ളും', 'പൊന്നേയെന്ന് വിളിച്ച നാവില്‍ പോടായെന്ന് വിളിക്കാനറിയാം' തുടങ്ങിയ മുദ്രാവാക്യങ്ങളായിരുന്നു പ്രകടനത്തില്‍ ഉയര്‍ന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com