യഥാര്‍ത്ഥ വ്യക്തിയാകാനുള്ള ആകാനുള്ള തയ്യാറെടുപ്പിലാണ് ഫ്രാന്‍സിസ് ഹാ ഇപ്പോള്‍. അവള്‍ മാറ്റത്തെ സ്വീകരിക്കാന്‍ തീരുമാനിച്ചു. ജീവിതത്തിന്റെ ട്വിസ്റ്റ് ആന്‍ഡ് ടേണുകളെ നേരിടാന്‍ തയ്യാറായിരിക്കുന്നു. ഒരു പെര്‍സ്‌പെക്റ്റീവ് ജീവിതത്തില്‍ വന്നിട്ടുണ്ട് അവള്‍ക്ക്. അതെ അവള്‍ സ്വയം കണ്ടെത്തികഴിഞ്ഞിരിക്കുകയാണ്. ഫ്രാന്‍സിസ് ജീവിതത്തെ എംബ്രേസ് ചെയ്യാന്‍ തുടങ്ങുകയാണ്.
"I'm so embarrassed. I'm not a real person yet....."
നമ്മള്‍ എല്ലാവരും ജീവിതത്തില്‍ എപ്പോഴെങ്കിലും ഇങ്ങനെ പറഞ്ഞിട്ടുണ്ടാകും. ചിലപ്പോള്‍ ഇപ്പോഴും അങ്ങനെ ചിന്തിക്കുന്നുണ്ടാകും. ഒരു യഥാര്‍ത്ഥ വ്യക്തിയിലേക്കുള്ള പരിണാമം അത് എത്ര ശ്രമിച്ചിട്ടും നടക്കുന്നില്ലെന്ന്. അതിനി എത്ര ശ്രമിച്ചാലും ചിലപ്പോള്‍ നടക്കാന്‍ പോകുന്നില്ലെന്നും തോന്നാം. നോവ ബോംബാക്കിന്റെ ഫ്രാന്‍സിസ് ഹായും ആ പരിണാമത്തിനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഒരു യാഥാര്‍ത്ഥ വ്യക്തിയാവാനുള്ള യാത്രയിലാണ് ഗ്രെറ്റ ഗെര്‍വിഡ് അവതരിപ്പിച്ച ഫ്രാന്‍സിസ് ഹാ എന്ന ഫ്രാന്‍സിസ് ഹാലഡേ....
27 വയസുള്ള ഫ്രാന്‍സിസ് തന്റെ ബെസ്റ്റ് ഫ്രണ്ട് സോഫിക്കൊപ്പം ന്യൂയോര്‍ക്കിലാണ് താമസിക്കുന്നത്. സിനിമ തുടങ്ങുമ്പോള്‍ തന്നെ സോഫിയും ഫ്രാന്‍സിസും തമ്മില്‍ വളരെ അടുപ്പത്തിലാണെന്ന് പ്രേക്ഷകര്‍ക്ക് മനസിലാകും. അവരുടെ ഊണും ഉറക്കവും ഒരുമിച്ചാണ്. അതെ, പിരിയാനാവാത്ത ഉറ്റ സുഹൃത്തുക്കള്‍. "we are the same person with different hair" എന്നാണ് സോഫിയെ കുറിച്ച് ഫ്രാന്‍സിസ് പറയാറ്. ശരിക്കും ഇതൊരു റൊമാന്റിക് സിനിമയാണെന്ന് പറയാവുന്നതാണ്. കാരണം ഫ്രാന്‍സിസിന് സോഫിയോട് അകമഴിഞ്ഞ പ്രണയമാണ്. അതുകൊണ്ടാണ് ബോയ്ഫ്രണ്ട് ഫ്രാന്‍സിസിനോട് അയാള്‍ക്കൊപ്പം മൂവ് ഇന്‍ ചെയ്യാന്‍ പറഞ്ഞപ്പോള്‍ അവള്‍ സോഫിയെ വിട്ട് വരാന്‍ സാധിക്കില്ലെന്ന് തുറന്ന് പറഞ്ഞത്.
പക്ഷെ അപ്രതീക്ഷിതമായി സോഫി അവളുടെ അപാര്‍ട്ട്‌മെന്റില്‍ നിന്നും മൂവ് ഔട്ട് ചെയ്യുമ്പോള്‍ ഫ്രാന്‍സിസിന്റെ ജീവിതം കണ്‍മുന്നില്‍ തകര്‍ന്ന് പോവുന്നു. മറുവശത്ത് സോഫി അവളുടെ ജീവിതവുമായി മുന്നോട്ട് പോകാനാണ് ശ്രമിക്കുന്നത്. അവര്‍ക്കിടയില്‍ പതിയെ ദൂരം കൂടുന്നു. sophie is ready to take the next step in life. എന്നാല്‍ ഫ്രാന്‍സിസിന് അതിന് സാധിക്കുന്നില്ല.
സോഫി അപാര്‍ട്ട്‌മെന്റില്‍ നിന്ന് പോയതോടെ ഒറ്റയക്ക് വാടക കൊടുക്കാന്‍ ആവാതെ ഫ്രാന്‍സിസ് അവിടെ നിന്ന് ഇറങ്ങുന്നു. പിന്നീട് സിനിമയില്‍ ഉടനീളം നമ്മള്‍ കാണുന്നത് മറ്റ് പല സുഹൃത്തുക്കള്‍ക്കൊപ്പം മുറി പങ്കിടുന്ന ഫ്രാന്‍സിസിനെയാണ്.
ALSO READ : MAID : മകള്‍ക്ക് വേണ്ടി മാത്രം ജീവിച്ച അലെക്‌സ്
ഫ്രാന്‍സിസ് ഒരു ഡാന്‍സര്‍ ആണ്. പക്ഷെ ആരെങ്കിലും എന്താണ് നീ ചെയ്യുന്നത് എന്ന് ചോദിച്ചാല്‍ ഫ്രാന്‍സിസിന് കൃത്യമായൊരു ഉത്തരമില്ല. അവള്‍ അങ്ങനെയാണ്. ഒന്നിലും കോണ്‍ഫിഡന്‍സോ വ്യക്തതയോ ഇല്ല. ഫ്രാന്‍സിസിന്റെ ജീവിതം ശരിക്കും സോഫിയെ ചുറ്റിപറ്റിയായിരുന്നു. അതില്‍ ഒരു മാറ്റം സംഭവിക്കുമെന്ന് അവള്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. അതുകൊണ്ട് തന്നെയാണ് ആ മാറ്റത്തെ അഡാപ്റ്റ് ചെയ്യാന്‍ ഫ്രാന്‍സിസിന് സാധിക്കാതിരുന്നത്.
ജീവിതം എല്ലാ തരത്തിലും അവളെ ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ്. ട്വിസ്റ്റ് ആന്‍ഡ് ടേണുകള്‍ കൊണ്ട്. ഡാന്‍സ് കമ്പനിയില്‍ ക്രിസ്മസ് ഷോ ചെയ്യാനുള്ള അവസരം നഷ്ടപ്പെടുമ്പോഴും എന്തു ചെയ്യണമെന്ന് അറിയാതെ നിസഹായയാവുകയാണ് അവള്‍. ഇതോടെ ഇപ്പോള്‍ താമസിക്കുന്ന അപാര്‍ട്‌മെന്റില്‍ നിന്നും ഫ്രാന്‍സിസിന് ഇറങ്ങേണ്ടി വരുന്നു. ഇനി എന്ത് എന്ന് അറിയാതെ നില്‍ക്കുമ്പോഴാണ്, ഒരു രക്ഷപ്പെടല്‍ എന്ന തരത്തില്‍ സ്വന്തം നാടായ സാക്രിമെന്റോയിലേക്ക് അവള്‍ പോകുന്നത്. എന്നാല്‍ അവിടെയും അവള്‍ക്ക് സ്ഥിരമായി നില്‍ക്കാന്‍ കഴിയുന്നില്ല.
ന്യൂയോര്‍ക്കില്‍ തിരിച്ചെത്തിയ ഫ്രാന്‍സിസിന് ഡാന്‍സ് കമ്പനിയിലെ റേച്ചല്‍ എന്ന സുഹൃത്ത് അവളുടെ അപാര്‍ട്‌മെന്റില്‍ ഇടം നല്‍കുന്നു. സോഫി ഇപ്പോള്‍ പാച്ച് എന്ന വ്യക്തിയുമായി പ്രണയത്തിലാണ്. അതും കൂടി ആയതോടെ സോഫി പൂര്‍ണ്ണമായും ഫ്രാന്‍സിസില്‍ നിന്ന് അകലുന്നു. അകന്നു എന്നതിനേക്കാള്‍ സോഫി അവളുടെ ജീവിതവുമായി മുന്നോട്ട് പോവുകയായിരുന്നു എന്ന് പറയുന്നതായിരിക്കും ശരി. സോഫി ടോക്കിയോയിലേക്ക് പാച്ചിനൊപ്പം താമസം മാറുകയാണെന്ന് റേച്ചലിന്റെ വീട്ടില്‍ വെച്ചാണ് ഫ്രാന്‍സിസ് അറിയുന്നത്. റേച്ചലിന്റെ വീട്ടില്‍ നടക്കുന്ന പാര്‍ട്ടിയില്‍ വെച്ച് ഇത് മനസിലാക്കുന്ന ഫ്രാന്‍സിസ് എന്തുകൊണ്ട് ഇങ്ങനെയെല്ലാം സംഭവിക്കുന്നു എന്ന് ചിന്തിക്കുന്നു. ഒരുപക്ഷെ സോഫി അവളോട് ടോക്കിയോയിലേക്ക് പോകുന്ന കാര്യം പറയാതിരുന്നതിനേക്കാള്‍, തന്റെ ജീവിതത്തില്‍ ഒന്നും സംഭവിക്കുന്നില്ലല്ലോ എന്ന ചിന്തയാണ് ഫ്രാന്‍സിസിന് ഉണ്ടാകുന്നത്. അവിടെ വെച്ച് എങ്ങനെയുള്ള ഒരു റിലേഷഷിപ്പാണ് തനിക്ക് വേണ്ടതെന്ന് ഫ്രാന്‍സിസ് എല്ലാവരോടുമായി പറയുന്നു.
"It's that thing when you're with someone, and you love them and they know it, and they love you and you know it... but it's a party... and you're both talking to other people, and you're laughing and shining... and you look across the room and catch each other's eyes... but - but not because you're possessive, or it's precisely sexual... but because... that is your person in this life", അങ്ങനെയൊരു ആളും അങ്ങനെയൊരു ബന്ധവുമാണ് ഫ്രാന്‍സിസ് ആഗ്രഹിക്കുന്നത്. എന്നാല്‍ അതൊരിക്കലും അനുഭവിക്കാന്‍ ഫ്രാന്‍സിസിന് സാധിച്ചിട്ടില്ല.
സ്വാഭാവികമായ മാറ്റങ്ങള്‍ ജീവിതത്തില്‍ വരാത്തതിനാല്‍ ഫ്രാന്‍സിസ് സ്വയം ഒരു മാറ്റത്തിനായി പാരിസിലേക്ക് പോകാന്‍ തീരുമാനിക്കുന്നു. സാധാരണ സിനിമകളില്‍ നായിക പാരിസിലേക്ക് പോകുമ്പോള്‍ അവളുടെ ജീവിതം തന്നെ മാറി മറയുന്നതാണ് നമ്മള്‍ എല്ലാവരും കണ്ടിട്ടുള്ളത്. എന്നാല്‍ ഇവിടെ അതും സംഭവിക്കുന്നില്ല. പാരിസില്‍ എത്തി അവളുടെ സുഹൃത്തുക്കളുമായി കണക്ട് ചെയ്യാന്‍ ശ്രമിച്ചെങ്കിലും ഫ്രാന്‍സിസിന് ആരെയും കാണാന്‍ സാധിക്കുന്നില്ല. സാധാരണ ഒരു ദിവസം എന്ന പോലെ പാരിസിലെ ആ ദിവസവും ഫ്രാന്‍സിസിന് മുന്നിലൂടെ കടന്ന് പോകും. ന്യൂയോര്‍ക്കില്‍ തിരിച്ചെത്തിയ ഫ്രാന്‍സിസ് വീണ്ടും നാട്ടിലേക്ക് പോകുന്നു. തന്റെ കോളേജിലെ ഒരു പരിപാടിയില്‍ പങ്കെടുക്കുന്നു. അവിടെ വെയിട്രെസ് ആയി താല്‍കാലികമായി ജോലി ചെയ്യുന്നു. അങ്ങനെയെങ്കിലും തന്റെ ജീവിതത്തില്‍ മാറ്റം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഫ്രാന്‍സിസ് ഇതെല്ലാം ചെയ്യുന്നത്. അതും അല്ലെങ്കില്‍ പഴയ കാലത്തേക്ക്, അതായത് ജീവിതം ഇത്ര കോംപ്ലികേറ്റഡ് അല്ലാത്ത ആ കാലത്തേക്ക് തിരിച്ചുപോകാനുള്ള ശ്രമമാണ് അവള്‍ നടത്തുന്നത്.
നാട്ടില്‍ വെച്ച് അപ്രതീക്ഷിതമായി സോഫിയെ കാണുന്ന ഫ്രാന്‍സിസ് അവള്‍ പാച്ചുമായി എന്‍ഗേജ്ഡ് ആണെന്ന് മനസിലാക്കുന്നു. അന്ന് രാത്രി ഇരുവരും പഴയതുപോലെ ഒരുമിച്ച് ഒരു കട്ടിലില്‍ കിടന്ന് ഉറങ്ങുകയും ജീവിതത്തെ കുറിച്ച് സംസാരിക്കുകയും ചെയ്യുന്നു. എന്നാല്‍ രാവിലെ ആയപ്പോള്‍ സോഫി വീണ്ടും പാച്ചിനടുത്തേക്ക് തന്നെ മടങ്ങി പോവുകയാണ്. കാരണം സോഫിയുടെ പ്രയോരിറ്റി ഇപ്പോള്‍ പാച്ച് ആണ്. അതിനര്‍ത്ഥം സോഫിക്ക് ഫ്രാന്‍സിസിനെ ഇഷ്ടമല്ലെന്നല്ല. പക്ഷെ ഫ്രാന്‍സിസ് ഇപ്പോഴും ആ പഴയ കാലത്തേക്ക് തന്നെ മടങ്ങി പോകാനാണ് ആഗ്രഹിക്കുന്നത്. എന്നാല്‍ അത് സാധ്യമല്ലെന്ന് സ്വയം തിരിച്ചറിയുന്നിടത്താണ് ഫ്രാന്‍സിസിന്റെ ജീവിതം മാറുന്നത്.
ALSO READ : ലേഡി ബേര്‍ഡില്‍ നിന്നും ക്രിസ്റ്റീനിലേക്കുള്ള യാത്ര
നാട്ടില്‍ നിന്ന് തിരിച്ചെത്തിയ ഫ്രാന്‍സിസ് ഡാന്‍സ് കമ്പനിയില്‍ കോറിയോഗ്രാഫര്‍ ആയി ജോയിന്‍ ചെയ്യുന്നു. ഡാന്‍സര്‍ ആണ് താന്‍ എന്നതിന് അപ്പുറത്തേക്ക് അവള്‍ മാറി ചിന്തിക്കാന്‍ ആരംഭിച്ചിരിക്കുകയാണ്. സോഫിയുമായുള്ള തന്റെ പഴയ ജീവിതത്തിലേക്ക് മടങ്ങാനാവില്ലെന്ന തിരിച്ചറിവിലേക്ക് അവള്‍ എത്തുന്നു. സിനിമയുടെ അവസാനം ഫ്രാന്‍സിസും സോഫിയും ഒരു പാര്‍ട്ടിയില്‍ വെച്ച് പരസ്പരം നോക്കി ചിരിക്കുന്ന ഒരു സീനുണ്ട്. ഇരുവരും മറ്റാരോടോ സംസാരിക്കുകയാണ്. പക്ഷെ അതിനിടയിലും സോഫിയും ഫ്രാന്‍സിസും കണ്ണുകള്‍ കൊണ്ട് മിണ്ടുന്നു. അതിലൂടെ ജീവിതത്തില്‍ സോഫി ഇപ്പോഴും അവളുടെ പേര്‍സണ്‍ തന്നെയാണെന്ന തിരിച്ചറിവിലേക്ക് ഫ്രാന്‍സിസ് എത്തുന്നു.
തുടക്കത്തില്‍ പറഞ്ഞതുപോലെ real person ആകാനുള്ള തയ്യാറെടുപ്പിലാണ് ഫ്രാന്‍സിസ് ഹാ ഇപ്പോള്‍. അവള്‍ മാറ്റത്തെ സ്വീകരിക്കാന്‍ തീരുമാനിച്ചു. ജീവിതത്തിന്റെ ട്വിസ്റ്റ് ആന്‍ഡ് ടേണുകളെ നേരിടാന്‍ തയ്യാറായിരിക്കുന്നു. ഒരു പെര്‍സ്‌പെക്റ്റീവ് ജീവിതത്തില്‍ വന്നിട്ടുണ്ട് അവള്‍ക്ക്. അതെ അവള്‍ സ്വയം കണ്ടെത്തികഴിഞ്ഞിരിക്കുകയാണ്. ഫ്രാന്‍സിസ് ജീവിതത്തെ എംബ്രേസ് ചെയ്യാന്‍ തുടങ്ങുകയാണ്.
നോവയുടെ ഫ്രാന്‍സിസ് ഒരു പക്ഷെ ഒരിക്കലും റിയല്‍ പേഴ്‌സണ്‍ ആകില്ലായിരിക്കും. പക്ഷെ തീര്‍ച്ചയായും അവള്‍ ഇനി ജീവിതത്തെ കാണുന്നത് അവളുടെ കണ്ണുകളിലൂടെയായിരിക്കും. അവള്‍ക്ക് പ്രാധാന്യം കൊടുത്തുകൊണ്ടായിരിക്കും ഫ്രാന്‍സിസ് ഹാ ഇനി ജീവിതത്തില്‍ മുന്നോട്ട് പോകുന്നത്.