fbwpx
കുട മറക്കല്ലേ...! സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം അതിശക്ത മഴ മുന്നറിയിപ്പ്
logo

ന്യൂസ് ഡെസ്ക്

Last Updated : 19 May, 2025 11:02 PM

മഴ സാഹചര്യം കണക്കിലെടുത്ത് വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച്, മഞ്ഞ അലേർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്

KERALA


കേരളത്തിൽ അടുത്ത അഞ്ചുദിവസം അതിശക്ത മഴയ്ക്കുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും തെക്കു പടിഞ്ഞാറൻ ഉൾക്കടലിനും മുകളിലായി ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്. ഇതിൻ്റെ ഫലമായി അറബിക്കടലിൽ ന്യുനമർദ സാധ്യത ശക്തമായതോടെയാണ് കേരളത്തിൽ അതിശക്ത മഴ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.

മഴ സാഹചര്യം കണക്കിലെടുത്ത് വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച്, മഞ്ഞ അലേർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലേർട്ടും, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട് ജില്ലകളിൽ മഞ്ഞ അലേർട്ടും ആണ്.


ALSO READ: തൃപ്പൂണിത്തുറയിൽ ബസിൽ വച്ച് മൂന്നു വയസുകാരിയെ കാണാതായതായി പരാതി


കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ‍ജില്ലകളിൽ നാളെയും (23/05/2025), മേയ് 23ന് പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിലും ഓറഞ്ച് അലേർട്ടാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ നാളെയും കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ മേയ് 20നും, 22നും, ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ മേയ് 23നും മഞ്ഞ അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.

KERALA
മൂന്ന് വയസുകാരിയെ കാണാതായ സംഭവം: കുട്ടിയെ മൂഴിക്കുളം പാലത്തിന് താഴേക്കിട്ടെന്ന് അമ്മയുടെ മൊഴി; തെരച്ചില്‍ ഊര്‍ജ്ജിതം
Also Read
user
Share This

Popular

KERALA
NATIONAL
മൂന്ന് വയസുകാരിയെ കാണാതായ സംഭവം: കുട്ടിയെ മൂഴിക്കുളം പാലത്തിന് താഴേക്കിട്ടെന്ന് അമ്മയുടെ മൊഴി; തെരച്ചില്‍ ഊര്‍ജ്ജിതം