
ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിൽ തകർപ്പൻ ജയം സ്വന്തമാക്കി ഇന്ത്യ. കാൺപൂർ ടെസ്റ്റിൽ ബൗളിംഗിലും ബാറ്റിംഗിലും തകർപ്പൻ പ്രകടനം കാഴ്ച വെച്ച ഇന്ത്യ ഏഴ് വിക്കറ്റിനാണ് ജയം കരസ്ഥമാക്കിയത്.
ബംഗ്ലാദേശ് മുന്നോട്ട് വെച്ച 95 റൺസ് വിജയലക്ഷ്യം ഇന്ത്യ പതിനേഴാം ഓവറിൽ തന്നെ മറികടന്നിരുന്നു. യശസ്വി ജെയ്സ്വാൾ രണ്ടാം ഇന്നിങ്സിലും അർധ സെഞ്ചുറി നേടി പുറത്തായി. ചെന്നൈയിൽ നടന്ന ആദ്യ ടെസ്റ്റിൽ ഇന്ത്യ 280 റൺസിൻ്റെ വിജയം നേടിയിരുന്നു. കാൺപൂരിലെ അവിശ്വസനീയ വിജയത്തോടെ ഇന്ത്യ 2-0ന് പരമ്പര നേടി. മഴ മൂലം രണ്ട് ദിവസം മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിയാതിരുന്ന ഇന്ത്യ പിന്നീട് മത്സരം തിരിച്ചു പിടിക്കുകയായിരുന്നു.