ഘട്ടത്തിൽ ഓരോ ഇന്ത്യക്കാരനും ഉത്തരവാദിത്തം ഉള്ളവരായിരിക്കുകയും, വ്യാജ വാർത്തകൾ പ്രചരിപ്പിക്കുകയോ വിശ്വസിക്കുകയോ ചെയ്യാതിരിക്കേണ്ടത് പ്രധാനമാണെന്നും രോഹിത് ശർമ സമൂഹ മാധ്യമത്തിൽ കുറിച്ചു.
ഇന്ത്യ-പാക് സംഘർഷങ്ങൾ രൂക്ഷമാകുന്നതിനിടെ ഇന്ത്യൻ ആർമിയെ പിന്തുണച്ച് ക്രിക്കറ്റർമാരായ രോഹിത് ശർമയും വിരാട് കോഹ്ലിയും. ഇന്ത്യയുടെ വിവിധ സേനകളുടെ പ്രവർത്തനങ്ങളിൽ അഭിമാനം കൊള്ളുന്നുവെന്നും, ഈ ഘട്ടത്തിൽ ഓരോ ഇന്ത്യക്കാരനും ഉത്തരവാദിത്തം ഉള്ളവരായിരിക്കുകയും, വ്യാജ വാർത്തകൾ പ്രചരിപ്പിക്കുകയോ വിശ്വസിക്കുകയോ ചെയ്യാതിരിക്കേണ്ടത് പ്രധാനമാണെന്നും രോഹിത് ശർമ സമൂഹ മാധ്യമത്തിൽ കുറിച്ചു.
"കടന്നുപോകുന്ന ഓരോ നിമിഷത്തിലും, എടുക്കുന്ന ഓരോ തീരുമാനത്തിലും, നമ്മുടെ ഇന്ത്യൻ സൈന്യത്തെയും, ഇന്ത്യൻ വ്യോമസേനയെയും, ഇന്ത്യൻ നാവികസേനയെയും കുറിച്ച് എനിക്ക് അതിയായ അഭിമാനം തോന്നുന്നു. നമ്മുടെ യോദ്ധാക്കൾ നമ്മുടെ രാജ്യത്തിന്റെ അഭിമാനത്തിനായി തലയുയർത്തി നിൽക്കുന്നു. ഓരോ ഇന്ത്യക്കാരനും ഉത്തരവാദിത്തമുള്ളവരായിരിക്കുകയും വ്യാജ വാർത്തകൾ പ്രചരിപ്പിക്കുകയോ വിശ്വസിക്കുകയോ ചെയ്യാതിരിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്. എല്ലാവരും സുരക്ഷിതരായിരിക്കുക! #OperationSindoor #JaiHind," രോഹിത് എക്സിൽ കുറിച്ചു.
രാജ്യത്തിൻ്റെ സംരക്ഷകരായ ഹീറോകളുടെ വിലമതിക്കാനാക്കാത്ത ധീരതയ്ക്ക് മുന്നിൽ എന്നെന്നും കടപ്പെട്ടിരിക്കുമെന്ന് വിരാട് കോഹ്‌ലി ഇൻസ്റ്റഗ്രാമിൽ കുറിച്ചു. "ഈ മോശം സമയത്തും രാജ്യത്തെ സംരക്ഷിക്കാൻ നിർഭയരായി പൊരുതുന്ന സൈനികർക്ക് ഐക്യദാർഢ്യം. രാജ്യത്തിൻ്റെ സംരക്ഷകരായ ഹീറോകളുടെ വിലമതിക്കാനാക്കാത്ത ധീരതയ്ക്ക് മുന്നിൽ എന്നെന്നും കടപ്പെട്ടിരിക്കും. മികച്ചൊരു രാജ്യത്തിൻ്റെ നിർമാണത്തിനായി സൈനികരും അവരുടെ കുടുംബാംഗങ്ങളും നടത്തുന്ന ത്യാഗങ്ങൾക്ക് മുന്നിൽ ഹൃദയത്തിൽ തൊട്ടു നന്ദിയറിയിക്കുന്നു," കോഹ്‌ലി ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു.