ഗാസയില്‍ സ്കൂളിനുനേരെ ഇസ്രയേല്‍ വ്യോമാക്രമണം; കുട്ടികള്‍ ഉള്‍പ്പെടെ 25 പേർ കൊല്ലപ്പെട്ടു

ഗാസയുടെ 77 ശതമാനം ഭാഗത്തിൻ്റെയും നിയന്ത്രണം ഇസ്രയേൽ കയ്യടക്കിയതായാണ് ഹമാസ് പറയുന്നത്
ഗാസയില്‍ സ്കൂളിനുനേരെ ഇസ്രയേല്‍ വ്യോമാക്രമണം; കുട്ടികള്‍ ഉള്‍പ്പെടെ 25 പേർ കൊല്ലപ്പെട്ടു
Published on

ഗാസയിലെ സ്കൂളിനു നേരെ നടന്ന ഇസ്രയേൽ വ്യോമാക്രമണത്തിൽ 25 പേർ കൊല്ലപ്പെട്ടു. ഫഹ്മി അൽ-ജർജാവി സ്കൂളിനു നേരയാണ് ആക്രമണമുണ്ടായത്. ദുരിതാശ്വാസ ക്യാംപായി പ്രവർത്തിച്ചിരുന്നു സ്കൂളിൽ നടന്ന ഇസ്രയേൽ ആക്രമണത്തിൽ റെഡ് ക്രോസ് പ്രവർത്തകർ ഉൾപ്പെടെ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. മരണസംഖ്യ ഇനിയും കൂടാനാണ് സാധ്യത.


ഇസ്രയേൽ വ്യോമാക്രമണത്തിൽ മരിച്ചവരിൽ ഏഴ് കുട്ടികളും ഒരു മാധ്യമപ്രവർത്തകനും ഉൾപ്പെടുന്നു. പ്രദേശത്തെ സ്വാധീന ശക്തിയായ 11 കരാൻ യാക്കിൻ ഹമ്മദും ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഗാസയുടെ 77 ശതമാനം ഭാഗത്തിൻ്റെയും നിയന്ത്രണം ഇസ്രയേൽ കയ്യടക്കിയതായാണ് ഹമാസ് പറയുന്നത്.



അതേസമയം, ​ഗാസയെ സംബന്ധിച്ച് ഒരു 'നല്ല വാർത്ത' ഉണ്ടെന്ന സൂചനയാണ് യുഎസ് പ്രസിഡന്റ് ‍‍ഡൊണാൾഡ് ട്രംപ് നൽകുന്നത്. ഇറാനുമായുള്ള ആണവ ചർച്ചകളെപ്പറ്റി സംസാരിക്കുമ്പോഴാണ് ട്രംപിന്റെ ​ഗാസയെപ്പറ്റിയുള്ള പരാമർശം. "ഇറാൻ മുന്നണിയിൽ നിന്ന് നമുക്ക് ചില നല്ല വാർത്തകൾ ലഭിക്കുമെന്ന് ഞാൻ കരുതുന്നു, അതുപോലെ ഗാസയിലെ ഹമാസിൽ നിന്നും," ട്രംപ് പറഞ്ഞു. സംഘർഷം അവസാനിപ്പിക്കാനായി യുഎസും ഇസ്രയേലും ശ്രമിക്കുകയാണെന്നും ട്രംപ് അറിയിച്ചു. എന്നാൽ ദ്വിരാഷ്ട്ര പരിഹാരം സാധ്യമാക്കുന്നതിന് ഇസ്രയേലിന് മേൽ സമ്മർദ തന്ത്രം എന്ന നിലയിൽ ഉപരോധം ഏർപ്പെടുത്തണമെന്ന് സ്പെയിനിന്‍റെ നിലപാട്. മാന്‍ഡ്രിഡില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ അറബ്, യൂറോപ്യൻ യൂണിയൻ രാജ്യങ്ങളോട് ഇക്കാര്യം സ്പെയിന്‍ ആവശ്യപ്പെട്ടു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com