fbwpx
പിർ പിൻജാൽ മലനിരകളിലുൾപ്പെടെ ഭീകരർക്കായി തെരച്ചിൽ; സ്ലീപ്പർ സെല്ലുകൾക്കായി എൻഐഎ റെയ്ഡ് തുടരുന്നു
logo

ന്യൂസ് ഡെസ്ക്

Last Updated : 02 May, 2025 08:28 AM

മഞ്ഞാൽ മൂടപ്പെട്ട മലനിരകളിലെ തെരച്ചിൽ സുരക്ഷാ സേനക്ക് വെല്ലുവിളിയാണ്. രാഷ്ട്രീയ റൈഫിളിൻ്റെ സ്പെഷൽ ഓപ്പറേഷൻ വിഭാഗമാണ് ഇവിടെ തെരച്ചിൽ നടത്തുന്നത്.

NATIONAL

ജമ്മു കശ്മീരിലെ പിർ പൻജാൽ മലനിരകളിലുൾപ്പെടെ പഹൽഗാം ആക്രമണം നടത്തിയ ഭീകർക്കായുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്. ഉപഗ്രഹ ചിത്രങ്ങളിലൂടെയാണ് ഭീകരരുടെ സാന്നിധ്യം തിരിച്ചറിഞ്ഞത്. മഞ്ഞ് മൂടിയ പ്രദേശത്ത് തെരച്ചിൽ നടത്തുക എന്നത് സൈന്യത്തിന് കടുത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്.


കുൽഗാം മലനിരകളുമായി ചേർന്നുകിടക്കുന്ന മഞ്ഞ് മൂടിയ മലനിരകളാണ് പിർ പൻജാൽ മലനിരകൾ. ഈ വഴി രജൗരി സെക്ടറിലൂടെ ജമ്മുവിലേക്ക് കടക്കാൻ ഹാഷിം മൂസ അടക്കമുള്ള ഭീകരർ ശ്രമിക്കുമെന്ന സൂചനയാണ് രാഷ്ട്രീയ റൈഫിളിന് ലഭിച്ചിരിക്കുന്നത്. ഇതേ തുടർന്ന് ഈ പ്രദേശങ്ങളിലടക്കം സൈന്യം ഭീകർക്കായി മുക്കും മൂലയും അരിച്ചുപെറുക്കുകയാണ്. മലമുകളിലേക്ക് പാരകമാൻഡോമാരെ എയർഡ്രോപ്പ് ചെയ്യാനാണ് നീക്കം.


അതേ സമയം പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ ശ്രീനഗറിൽ ലഷ്കറെ ത്വയ്ബ, സ്ലീപർ സെൽ ഭീകരർക്കായി NIA റെയ്ഡ് തുടരുകയാണ് .21 സ്ഥലത്ത് നടത്തിയ റെയ്ഡിൽ മൊബൈൽ ഫോൺ, ലാപ് ടോപ്പ്, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ എന്നിവ അടക്കം പിടിച്ചെടുത്തു. നിലവിൽ 48 പേരെ NIA ചോദ്യം ചെയ്യുകയാണ്.പ്രതിരോധത്തിൻ്റെ ഭാഗമായി കൂടുതൽ നടപടികളുമായി കേന്ദ്ര സർക്കാരും സജീവമാകുകയാണ്. പാകിസ്ഥാനിൽ നിന്നുള്ള എല്ലാ വെബ്സൈറ്റുകളും നിരോധിക്കാൻ കേന്ദ്രം ഉത്തരവിട്ടു.പോസ്റ്റൽ സർവ്വീസുകളും നിരോധിക്കും.


പഹല്‍ഗാം ഉള്‍പ്പെടുന്ന അനന്ത്നാഗ്, കുല്‍ഗാം കുല്‍ഗാം അടക്കമുള്ള ജില്ലകളിലാണ് പാക് ഭീകരരെയും തദ തദ്ദേശീയരായ സഹായികളെയും തെരയുന്നത്. സേനയും ജമ്മുകശ്മീർ പൊലീസും സംയുക്തമായാണ് വിവിധയിടങ്ങളിൽ തെരച്ചിൽ നടത്തുന്നത്. ഭീകരരെ കുറിച്ച് സൂചന ലഭിച്ചാൽ പൊലീസിനെ അറിയിക്കണമെന്ന് പ്രദേശവാസികൾക്ക് നിരന്തരം നിർദേശം നൽകി വരുന്നു.


AlsoRead; രാജ്‌നാഥ് സിംഗുമായി സംസാരിച്ച് യുഎസ് പ്രതിരോധ സെക്രട്ടറി; ചര്‍ച്ച ഇന്ത്യന്‍ അതിര്‍ത്തിയില്‍ പാക് പ്രകോപനം തുടരുന്നതിനിടെ


മഞ്ഞാൽ മൂടപ്പെട്ട മലനിരകളിലെ തിരച്ചിൽ സുരക്ഷാ സേനക്ക് വെല്ലുവിളിയാണ്. രാഷ്ട്രീയ റൈഫിളിൻ്റെ സ്പെഷൽ ഓപ്പറേഷൻ വിഭാഗമാണ് ഇവിടെ തെരച്ചിൽ നടത്തുന്നത്. കുൽഗാമിലും തെരച്ചിൽ നടത്തുന്നുണ്ട്. അതേസമയം പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട NIA അന്വേഷണം തുടരുകയാണ്.

ഇതുവരെ 50 പേരെ കസ്റ്റഡിൽ എടുത്തു. ഇവരിൽ 10 പേരെ ശ്രീനഗറിൽ എത്തിച്ച് നുണപരിശോധനക്ക് വിധേയമാക്കി. കഴിഞ്ഞ 3 മാസത്തിനിടയിൽ ഇവർ നടത്തിയ പണം ഇടപാട് വിവരങ്ങൾ NIA ശേഖരിച്ചിട്ടുണ്ട്.

2019ലെ പുല്‍വാമ ആക്രമണത്തിന് ശേഷം ജമ്മു കശ്മീരിലുണ്ടായ വലിയ ഭീകരാക്രമണമാണ് പഹല്‍ഗാമില്‍ ഏപ്രില്‍ 22ന് നടന്നത്.26 പേരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. മേഖലയിലെ സമാധാനവും വികസനവും തര്‍ക്കാനുള്ള പാകിസ്ഥാൻ്റെ തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ ആക്രമണത്തെ വിലയിരുത്തുന്നത്.




Also Read
user
Share This

Popular

KERALA
TAMIL MOVIE
അതിതീവ്ര മഴയ്ക്ക് സാധ്യത; സംസ്ഥാനത്ത് 6 ജില്ലകളിൽ റെഡ് അലേർട്ട്