"കേന്ദ്ര കമ്മിറ്റിയുടെയും പിബിയുടെയും കാതടഞ്ഞ് പോയോ"; അന്‍വറിന്‍റെ ആരോപണങ്ങള്‍ ഒത്തുതീർപ്പാക്കാന്‍ ശ്രമിക്കുന്നുവെന്ന് കെ. സുരേന്ദ്രന്‍

അന്‍വർ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയായിരുന്നു സുരേന്ദ്രന്‍റെ പ്രതികരണം
"കേന്ദ്ര കമ്മിറ്റിയുടെയും പിബിയുടെയും കാതടഞ്ഞ് പോയോ"; അന്‍വറിന്‍റെ ആരോപണങ്ങള്‍ ഒത്തുതീർപ്പാക്കാന്‍ ശ്രമിക്കുന്നുവെന്ന് കെ. സുരേന്ദ്രന്‍
Published on

മുഖ്യമന്ത്രിയെയും പാർട്ടി സെക്രട്ടറിയെയും കണ്ടാല്‍ ഒത്തുതീർപ്പാകുന്ന പ്രശ്നമല്ല പി.വി. അൻവർ ഉന്നയിച്ചതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. വിഷയത്തില്‍ സിപിഎം കേന്ദ്ര നേതൃത്വം ഇടപെടണമെന്നും സുരേന്ദ്രന്‍ പറഞ്ഞു. അന്‍വർ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയായിരുന്നു സുരേന്ദ്രന്‍റെ പ്രതികരണം.

ഗൗരവപരമായ അരോപണം ഉന്നയിച്ച അൻവറിനെ എന്തിനാണ് വിളിച്ചുവരുത്തിയത്? ആരെ രക്ഷിക്കാനാണ് ഒത്തുതീർപ്പ്? കേന്ദ്ര കമ്മിറ്റിയുടെയും പോളിറ്റ് ബ്യൂറോയുടെയും കാത് അടഞ്ഞുപോയോ എന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ചോദിച്ചു.

അതേസമയം, അന്‍വറിന്‍റെ പരാതി കിട്ടിയതിന് പിന്നാലെ സിപിഎം വിഷയത്തില്‍ പാർട്ടി തലത്തില്‍ അന്വേഷണം നടത്താന്‍ തീരുമാനിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് എംഎല്‍എയുടെ പരാതി ചർച്ച ചെയ്യും. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കെതിരായി വന്ന ആരോപണങ്ങളും അന്വേഷിക്കാനാണ് ആലോചന.

പാർട്ടി ബ്രാഞ്ച് സമ്മേളനങ്ങള്‍ നടക്കുന്ന വേളയില്‍ അന്‍വറിന്‍റെ പരസ്യ പ്രസ്താവനകള്‍ വലിയ ചർച്ചകള്‍ക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. ഇന്നലെ അന്‍വർ മുഖ്യമന്ത്രിയെ ഓഫീസിലെത്തി സന്ദർശിച്ചിരുന്നു. ആരോപണങ്ങള്‍ വിശദീകരിച്ച ശേഷം വിശദമായ പരാതി നല്‍കിയാണ് എംഎൽഎ മടങ്ങിയത്. ഇതിനു പിന്നാലെയാണ് മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയുടെ പകർപ്പ് എം.വി. ഗോവിന്ദന് കൈമാറിയത്.

പൊലീസ് സേനയിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ സ്വർണക്കടത്ത് അടക്കമുള്ള ആരോപണങ്ങളുമായാണ് അന്‍വർ രംഗത്തെത്തിയത്. ഇത് ആഭ്യന്തര വകുപ്പിനെ പ്രതിരോധത്തിൽ ആക്കിയിരിക്കുകയാണ്. എഡിജിപി എം.ആർ. അജിത് കുമാർ, എസ്‍‌പി സുജിത് ദാസ് എന്നിവർക്കെതിരെ ആയിരുന്നു ആരോപണം. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിയോട് ഈ വിവരങ്ങള്‍ പറഞ്ഞിരുന്നതായും അന്‍വർ പറഞ്ഞു. ഇതേ തുടർന്ന് ആരോപണങ്ങള്‍ അന്വേഷിക്കാന്‍ ഡിജിപിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com