പ്രധാനമന്ത്രി നരേന്ദ്ര മോദിയും, ആഭ്യന്തരമന്ത്രി അമിത് ഷായും അനുവദിച്ചാൽ തൻ്റെ ദേഹത്ത് ബോംബ് ധരിച്ച്, ചാവേറായി താൻ പാകിസ്ഥാനിലേക്ക് പോകും എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം
പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ പാകിസ്ഥാനെതിരെ യുദ്ധം ചെയ്യേണ്ടി വന്നാൽ ഇന്ത്യക്ക് വേണ്ടി ചാവേറാകുമെന്ന് കർണാടക മന്ത്രി ബി.സെഡ് സമീർ അഹമ്മദ് ഖാൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിയും, ആഭ്യന്തരമന്ത്രി അമിത് ഷായും അനുവദിച്ചാൽ തൻ്റെ ദേഹത്ത് ബോംബ് ധരിച്ച്, ചാവേറായി താൻ പാകിസ്ഥാനിലേക്ക് പോകും എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.
ALSO READ: നിലപാട് കടുപ്പിച്ച് ഇന്ത്യ: പാകിസ്ഥാനിൽ നിന്നുള്ള ഇറക്കുമതിക്ക് നിരോധനം
"ഞങ്ങൾ ഇന്ത്യക്കാരാണ്, ഞങ്ങൾ ഹിന്ദുസ്ഥാനികളാണ്, ഞങ്ങളും പാകിസ്ഥാനും തമ്മിൽ ഒരു ബന്ധവുമില്ല. അവർക്കെതിരെ യുദ്ധം ചെയ്യേണ്ടി വന്നാൽ,ഞാൻ പോരാടാൻ തയ്യാറാണ്," മന്ത്രി പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു. "ഒരു മന്ത്രി എന്ന നിലയിൽ, മോദിയും അമിത് ഷായും തന്നെ അയച്ചാൽ ഞാൻ പോകും. ദേഹത്ത് ബോംബ് ധരിച്ച് ചാവേറായിട്ടാകും പോകുക. ഇത് ഞാൻ തമാശ പറയുന്നതല്ല. രാജ്യത്തിന് എന്നെ ആവശ്യമുണ്ടെങ്കിൽ, ചാവേർ ബോംബ് ധരിച്ച് ഞാൻ പാകിസ്ഥാനിലേക്ക് പോകും", മന്ത്രി പറഞ്ഞു.