അടിയന്തര സാഹചര്യങ്ങളില്‍ വിളിക്കേണ്ട നമ്പരുകളും ജില്ലാ ഭരണകൂടം പുറത്തുവിട്ടിട്ടുണ്ട്
മഴ കനത്തതിനെ തുടര്‍ന്ന് വയനാട് ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. സുല്‍ത്താന്‍ ബത്തേരി താലൂക്കിലാണ് ക്യാമ്പ് തുറന്നത്. നെന്മേനി, ചീരാല്‍ വില്ലേജുകളില്‍ ആണ് ക്യാമ്പുകള്‍ ആരംഭിച്ചത്.
രണ്ട് ക്യാമ്പുകളായി 7 കുടുംബങ്ങളാണുള്ളത്. ചീരാല്‍ വില്ലേജിലെ വെള്ളച്ചാല്‍ ഉന്നതിയിലെ നാലു കുടുംബങ്ങളിലെ 17 അംഗങ്ങളെ കല്ലിങ്കര ഗവണ്‍മെന്റ് യു.പി. സ്‌കൂളിലേക്കാണ് മാറ്റിയത്. നെന്മേനി വില്ലേജിലെ പാമ്പുംകുനി ഉന്നതിയിലെ മൂന്നു കുടുംബങ്ങളില്‍ നിന്നായി 13 പേരെ കോളിയാടി എ.യു.പി സ്‌കൂളിലെ ക്യാമ്പിലേക്കും മാറ്റി.
ALSO READ: നാശം വിതച്ച് പെരുമഴ; സംസ്ഥാനത്ത് വ്യാപക നാശനഷ്ടം; ആറ് മരണം നിരവധി പേർക്ക് പരിക്ക്
കനത്ത മഴ തുടരുന്ന വയനാട് ജില്ലയില്‍ ഇന്ന് റെഡ് അലേര്‍ട്ട് പ്രഖ്യാപിട്ടിട്ടുണ്ട്. ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധിയാണ്. അങ്കണവാടികള്‍, മദ്രസകള്‍, സ്‌പെഷ്യല്‍ ക്ലാസുകള്‍, ട്യൂഷന്‍ സെന്ററുകള്‍ എന്നിവയ്ക്ക് നാളെ അവധി പ്രഖ്യാപിച്ചു. സര്‍വ്വകലാശാലാ പരീക്ഷകള്‍ക്കും, പി.എസ്.സി പരീക്ഷകള്‍ക്കും അവധി ബാധകമല്ല.
അടിയന്തര സാഹചര്യങ്ങളില്‍ വിളിക്കേണ്ട നമ്പരുകളും ജില്ലാ ഭരണകൂടം പുറത്തുവിട്ടിട്ടുണ്ട്.
Also Read: മഴ കനക്കുന്നു; കോഴിക്കോട് വിലങ്ങാട് നിന്നും കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു
അടിയന്തര സാഹചര്യത്തില്‍ വിളിക്കാവുന്ന നമ്പറുകള്‍
ടോള്‍ ഫ്രീ നമ്പര്‍ : 1077
ജില്ലാതലം (DEOC) : 04936204151 മൊബൈല്‍ : 9526804151, 8078409770
സുല്‍ത്താന്‍ ബത്തേരി താലൂക്ക് (TEOC) : 04396223355, 04936220296, മൊബൈല്‍ : 6238461385, 9447097707
മാനന്തവാടി താലൂക്ക് (TEOC) : 04395241111, 04395240231 മൊബൈല്‍ : 9446637748, 9447097704
വൈത്തിരി താലൂക്ക് (TEOC) :04936256100, 04936255229, മൊബൈല്‍ : 8590842965, 9447097705
കെഎസ്ഇബി നല്‍കുന്ന സുരക്ഷാ മുന്നറിയിപ്പ്
ശക്തമായ കാറ്റിലും മഴയിലും മരക്കൊമ്പ് വീണും മറ്റും വൈദ്യുതിക്കമ്പികള്‍ പൊട്ടിക്കിടക്കാനോ ചാഞ്ഞുകിടക്കാനോ സാധ്യതയുമുണ്ട്
പുറത്തിറങ്ങുമ്പോള്‍ വലിയ ജാഗ്രത വേണ
പൊട്ടിവീണ ലൈനില്‍ മാത്രമല്ല പരിസര പ്രദേശങ്ങളിലും വൈദ്യുതപ്രവാഹം ഉണ്ടാകാന്‍ സാധ്യത
അടുത്തു പോവുകയോ സ്പര്‍ശിക്കുകയോ ചെയ്യരുത്
മറ്റാരെയും സമീപത്തേക്ക് പോകാന്‍ അനുവദിക്കുകയുമരുത്
ഇത്തരം അപകടമോ അപകടസാധ്യതയോ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം തൊട്ടടുത്ത കെഎസ്ഇബി സെക്ഷന്‍ ഓഫീസിലോ 94 96 01 01 01 എന്ന എമര്‍ജന്‍സി നമ്പരിലോ അറിയിക്കുക