fbwpx
മഴക്കെടുതി; കാറ്റിലും മഴയിലും വിവിധ ജില്ലകളിൽ വ്യാപക നാശനഷ്ടം
logo

ന്യൂസ് ഡെസ്ക്

Last Updated : 25 May, 2025 11:54 AM

കോഴിക്കോട് തൊട്ടിൽപ്പാലത്ത് കുറ്റ്യാടി പുഴയുടെ കൈവഴിയായ കരിങ്ങാട് തോടിന്റെ തീരം ഇടിഞ്ഞു. നാല് കുടുംബത്തിലെ 14 പേരെ മാറ്റി താമസിപ്പിച്ചു

KERALA


സംസ്ഥാനത്ത് കനത്ത മഴയിൽ വിവിധ ജില്ലകളിൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. കോഴിക്കോട് തൊട്ടിൽപ്പാലത്ത് കുറ്റ്യാടി പുഴയുടെ കൈവഴിയായ കരിങ്ങാട് തോടിന്റെ തീരം ഇടിഞ്ഞു. നാല് കുടുംബത്തിലെ 14 പേരെ മാറ്റി താമസിപ്പിച്ചു. തോടിന്റെ തീരത്തുള്ള മസ്ജിദുൽ ഫാറൂഖ് പള്ളിയും, ക്വാട്ടേഴ്സും അപകട ഭീഷണിയിലാണ്. കനത്ത മഴയിലും കാറ്റിലും കൊയിലാണ്ടി നടേരികടവ് പള്ളിക്ക് സമീപം മരം വീണ് വൈദ്യുതി പോസ്റ്റുകൾ പൊട്ടി. മാത്തോട്ടത്ത് കനത്ത മഴയിൽ മരം വീണ്‌ വീടിന്റെ അടുക്കള തകർന്നു. സതിദേവിയുടെ വീടിന്റെ അടുക്കളയാണ്‌ തർന്നത്. നല്ലളത്ത് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറുന്നുണ്ട്.


മാവൂരിൽ മതിൽ ഇടിഞ്ഞ് കാറിന്റെ മുകളിലേക്ക് വീണു. കാർ പൂർണമായും തകർന്നു.  മാവൂർ പൈപ്പ് ലൈൻ ജംഗ്ഷന് സമീപത്തുള്ള ഓഡിറ്റോറിയത്തിലെ മതിലാണ് തകർന്നത്. പാർക്കിംഗ് ഏരിയയോട് ചേർന്നുള്ള കൂറ്റൻ മതിൽ ഇടിഞ്ഞ് കാറിന് മുകളിലേക്ക് വീഴുകയായിരുന്നു. മാവൂർ കണ്ണിപറമ്പ് മേത്തൽ രജീഷിന്റെ ഉടമസ്ഥതയിലുള്ള കാറാണ് തകർന്നത്. മതിൽ വീഴുന്ന സമയത്ത് കൂറ്റൻ പാറകളും കാറിലേക്ക് വീണു. 


മലപ്പുറം വാലില്ലാപുഴയിൽ വീടിനു മുകളിൽ അടുത്ത വീടിന്റെ സംരക്ഷണ ഭിത്തി തകർന്നു വീണ് ഒന്നര മാസം പ്രായമായ കൈകുഞ്ഞിനു പരിക്കേറ്റു. കുഞ്ഞിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. വാലില്ലാപുഴ ഒളിപാറമ്മൽ അജിയുടെയും അലീനയുടെയും മകൾ അൻഹക്കാണ് പരിക്ക്. ഇന്ന് പുലർച്ചെയാണ് അപകടം. 


വയനാട് ബത്തേരിയിൽ നെന്മേനി പല്ലടംകുന്ന് നഗറിൽ വീടിനു മുകളിലേക്കു മരം വീണു. കുടുംബത്തെ സുരക്ഷിത ഭാഗത്തേക്ക്‌ മാറ്റി. മാനന്തവാടിയിൽ നിർമാണം നടക്കുന്ന കൊയിലേരി - പയ്യമ്പള്ളി റോഡിൽ കനത്ത മഴയെ തുടർന്ന് ചളിയും വെള്ളക്കെട്ടും രൂപപ്പെട്ടു. പ്രദേശത്തെ വീടുകളിലേക്ക് ചളിയും വെള്ളവും കയറി. 


ALSO READ: കനത്ത മഴ തുടരുന്നു; ജില്ലകളിൽ റെഡ്, ഓറഞ്ച് അലേർട്ടുകൾ!


ഇടുക്കി പാമ്പാടുംപാറയിൽ മരം വീണ് പരിക്കേറ്റ ചികിത്സയിലായിരുന്ന ഇതര സംസ്ഥാന തൊഴിലാളി സ്ത്രീ മരിച്ചു. മധ്യപ്രദേശ് സ്വദേശി മാലതിയാണ് മരിച്ചത്. തേനി മെഡിക്കൽ കോളേജിൽ വച്ചായിരുന്നു അന്ത്യം. 


കനത്ത മഴയിൽ നെല്ലിയാമ്പതിയിൽ വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞുവീണു. ചന്ദ്രമല എസ്റ്റേറ്റിൽ തോട്ടം തൊഴിലാളികൾ താമസിക്കുന്ന ലയത്തിനു മുകളിലാണ് പോസ്റ്റുകൾ വീണത്. ആളപായമില്ല.


ആലപ്പുഴഎഴുപുന്ന കരുമാഞ്ചേരിയിൽ ശക്തമായകാറ്റിൽ മരം വീണ് വീടുകൾ ഭാഗികമായി തകർന്നു. വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന കാറിനും കേടുപാട്. പട്ടാണംശേരി ശ്യാമ പ്രസാദിൻ്റെ വീടിൻ്റെ മുകളിലേക്കാണ് മരം ഒടിഞ്ഞു വീണത്. മനശേരി രമയുടെ വീടിനു മുകളിലേക്കും മരം വീണു.


പത്തനംതിട്ടയുടെ വിവിധ പ്രദേശങ്ങളിൽ മഴയിൽ നാശനഷ്ടം ഉണ്ടായി. തിരുവല്ല പൊടിയാടിയിൽ മരം വീണ് വൈദ്യുതി പോസ്റ്റുകൾ തകർന്നു. പ്രദേശത്ത് വൈദ്യുതി ബന്ധം മുടങ്ങി. കോന്നി ഇളകൊള്ളൂരിൽ വീടിന് മുകളിലേക്ക് മരം ഒടിഞ്ഞുവീണു. ആർക്കും പരിക്കില്ല. ചിറ്റാർ കാരിക്കയത്ത് മരം കടപുഴകി വീണു. ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു. 


ഫോർട്ട് കൊച്ചി സാന്താക്രൂസ് മൈതാനത്ത് വൻമരം കനത്ത മഴയിൽ മറിഞ്ഞ് വീണു. പുലർച്ചെ രണ്ടു മണിയോടെയാണ് മരം വീണത്. കഴിഞ്ഞ ദിവസമുണ്ടായ മഴയിൽ കൊച്ചി മലയോര മേഖലകളിൽ കനത്ത നാശനഷ്ടങ്ങളുണ്ടായി. കോതമംഗലം, പെരുമ്പാവൂർ, മൂവാറ്റുപുഴ തുടങ്ങിയിടങ്ങളിൽ വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. നിരവധി മരങ്ങൾ കടപുഴകി വീഴുകയും ഗതാഗതം തടസപ്പെടുകയും ചെയ്തു.

തീരദേശമേഖലകളായ ചെല്ലാനം, എടവരക്കാട്, വൈപ്പിൻ തുടങ്ങിയ പഞ്ചായത്തുകളിൽ ജനങ്ങൾ പ്രതിഷേധത്തിലേക്ക് പോകുന്ന അവസ്ഥയുണ്ടായി. രാവിലെ തന്നെ ചെല്ലാനത്ത് കടൽക്കയറ്റവും കനത്ത മഴയും ഉണ്ടായിരുന്നു. ആളുകൾക്ക് ദുസ്സഹമാകുന്ന രീതിയിലേക്കാണ് കാര്യങ്ങൾ പോയത്. ഇതിൽ പ്രതിഷേധിച്ചുകൊണ്ട് ജനങ്ങൾ കടലിലിറങ്ങുകയും പ്രതിഷേധമറിയിക്കുകയും ചെയ്തിരുന്നു.


ALSO READ: കൊച്ചി തീരത്തിനടുത്ത് ചരക്ക് കപ്പല്‍ ചരിഞ്ഞുണ്ടായ അപകടം; രക്ഷാദൗത്യം തുടരുന്നു, ക്യാപ്റ്റൻ ഉള്‍പ്പെടെ മൂന്ന് പേർ കപ്പലില്‍


പ്രതികൂല കാലാവസ്ഥ മൂലം പൊൻമുടി ഇക്കോ ടൂറിസം അടച്ചു. അടുത്ത അറിയിപ്പുണ്ടാകുന്നതുവരെ സന്ദർശനത്തിന് നിരോധനം ഏർപ്പെടുത്തി.

ഇന്ന് അഞ്ച് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് അതിതീവ്ര മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്. ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലേർട്ടുമുണ്ട്. കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

KERALA
ചെറുതുരുത്തിയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് മുകളിലേക്ക് മരം വീണു; ഒഴിവായത് വൻ ദുരന്തം
Also Read
user
Share This

Popular

KERALA
NATIONAL
വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ്: പ്രതി അഫാൻ ജയിലില്‍ ജീവനൊടുക്കാൻ ശ്രമിച്ചു