fbwpx
പുക ശ്വസിച്ചല്ല രോഗികൾ മരിച്ചത്; വിശദീകരണവുമായി കോഴിക്കോട് മെഡിക്കൽ കോളേജ് അധികൃതർ
logo

ന്യൂസ് ഡെസ്ക്

Last Updated : 03 May, 2025 07:15 AM

മരിച്ച നാലു രോഗികളും നേരത്തെ ഗുരുതര അവസ്ഥയിൽ ആയിരുന്നു എന്നാണ് അധികൃതർ അറിയിക്കുന്നത്

KERALA


കോഴിക്കോട് മെഡിക്കൽ കോളേജിൽ പുക ഉയർന്നതിന് പിന്നാലെ രോഗികൾ മരിച്ചതിൽ ഔദ്യോഗിക വിശദീകരണവുമായി മെഡിക്കൽ കോളജ് പ്രിൻസിപ്പൽ സജീത്ത് കുമാർ. പുക ഉയർന്നതിൻ്റെ ഭാഗമായി രോഗികൾ മരിച്ചിട്ടില്ലെന്നും, മെഡിക്കൽ കോളേജിൽ നാല് രോഗികൾ മരിച്ചുവെന്നുമാണ് അധികൃതർ അറിയിക്കുന്നത്.


മരിച്ച നാലു രോഗികളും നേരത്തെ ഗുരുതര അവസ്ഥയിൽ ആയിരുന്നു. അതിൽ രണ്ടുപേർ ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് മെഡിക്കൽ കോളേജിൽ ചികിത്സ തേടിയതെന്നും പ്രിൻസിപ്പൽ അറിയിച്ചു. ഇവർ ക്യാൻസർ ബാധിതർ ആയിരുന്നുവെന്നും മറ്റൊരാൾ ലിവർ പേഷ്യൻ്റ് ആയിരുന്നുവെന്നും അധികൃതർ അറിയിച്ചു.


ALSO READകോഴിക്കോട് മെഡിക്കല്‍ കോളേജിലെ പുക; രോഗികളെ മാറ്റുന്നതിനിടെ മൂന്ന് പേർ മരിച്ചെന്ന് ടി. സിദ്ദിഖ് എംഎൽഎ


അപകടത്തെ തുടർന്ന് കോഴിക്കോട് ബീച്ച് ഹോസ്പിറ്റലില്‍ അത്യാഹിത സേവനം ലഭ്യമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇന്ന് രാത്രിയില്‍ അത്യാഹിത സേവനം ആവശ്യമുള്ള രോഗികള്‍ക്ക് ബീച്ച് ഹോസ്പിറ്റലില്‍ അതിനുള്ള സൗകര്യം ലഭ്യമാക്കുമെന്നാണ് മന്ത്രി അറിയിച്ചത്. മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ സേവനം കൂടി അവിടെ ലഭ്യമാക്കുമെന്നും മന്ത്രിയുടെ അറിയിപ്പിൽ പറയുന്നു.


പുക ഉയർന്നതിന് പിന്നാലെ മൂന്ന് രോഗികൾ മരിച്ചെന്നായിരുന്നു ടി. സിദ്ദിഖ് എംഎൽഎയുടെ പ്രതികരണം. മരിച്ചവരുടെ എണ്ണം മൂന്നാണോ, നാലാണോ എന്ന് ബന്ധപ്പെട്ടവർ അറിയിക്കണമെന്നും എംഎൽഎ പറഞ്ഞു. മരിച്ചവരിൽ ഒരാൾ വയനാട് കോട്ടപ്പടി സ്വദേശി നസീറ (44)യാണെന്ന് എന്നും എംഎൽഎ പറഞ്ഞിരുന്നു. നസീറ വിഷം കഴിച്ച് ഗുരുതരാവസ്ഥയിൽ ആയിരുന്നു. വെൻ്റിലേറ്ററിൽ നിന്നും മാറ്റുന്നതിനിടെയാണ് മരണം സ്ഥിരീകരിച്ചത് എന്ന് ബന്ധുക്കൾ പറഞ്ഞു എന്നുമാണ് എംഎൽഎയുടെ പ്രതികരണം.


ALSO READ: DySPയുടെ വാഹനം ഇടിച്ചു; അമ്പലപ്പുഴയിൽ വയോധികന് ദാരുണാന്ത്യം


ഇതിനുപിന്നാലെയാണ് മെഡിക്കൽ കോളേജ് അധികൃതർ വിശദീകരണം നൽകിയത്. പുക ഉയർന്നതിന് പിന്നാലെ സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർദേശം നൽകിയിരുന്നു. രോഗികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാന്‍ അവരെ സുരക്ഷിതരായി മറ്റ് സ്ഥലത്തേയ്ക്ക് മാറ്റണമെന്നും മന്ത്രി അറിയിച്ചു. മെഡിക്കല്‍ കോളേജിലെ യുപിഎസ് റൂമില്‍ നിന്നും പുക ഉയർന്നത്. എസിയില്‍ നിന്നുള്ള ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. പുക ഉയർന്നതിനെ തുടർന്ന് 35 രോഗികളെയാണ് മെഡിക്കൽ കോളേജിൽ നിന്നും ജില്ലയിലെ മറ്റ് ആശുപത്രികളിലേക്ക് മാറ്റിയതെന്നാണ് അധികൃതർ നൽകുന്ന വിവരം. 


KERALA
വിഴിഞ്ഞം പദ്ധതി: മുഖ്യമന്ത്രിയെ ഉൾപ്പെടുത്തി കേന്ദ്ര സർക്കാരിൻ്റെ പുതിയ പരസ്യം
Also Read
user
Share This

Popular

KERALA
KERALA
കെപിസിസി പ്രസിഡന്റിനെ മാറ്റേണ്ട സാഹചര്യം കേരളത്തിലില്ല; തുടരില്ല എന്ന് താൻ ആരോടും പറഞ്ഞിട്ടില്ല: കെ. സുധാകരൻ