രക്തം വാര്‍ന്ന് റോഡില്‍ കിടന്നത് ഇരുപത് മിനുട്ട്; കണ്ണൂരില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല
രക്തം വാര്‍ന്ന് റോഡില്‍ കിടന്നത് ഇരുപത് മിനുട്ട്; കണ്ണൂരില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
Published on



കണ്ണൂര്‍ മട്ടന്നൂരില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. വിളക്കോട് പാനേരി ഹൗസില്‍ ടി.കെ. റിയാസ് (38) ആണ് മരിച്ചത്. ശിവപുരം കൊളാരിയില്‍ ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയാണ് അപകടമുണ്ടായത്.

റിയാസ് സഞ്ചരിച്ച ബൈക്കില്‍ കാര്‍ ഇടിക്കുകയായിരുന്നു. ഇടിച്ചിട്ട കാര്‍ നിര്‍ത്താതെ പോയി. ഇരുപത് മിനുട്ടോളം റിയാസ് റോഡില്‍ രക്തം വാര്‍ന്ന് കിടന്നു. പിന്നീട് നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

റിയാസിനെ ഇടിച്ചിട്ട കാര്‍ പിന്നീട് മാലൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.


തിരുവനന്തപുരം വര്‍ക്കലയിലുണ്ടായ മറ്റൊരു വാഹനാപകടത്തില്‍ പത്തൊമ്പതുകാരന്‍ മരിച്ചു. വര്‍ക്കല താഴെ വെട്ടൂര്‍ സ്വദേശി മുഹമ്മദ് സഹീര്‍ ഖാന്‍ ആണ് മരിച്ചത്. ഇന്ന് രാവിലെ നാലുമണിക്ക് വര്‍ക്കല അണ്ടര്‍ പാസേജിന് സമീപത്ത് വെച്ചായിരുന്നു അപകടം.

സഹീര്‍ ഖാന്‍ വര്‍ക്കല പെട്രോള്‍ പമ്പില്‍ ജോലി ചെയ്യുകയായിരുന്നു. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് സുഹൃത്തിനൊപ്പം തിരികെ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടമുണ്ടായത്. എതിര്‍ ദിശയില്‍ നിന്നും വന്ന ഓട്ടോറിക്ഷയുമായി സ്‌കൂട്ടര്‍ കൂട്ടിയിടിക്കുകയായിരുന്നു.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com