ട്രൂഡോയ്ക്ക് പകരക്കാരനെ കണ്ടെത്തി കാനഡ; മാർക്ക് കാർണി പുതിയ പ്രധാനമന്ത്രിയാകും

ബാങ്ക് ഓഫ് കാനഡയുടെയും, ബാങ്ക് ഓഫ് ഇംഗ്ലണ്ടിൻ്റെയും മുൻ ഗവർണറായിരുന്ന മാർക്ക് കാർണി, 2008-ൽ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചിരുന്നു.
ട്രൂഡോയ്ക്ക് പകരക്കാരനെ കണ്ടെത്തി കാനഡ; മാർക്ക് കാർണി പുതിയ പ്രധാനമന്ത്രിയാകും
Published on

കാനഡയുടെ പുതിയ പ്രധാനമന്ത്രിയായി മാർക്ക് കാർണിയെ തിരഞ്ഞെടുത്ത് ലിബറല്‍ പാർട്ടി നേതൃത്വം. ജനുവരിയില്‍ പടിയിറക്കം പ്രഖ്യാപിച്ച ജസ്റ്റിന്‍ ട്രൂഡോയുടെ പകരക്കാരനായാണ് സാമ്പത്തിക വിദഗ്ദന്‍ കൂടിയായ കാർണിയെ ലിബറല്‍ പാർട്ടി നേതൃത്വത്തിലെത്തിക്കുന്നത്.. ഒക്ടോബറിലാണ് കാനഡയിലെ പാർലമെന്‍ററി തെരഞ്ഞെടുപ്പ്.

അഭിപ്രായവോട്ടുകളില്‍ അടിതെറ്റിയ കനേഡിയന്‍ ജസ്റ്റിന്‍ ട്രൂഡോ പ്രധാനമന്ത്രി സ്ഥാനത്തുനിന്നും ലിബറല്‍ പാര്‍ട്ടി നേതൃസ്ഥാനത്തുനിന്നും രാജി വെച്ചതിനെ തുടർന്ന് നടന്ന തെരഞ്ഞെടുപ്പിലാണ് മാർക്ക് കാർണി പ്രധാനമന്ത്രി സ്ഥാനത്തേക്ക് യോഗ്യത നേടുന്നത്. ജനുവരിയില്‍ പടിയിറക്കം പ്രഖ്യാപിച്ച ജസ്റ്റിന്‍ ട്രൂഡോയുടെ പിന്‍ഗാമിയെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പില്‍ 86 ശതമാനം വോട്ടുകളുമായി മുൻ ധനമന്ത്രി ക്രിസ്റ്റ്യ ഫ്രീലാൻഡിനെ പിന്തള്ളിയാണ് കാർണി വിജയിച്ചത്. രാഷ്ട്രീയ പശ്ചാത്തലമില്ലാത്ത 59-കാരനായ മാർക്ക് കാർണി, ബാങ്ക് ഓഫ് കാനഡയുടെയും, ബാങ്ക് ഓഫ് ഇംഗ്ലണ്ടിൻ്റെയും മുൻ ഗവർണറായി ചുമതലവഹിച്ചിട്ടുള്ള സാമ്പത്തിക വിദഗ്ദനാണ്.


ഒക്ടോബറില്‍ പാർലമെന്‍ററി തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മാസങ്ങള്‍ മാത്രമായിരിക്കും കാർണി അധികാരത്തിലുണ്ടാവുക. നിലവിലെ പ്രതിപക്ഷമായ കൺസർവേറ്റീവുകൾക്കാണ് അഭിപ്രായ വോട്ടുകളില്‍ മുന്‍തൂക്കമുള്ളത്. പാർലമെൻ്റിലോ, കാബിനറ്റ് രംഗത്തോ മുൻ പരിചയമില്ലാത്ത ആദ്യ കനേഡിയൻ പ്രധാനമന്ത്രി കൂടിയാണ് മാർക്ക് കാർണി. ബാങ്കിംഗ് മേഖലയിൽ നിന്നാണ് രാഷ്ട്രീയത്തിലേക്കുള്ള അദ്ദേഹത്തിൻ്റെ രംഗപ്രവേശം.

പാർട്ടി തെരഞ്ഞെടുപ്പിൽ എതിർ സ്ഥാനാർത്ഥിയായ ക്രിസ്റ്റീന ഫ്രീലാൻഡിനെ പരാജയപ്പെടുത്തിയാണ് കാർണിയുടെ മുന്നേറ്റം. നാല് ലിബറൽ പാർട്ടി സ്ഥാനാർത്ഥികൾ മത്സരിച്ചപ്പോൾ 86 ശതമാനം വോട്ടുകളാണ് മാർക്ക് കാർണി നേടിയത്.ബാങ്ക് ഓഫ് കാനഡയുടെയും, ബാങ്ക് ഓഫ് ഇംഗ്ലണ്ടിൻ്റെയും മുൻ ഗവർണറായിരുന്ന മാർക്ക് കാർണി, 2008-ൽ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചിരുന്നു.


അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ താരിഫ് യുദ്ധത്തിനെതിരെ ശക്തമായ നിലപാടെടുത്ത നേതാവ് കൂടിയാണ് കാർണി. ഹാരിപോട്ടർ സിനിമകളിലെ വില്ലനെ പോലെയാണ് ട്രംപ് എന്നും ഒരിക്കൽ അദ്ദേഹം പറഞ്ഞിരുന്നു.ഐക്യപ്പെടുമ്പോഴാണ് നമ്മൾ കൂടുതൽ ശക്തരാകുന്നതെന്ന തലക്കെട്ടോടെ നന്ദി പറഞ്ഞ് ഒരു എക്സ് പോസ്റ്റും ഇപ്പോൾ അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

അമേരിക്കയല്ല കാനഡയെന്നും കാനഡ ഒരിക്കലും അമേരിക്കയുടെ ഭാഗമാകില്ലെന്നും ഒരു പ്രസ്താവന കൂടി വിജയ ശേഷമുള്ള പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു വയ്ക്കുന്നുണ്ട്. അമേരിക്ക ഉരുകുന്ന പാത്രമാമാണെന്നും കാനഡയ്ക്ക് മൊസൈക്കിൻ്റെ കരുത്തുണ്ടെന്നുമായിരുന്നു പ്രസംഗത്തിൽ പറഞ്ഞത്.

Also Read; സിറിയൻ സംഘർഷം: നൂറിലേറെ പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

ഈ വര്‍ഷം നടക്കാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അധികാരത്തില്‍ വരുമെന്നായിരുന്നു സര്‍വ്വേകള്‍ പ്രവചിച്ചിരുന്നത്.പാര്‍ട്ടിക്കുള്ളിലെ തര്‍ക്കവും പൊതുജന സമ്മിതിയിലുണ്ടായ ഇടിവുമാണ് 9 വർഷത്തെ അധികാരത്തിന് ശേഷം ട്രൂഡോയുടെ രാജി പ്രഖ്യാപനത്തിന് കാരണമായത്

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താരിഫ് ഭീഷണിയെച്ചൊല്ലി ട്രൂഡോയുമായുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ക്കിടയില്‍ ഉപപ്രധാനമന്ത്രി പദവിയും ധനമന്ത്രി സ്ഥാനവും രാജിവെച്ച ക്രിസ്റ്റിയ ഫ്രീലാന്‍ഡും, മുന്‍ ബാങ്ക് ഓഫ് കാനഡ, ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണറായ മാർക്ക് കാര്‍ണിയും തമ്മിലായിരുന്നു പ്രധാന മത്സരം. സാമ്പത്തിക രംഗത്തെ വൈദഗ്ധ്യവും സാമ്പത്തിക യോഗ്യതകളും മാര്‍ക്ക് കാര്‍ണിക്ക് നേട്ടമാണെങ്കിലും രാഷ്ട്രീയ രംഗത്തെ പരിചയക്കുറവ് തിരിച്ചടിയായേക്കാമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ

Related Stories

No stories found.
News Malayalam 24x7
newsmalayalam.com