മലപ്പുറം പെരിന്തൽമണ്ണയിൽ വൻ സ്വർണകവർച്ച. കാറിലെത്തിയ സംഘം ജ്വല്ലറി ഉടമയുടെ സ്കൂട്ടർ ഇടിച്ചുവീഴ്ത്തി മൂന്നര കിലോ സ്വർണം കവർന്നു. പെരിന്തൽമണ്ണയിലെ എംകെ ജ്വല്ലറി അടച്ച് മടങ്ങുകയായിരുന്ന ഉടമ യൂസഫിനെയും, സഹോദരൻ ഷാനവാസിനെയും ഇടിച്ചു വീഴ്ത്തിയാണ് കവർച്ച.
ALSO READ: കണ്ണൂരില്‍ സിവിൽ പൊലീസ് ഓഫീസറായ യുവതിയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി; പ്രതി രാജേഷ് പിടിയില്‍
ജൂബിലി ജംഗ്ഷന് സമീപത്ത് വച്ചാണ് മഹീന്ദ്ര കാറിൽ എത്തിയ സംഘം സ്കൂട്ടർ ഇടിച്ചു വീഴ്ത്തിയത്. പരുക്കുകളോടെ യൂസഫും ഷാനവാസും ചികിത്സയിലാണ്.
ALSO READ: നഴ്സിങ് വിദ്യാർഥിനിയുടെ മരണം: മൂന്ന് സഹപാഠികളെ കസ്റ്റഡിയിലെടുത്ത് പൊലീസ്