പൂരം നടത്തിപ്പിലെ ഹൈക്കോടതി നിരീക്ഷണങ്ങളോട് യോജിക്കുന്നില്ല; മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ യോഗം നടത്തും: മന്ത്രി കെ. രാജൻ

പൂരം നടത്തിപ്പിലെ ഹൈക്കോടതി നിരീക്ഷണങ്ങളോട് യോജിക്കുന്നില്ല; മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ യോഗം നടത്തും: മന്ത്രി കെ. രാജൻ

വിഷയത്തിൽ ആന ഉടമ അടക്കമുള്ളവർക്ക് പറയാനുള്ള കാര്യങ്ങൾ കോടതി കേട്ടില്ലെന്നും മന്ത്രി കെ. രാജൻ പറഞ്ഞു
Published on


പൂരം നടത്തിപ്പിൽ ഹൈക്കോടതിയുടെ മാർഗനിർദ്ദേശങ്ങൾ പ്രായോഗികമല്ലെന്ന് മന്ത്രി കെ. രാജൻ. ഇക്കാര്യത്തിൽ കോടതി നടത്തിയ നിരീക്ഷണങ്ങളോട് യോജിക്കാൻ ആവില്ല. പാരമ്പര്യവും പ്രൗഢഗംഭീരവുമായ ആഘോഷങ്ങളും ഉത്സവങ്ങളും ആണ് നടക്കുന്നത്. വിഷയത്തിൽ ആന ഉടമ അടക്കമുള്ളവർക്ക് പറയാനുള്ള കാര്യങ്ങൾ കോടതി കേട്ടില്ലെന്നും മന്ത്രി കെ. രാജൻ പറഞ്ഞു.

വിഷയത്തിൽ ഗൗരവമായ സമീപനം വേണമെന്നാണ് സർക്കാർ നിലപാട്. ചട്ട ഭേദഗതി വേണമോ മറ്റേതെങ്കിലും നടപടി വേണമോ എന്നത് വിദഗ്‌ധരുമായി ആലോചിച്ചു തീരുമാനിക്കുമെന്നും മന്ത്രി വ്യക്തമാക്കി. വിഷയത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ യോഗം വിളിക്കുന്നതിനെ കുറിച്ചാണ് സർക്കാർ ആലോചിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, സാമൂഹ്യ സുരക്ഷാ പെൻഷൻ തട്ടിപ്പിലും മന്ത്രി പ്രതികരിച്ചു. പെൻഷൻ വിവാദം ഗുരുതരമായ കുറ്റമാണ്. വിഷയത്തിൽ സർക്കാർ വിശദമായ പരിശോധന നടത്തും. സംഭവത്തിൽ കൂടുതലാളുകൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും തെറ്റ് ചെയ്ത ഉദ്യോഗസ്ഥർക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി കെ. രാജൻ വ്യക്തമാക്കി.

News Malayalam 24x7
newsmalayalam.com