ബാഗി ജീൻസും ടീ ഷർട്ടും വാങ്ങുമ്പോൾ, ഒപ്പം പെയർ ചെയ്യാൻ ഇനി വീട്ടിലെ ഫുട്ബോൾ ബൂട്ട്സ് മാത്രം മതിയെന്നാണ് ഫാഷൻ ലോകം പറയുന്നത്
നിങ്ങൾ ഒരു ഫാഷൻ എന്തൂസിയാസ്റ്റ് ആണെങ്കിൽ ഫേവററ്റ് ഫുട്ബോൾ ടീമിൻ്റെ ജേഴ്സി എന്തായാലും വാഡ്റോബിൽ സൂക്ഷിച്ചിരിക്കും. കാരണം ഫുട്ബോൾ ഫാഷൻ എക്കാലത്തും ട്രെൻഡിങ്ങാണ്. എന്നാൽ കാര്യങ്ങൾ അവിടെ നിന്നും കൈവിട്ട് പോയ സ്ഥിതിയാണ് ഇപ്പോൾ. ബാഗി ജീൻസും ടീ ഷർട്ടും വാങ്ങുമ്പോൾ, ഒപ്പം പെയർ ചെയ്യാൻ ഇനി വീട്ടിലെ ഫുട്ബോൾ ബൂട്ട്സ് മാത്രം മതിയെന്നാണ് ഫാഷൻ ലോകം പറയുന്നത്. യെസ്, സ്നീക്കേഴ്സും ഹീൽസുമെല്ലാം ഔട്ട് ഓഫ് ഫാഷനായി. ഫുട്ബോൾ ബൂട്ട്സാണ് പുതിയ ട്രെൻഡ്.
2022ഓടെയാണ് വിന്റേജ് ഫുട്ബോൾ ജേഴ്സികളും അഡിഡാസ് സാംബ സ്‌നീക്കറുകളുമെല്ലാം ഫാഷൻ ലോകത്തെ സെൻസേഷനായി മാറിയത്. ബ്ലോക്ക്‌കോർ എന്നാണ് വിൻ്റേജ് ഫുട്ബോൾ ഫാഷന് ലോകം നൽകിയ പേര്. ബ്ലോക്ക്‌കോർ ട്രെൻഡിന് വലിയ സ്വീകാര്യത ലഭിച്ചെങ്കിലും ജെൻ സീ അടുത്ത സ്റ്റെപ്പിലേക്ക് കടന്നതോടെ, ഇതിത്തിരി കൂടിപ്പോയില്ലേ എന്ന ചോദ്യമാണ് ഉയരുന്നത്.
പുതിയ ട്രെൻഡ് പ്രകാരം നിങ്ങൾക്ക് ഒരു ക്യൂട്ട് ഫ്രോക്കിനൊപ്പവും ഫുട്ബോൾ ബൂട്ട്സ് പെയർ ചെയ്യാൻ സാധിക്കും. ബൂട്ട്സ് ഓൺലി സമ്മർ എന്ന ഹാഷ്ടാഗോടെയാണ് ജെൻ സീ പിള്ളേർ പുതിയ ഫാഷൻ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നത്. തുടക്കം ടിക്‌ടോക്കിലൂടെയാണെങ്കിലും ബൂട്ട്സ് ഓൺലി സമ്മറെന്ന ഹാഷ്ടാഗോടെ ആയിരക്കണക്കിന് പോസ്റ്റുകൾ ഇൻസ്റ്റഗ്രാമിലുണ്ട്. സ്‌പാനിഷ് സിങ്ങർ റൊസാലിയ ഫുട്ബോൾ ബൂട്ടിട്ട് മെറ്റ് ഗാല വേദിയിൽ എത്തിയതോടെയാണ് സംഗതി സീരിയസാണെന്ന് ഫാഷൻ ലോകത്തിന് മനസിലായത്. കേരളത്തിൽ എത്തീട്ടില്ലെങ്കിലും, യുകെ, യുഎസ് തുടങ്ങിയ രാജ്യങ്ങളിലെ സ്ട്രീറ്റ് ഫാഷൻ ലവേഴ്സ് ട്രെൻഡ് ഏറ്റെടുത്ത് കഴിഞ്ഞു.
കാര്യം നല്ല കളർഫുൾ ബൂട്ട്സൊക്കെ ജീൻസിനൊപ്പം പെയർ ചെയ്യുന്നത് കാണാൻ കൊള്ളാമെങ്കിലും, പ്രശംസയേക്കാൾ കൂടുതൽ വിമർശനമാണ് ജെൻ സീയുടെ പുത്തൻ ഫാഷന് ലഭിക്കുന്നത്. വിൻ്റേജ് ഫുട്ബോൾ ഫാഷനായ ബ്ലോക്ക്‌കോറിനെ ഫുട്ബോൾ പ്ലെയേഴ്സും ആരാധകരുമെല്ലാം ഏറ്റെടുത്തിരുന്നെങ്കിലും, ബൂട്ട്സ് ഓൺലി സമ്മർ ട്രെൻഡിനെ സ്വീകരിക്കാൻ ആരും തയ്യാറായിട്ടില്ല. ഫാഷനെയും ട്രെൻഡിനെയുമെല്ലാം എക്സപ്റ്റ് ചെയ്യുന്നുണ്ടെങ്കിലും ഫുട്ബോൾ ടർഫുകൾക്കും ഗ്രൗണ്ടുകൾക്കുമായി പ്രത്യേകം നിർമിച്ച ബൂട്ട്സിട്ട് പുറത്തിറങ്ങുന്നത് കുറച്ച് കൂടിപ്പോയെന്നാണ് ആരാധകരുടെ പക്ഷം. ഗ്രൗണ്ടിൽ പീക്ക് പെർഫോർമൻസ് ഉറപ്പ് വരുത്താനായി നിർമിച്ച ഫുട്ബോൾ ബൂട്ട്സിട്ട് പുറത്തിറങ്ങുന്നത് ഒരു നല്ല ഐഡിയ ആണെന്ന് നിങ്ങൾക്ക് തോന്നുണ്ടോ?
ALSO READ: ടോപ് നോച്ച് ഗ്രാഫിക്സ്, മ്യൂസിക്, നൊസ്റ്റാൾജിയ! യൂട്യൂബിന് തീപിടിപ്പിച്ച് GTA 6 TRAILER 2
ബാലൻസാണ് അടുത്ത വിഷയം. സ്റ്റഡുകളുള്ള ബൂട്ട്സുമിട്ട് റോഡിലൂടെ നടക്കണമെങ്കിൽ, ഹീൽസ് ധരിച്ച് നടക്കുന്നതിലും ബുദ്ധിമുട്ടായിരിക്കും. പുല്ലിലും ഗ്രൗണ്ടിലുമെല്ലാം ഗ്രിപ്പ് കിട്ടാനായി നിർമിച്ച ബൂട്ട്സുമിട്ട് ഒരു ടൈലിട്ട ഷോപ്പിലൂടെ എങ്ങനെ ബാലൻസ് ചെയ്ത് നടക്കും? സ്കേറ്റിങ്ങൊക്കെ പോലെ ഇത്തിരി അധികം പ്രക്ടീസൊക്കെ ചെയ്താ നടക്കുമായിരിക്കും.
ഇനി ഈ ഫാഷൻ ഒന്ന് ട്രൈ ചെയ്ത് നോക്കിയാൽ കൊള്ളാം, പക്ഷേ ബൂട്ട്സിട്ട് പുറത്തിറങ്ങാൻ വയ്യാന്ന് ആണോ? ഡോണ്ട് വെറി. നമ്മളൊക്കെ ട്രെൻഡിനെ വിമർശിച്ചോണ്ടിരുന്ന സമയത്ത് അഡിഡാസ് വാസ് ടേക്കിങ് നോട്സ്. പുറത്തിട്ട് നടക്കാൻ കഴിയുന്ന വാക്കബിൾ ഫുട്ബോൾ ബൂട്ട്സ് അഥവാ വാക്കബിൾ ക്ലീറ്റ്സ് ഇൻട്രഡ്യൂസ് ചെയ്യാനൊരുങ്ങുകയാണ് അഡിഡാസ്. എഫ്50 അഡി ഫ്രെയിം വാക്കബിൾ ക്ലീറ്റ് എന്ന പേരിൽ അഡിഡാസ് പുതിയൊരു സ്നീക്കർ ലോഞ്ച് ചെയ്യുമെന്നാണ് റിപ്പോർട്ട്. 2006ൽ പുറത്തിറങ്ങിയ അഡിഡാസ് എഫ് 50 ക്ലീറ്റിന് സമാനമായാണ് പുതിയ "ബൂട്ട് ഷൂസ്" എത്തുന്നത്. 2026 മാർച്ചോടെ ഇത് ലോഞ്ച് ചെയ്യുമെന്നും വാർത്തകളുണ്ട്.
ഫുട്ബോൾ ബൂട്ട്സിൽ ഇത്തിരി രൂപം മാറ്റി വരുത്തി പണ്ടും സ്നീക്കേഴ്സ് ഇറങ്ങിയിട്ടുണ്ട്. ഫാഷൻ ഡിസൈനറായ മാർട്ടിൻ റോസ് നൈക്കീയുമായി ചേർന്ന് പുറത്തിറക്കിയ നൈക്കീ ഷോക്സ് എംആർ4 വമ്പൻ വിജയമായിരുന്നു. ഹൈ ഹീൽസ് സ്റ്റഡായിരുന്നു ഷൂവിൻ്റെ ട്രേഡ് മാർക്ക്. 2023 ലെ വനിതാ ലോകകപ്പിൽ യുഎസ് വനിതാ ടീം ഈ ഷൂസ് ധരിച്ചിറങ്ങിയിരുന്നെന്നതാണ് മറ്റൊരു കൗതുകം. ഇത്തരത്തിൽ ബൂട്ട്സിൻ്റെ പലതരം വെറൈറ്റികൾ പുറത്തിറങ്ങിയിട്ടുണ്ട്.
ALSO READ: സ്വയം ട്രോളുന്ന പാകിസ്ഥാൻ, സോഷ്യൽ മീഡിയയിൽ 'Meme യുദ്ധം'!
എന്തായാലും ഫൂട്‌വെയർ കമ്പനികളെല്ലാം ട്രെൻഡ് ഏറ്റെടുത്ത സ്ഥിതിക്ക്, അധികം വൈകാതെ കേരളത്തിലെ പിള്ളേരും ബൂട്ട്സിട്ട് റോഡിലിറങ്ങിയേക്കും. ട്രെൻഡ് ഫോളോ ചെയ്യാൻ പ്ലാൻ ഉള്ളവരോടാണ്, നിങ്ങൾക്കിഷ്ടമുള്ള ഫാഷൻ തിരഞ്ഞെടുത്തോളൂ. പക്ഷേ ബൂട്ട്സിട്ട് ഇറങ്ങുമ്പോ ആരുടേം കാലിന് ചവിട്ടാതെ നടക്കാൻ ശ്രദ്ധിക്കണേ.