fbwpx
"തെരഞ്ഞെടുപ്പിൽ ചർച്ചയാവേണ്ടത് എൻ്റെ പുസ്തകമല്ല, ജനങ്ങളുടെ താൽപ്പര്യങ്ങൾക്കായി ഏത് പാർട്ടി നിലകൊള്ളുന്നുവെന്നതാണ്"
logo

ന്യൂസ് ഡെസ്ക്

Last Updated : 27 Oct, 2024 03:16 PM

ഈ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പ്രതിനിധിയെ തോൽപ്പിക്കണമെന്നാണ് ജനങ്ങളോട് പറയാനുള്ളതെന്നും പി. ജയരാജൻ പറഞ്ഞു

KERALA


തെരഞ്ഞെടുപ്പിൽ ചർച്ചയാവേണ്ടത് തൻ്റെ പുസ്തകമല്ലെന്നും മറിച്ച് ജനങ്ങളുടെ താൽപ്പര്യങ്ങൾക്ക് വേണ്ടി ഏത് പാർട്ടിയാണ് നിലകൊള്ളുന്നത് എന്നതാണെന്നും സിപിഎം നേതാവ് പി. ജയരാജൻ. "വയനാടിന് വേണ്ടത് വൺഡേ സുൽത്താനെയല്ല. വയനാട് ദുരന്തം ലോകത്തെയാകെ ദുഃഖിപ്പിച്ച ഒന്നാണ്. ആ സമയത്ത് മുഖ്യമന്ത്രി പിണറായി വിജയനും നാല് മന്ത്രിമാരും ദുരന്തമേഖലയിൽ ക്യാമ്പ് ചെയ്ത് പ്രവർത്തിച്ചിരുന്നു. ജനങ്ങൾക്കൊപ്പം നിന്ന്, രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാനും ഇവർ മുൻകൈ എടുത്തിരുന്നു. അവിടെയൊക്കെ ഇടതുപക്ഷത്തിൻ്റെ പ്രതിബന്ധതയാണ് തെളിഞ്ഞുകണ്ടത്," പി. ജയരാജൻ പറഞ്ഞു.

"വയനാടിനായി കോൺഗ്രസ് എന്തു ചെയ്തുവെന്നും വയനാട്ടിൽ കോൺഗ്രസിനെ ജയിപ്പിച്ചിട്ട് എന്തു നേടി.  ഈ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പ്രതിനിധിയെ തോൽപ്പിക്കണമെന്നാണ് ജനങ്ങളോട് പറയാനുള്ളതെന്നും പി. ജയരാജൻ പറഞ്ഞു. വയനാട് കേരളത്തിലെ ദുരന്തഭൂമിയാണ്. ജനങ്ങളുടെ പ്രശ്നങ്ങളിൽ കോൺഗ്രസിനെ വിജയിപ്പിച്ചിട്ട് എന്ത് പ്രയോജനം കിട്ടിയെന്ന് ജനങ്ങൾ ആലോചിക്കണം," ജയരാജൻ പറഞ്ഞു.


ALSO READ: മാവോയിസ്‌റ്റുകളും ഇസ്‌ലാമിസ്‌റ്റുകളും തമ്മില്‍ കൂട്ടുകച്ചവടമുണ്ട്: പി. ജയരാജൻ


കൂടാതെ കോവിഡ് കാലത്തും ഇടതുപക്ഷ സർക്കാർ മാതൃകാപരമായ പ്രവർത്തനമാണ് കാഴ്ചവെച്ചത്. ആ റെക്കാർഡൊന്നും കോൺഗ്രസിന് പറയാൻ സാധിക്കില്ലെന്നും പി. ജയരാജൻ വ്യക്തമാക്കി. 2016 മുതൽ അധികാരത്തിൽ വന്ന എൽഡിഎഫ് സർക്കാരിൻ്റെ കാലത്താണ് ഒരു വർഗീയ സംഘർഷവുമില്ലാത്ത സംസ്ഥാനമായി കേരളം മാറിയത്. ബിജെപി, കോൺഗ്രസ് പാർട്ടികൾ മത്സരിക്കുന്ന സംസ്ഥാനങ്ങളിലേതു പോലെ എന്തെങ്കിലും പ്രശ്നങ്ങൾ കേരളത്തിൽ നടക്കുന്നുണ്ടോ? ഭൂരിപക്ഷ വർഗീയതയുടേയോ, ന്യൂനപക്ഷ വർഗീയതയുടേയൊ കോമരങ്ങളായി തലയുയർത്തി നിൽക്കാൻ ആർക്കെങ്കിലും സാധിച്ചിട്ടുണ്ടോ? ഇതൊക്കെ പുസ്തകത്തിലെ പ്രതിപാദ്യ വിഷയമാണ്. അത് തെരഞ്ഞെടുപ്പിൽ ചർച്ച ചെയ്യും.


ALSO READ: പി. ജയരാജൻ്റെ പുസ്തകത്തിലെ പരാമർശവും മുഖ്യമന്ത്രിയുടെ നിലപാടും ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ: കെ. സുരേന്ദ്രൻ


വർഗീയതയ്‌ക്കെതിരെ മതനിരപേക്ഷതയാണ് ഇടതുപക്ഷം ഉയർത്തി പിടിക്കുന്നത്. ജനാധിപത്യത്തെ ഉയർത്തി പിടിക്കാനുള്ള പ്രവർത്തനമാണ് എൽഡിഎഫ് നടത്തുന്നത്. ഇതു തന്നെയാണ് ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കാൻ പോകുന്നതെന്നും പി. ജയരാജൻ വ്യക്തമാക്കി.


KERALA
നടിയെ ആക്രമിച്ച കേസിൽ അന്തിമവാദം ഇന്ന് തുടങ്ങിയേക്കും
Also Read
user
Share This

Popular

WORLD
KERALA
WORLD
സിറിയയിലെ ആഭ്യന്തര സംഘര്‍ഷം: 75 ഇന്ത്യക്കാരെ ഒഴിപ്പിച്ചു; കുടുങ്ങിക്കിടക്കുന്നവര്‍ ഇന്ത്യന്‍ എംബസിയുമായി സമ്പര്‍ക്കം പുലര്‍ത്താന്‍ നിര്‍ദേശം