പാർക്കിംഗ് നിഷേധിച്ച സംഭവം: വനം വകുപ്പ് ഉദ്യോഗസ്ഥനെതിരെ പരാതി നൽകി പി.വി.അൻവർ

വനംമന്ത്രി എ. കെ. ശശീന്ദ്രൻ, സ്പീക്കർ എ. എൻ. ഷംസീർ, ചീഫ് സെക്രട്ടറി എന്നിവർക്കാണ് പി. വി. അൻവർ പരാതി നൽകിയത്
പാർക്കിംഗ് നിഷേധിച്ച സംഭവം: വനം വകുപ്പ് ഉദ്യോഗസ്ഥനെതിരെ പരാതി നൽകി പി.വി.അൻവർ
Published on

വാഹനം പാർക്കിംഗ് നിഷേധിച്ച സംഭവത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥനെതിരെ പരാതി നൽകി പി.വി.അൻവർ. രാജേഷ് എന്ന വനം വകുപ്പ് ഉദ്യോഗസ്ഥനെതിരെയാണ് പരാതി നൽകിയത്. വനംമന്ത്രി എ.കെ. ശശീന്ദ്രൻ, സ്പീക്കർ എ.എൻ. ഷംസീർ, ചീഫ് സെക്രട്ടറി എന്നിവർക്കാണ് പി.വി. അൻവർ പരാതി നൽകിയത്.


നിലമ്പൂരിൽ പരിപാടി കഴിഞ്ഞു മടങ്ങുന്നതിനിടെ വനംവകുപ്പ് ഉദ്യോഗസ്ഥരോട് പി.വി. അൻവർ എംഎൽഎ ആക്രോശിച്ചിരുന്നു. വാഹനം പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് വനംവകുപ്പ് റേഞ്ച് ഓഫീസറോടാണ് അദ്ദേഹം ക്ഷുഭിതനായത്. നിലമ്പൂർ അരുവാക്കോട് വനം ഓഫിസീലെ ഉദ്ഘാടനത്തിനെത്തിയ എംഎൽഎയുടെ വാഹനം മാറ്റി നിർത്താൻ ആവശ്യപ്പെട്ടാതാണ് പ്രകോപനത്തിനിടയാക്കിയത്.


വാഹനം മൂന്നു തവണ മാറ്റിയിടാൻ ആവശ്യപ്പെട്ടുവെന്ന് പരിപാടിക്ക് ശേഷം ഡ്രൈവർ എംഎൽഎയോട് പറയുകയായിരുന്നു. തുടർന്ന് വാഹനം മാറ്റിയിടാൻ പറഞ്ഞ ഉദ്യോഗസ്ഥൻ ആരാണെന്ന് ചോദിച്ച് അൻവർ ഓഫീസിലേക്കെത്തി. എന്നാൽ ഓഫീസർ ഇവിടെയില്ലെന്ന് അറിയിച്ചതോടെയാണ് റേഞ്ച് ഓഫീസറോട് അൻവർ തട്ടിക്കയറി. തന്നോടുള്ള വിരോധത്തിൻ്റെ ഭാഗമായാണ് ഓഫീസറുടെ ഭാഗത്തു നിന്ന് ഇത്തരമൊരു നീക്കമുണ്ടായതെന്ന് അൻവർ പറഞ്ഞു. ഇതിനു പിന്നാലെ സംഭവത്തിൽ പ്രതികരണവുമായി എംഎൽഎ ഫെയ്സ്ബുക്കിൽ കുറിപ്പ് പങ്കുവെക്കുകയും ചെയ്തു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com