പത്തനംതിട്ട പുല്ലാട് സ്വദേശിനി ഭാഗ്യലക്ഷ്മിയാണ് ഏപ്രിൽ ഒൻപതിന് പേ വിഷബാധയെ തുടർന്ന് മരിച്ചത്
പത്തനംതിട്ടയിലും വാക്സിൻ എടുത്ത ശേഷവും പേ വിഷബാധ. പത്തനംതിട്ട പുല്ലാട് സ്വദേശിനിയായ 13കാരിയുടെ മരണവും പേ വിഷ ബാധയെ തുടർന്ന്. പത്തനംതിട്ട പുല്ലാട് സ്വദേശിനി ഭാഗ്യലക്ഷ്മിയാണ് ഏപ്രിൽ ഒൻപതിന് പേ വിഷബാധയെ തുടർന്ന് മരിച്ചത്.
ALSO READ: കൊല്ലത്ത് വാക്സിന്‍ എടുത്തിട്ടും ഏഴ് വയസുകാരിക്ക് പേ വിഷബാധ; കുട്ടിയുടെ നില ഗുരുതരം
ഡിസംബർ 13നാണ് ഭാഗ്യലക്ഷ്മിയെ നായ കടിച്ചത്. ജില്ലാ ആശുപത്രിയിൽ വാക്സിൻ പൂർത്തിയാക്കിയിരുന്നു. തുടർന്ന് ഏപ്രിൽ മൂന്നിന് കുട്ടിക്ക് ആരോഗ്യ പ്രശ്നങ്ങൾ തുടങ്ങി. പബ്ലിക് ഹെൽത്ത് ലാബിലെ പരിശോധനയിലാണ് കുട്ടിക്ക് പേവിഷബാധ സ്ഥിരീകരിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് ഏപ്രിൽ 9ന് കുട്ടി മരിച്ചത്.
കൊല്ലം വിളക്കൊടി കുന്നിക്കോട് സ്വദേശിനിയായ ഏഴ് വയസുകാരിക്കും യഥാസമയം വാക്സിന്‍ എടുത്തിട്ടും പേ വിഷബാധ സ്ഥിരീകരിച്ചിരുന്നു. കുട്ടിയെ എസ്‌എടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ഏകദേശം ഒരു മാസം മുൻപാണ് കുട്ടിക്ക് പേ വിഷബാധയേറ്റത്.
ഏപ്രിൽ എട്ടിന് ഉച്ചക്കാണ് ഏഴ് വയസുകാരിയെ പട്ടി കടിച്ചത്. വീട്ടുമുറ്റത്ത് ഇരിക്കുകയായിരുന്നു കുട്ടി. താറാവിനെ ഓടിച്ചെത്തിയ തെരുവ് നായ കുട്ടിയെ കടിക്കുകയായിരുന്നു. വലതു കൈമുട്ടിനാണ് കുട്ടിക്ക് കടിയേറ്റത്. ഉടൻ തന്നെ ഐഡിആർവി ഡോസ് എടുത്തു. അന്ന് തന്നെ ആന്‍റി റാബിസ് സിറവും നല്‍കിയിരുന്നു. പിന്നീട് മൂന്ന് തവണ കൂടി ഐഡിആർവി നല്‍കി. മെയ് ആറിന് ഒരു ഡോസ് മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ. ഏപ്രിൽ 28ന് പനി ബാധിച്ചത് പരിശോധിച്ചപ്പോഴാണ് പേ വിഷബാധയെന്ന് മനസിലായത്. നായ വേറെ ആരെയെങ്കിലും കടിച്ചോ എന്നും അന്വേഷിക്കുന്നുണ്ട്.