fbwpx
'കണ്ടില്ല, കേട്ടില്ലായെന്ന് വിജിലൻസ് ഉദ്യോഗസ്ഥർ നടിക്കാൻ പാടില്ല'; അഴിമതിക്കെതിരെ മുഖ്യമന്ത്രി
logo

ന്യൂസ് ഡെസ്ക്

Last Updated : 27 Nov, 2024 10:39 PM

കേരളം താരതമ്യേന അഴിമതി കുറഞ്ഞ സംസ്ഥാനമാണെന്നും എന്നാൽ സിവിൽ സർവീസ് പൂർണമായും അഴിമതി മുക്തമാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു

KERALA


സംസ്ഥാനത്തെ സർക്കാർ ജീവനക്കാർ സാമൂഹ്യ സുരക്ഷാ പെൻഷൻ വാങ്ങുന്നതായി കണ്ടെത്തിയതിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ചീഫ് വിജിലൻസ് ഓഫീസർമാരുടെ വാർഷിക സമ്മേളനത്തിൽ പങ്കെടുക്കുന്നതിനിടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. സർക്കാർ ഉദ്യോഗസ്ഥരിൽ അഴിമതിയുണ്ടെന്നത് വസ്തുതയാണ്. കേരളം താരതമ്യേന അഴിമതി കുറഞ്ഞ സംസ്ഥാനമാണെന്നും എന്നാൽ സിവിൽ സർവീസ് പൂർണമായും അഴിമതി മുക്തമാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.


ഒരു ഉദ്യോഗസ്ഥൻ കൈക്കൂലി വാങ്ങുമ്പോൾ അയാൾ കൈക്കൂലി വാങ്ങിയെന്നല്ല ജനങ്ങൾ കരുതുക, 'മറിച്ച് ആ വകുപ്പും സർക്കാരും അവിടെ  ഉത്തരവാദികളായി മാറുകയാണ്. അഴിമതിയിൽ വിജിലൻസ് ഒരു ദാക്ഷിണ്യവും കാണിക്കേണ്ടതില്ലെന്നും, കണ്ടില്ല, കേട്ടില്ലായെന്ന് നടിക്കാൻ പാടില്ലെന്നും മുഖ്യമന്ത്രി അറിയിപ്പ് നൽകി. അഴിമതി പൂർണമായും അവസാനിപ്പിക്കാൻ ഇടപെടൽ വേണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.


സാമൂഹ്യ ക്ഷേമ പെൻഷൻ വിഷയത്തിൽ കർശന നടപടി എടുക്കണം എന്നാണ് നിർദേശമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ പറഞ്ഞു. ധനവകുപ്പ് തന്നെയാണ് ഈ തട്ടിപ്പ് കണ്ടെത്തിയത്. കൊടുത്ത പണം തിരികെ പിടിക്കുമെന്നും ആനുകൂല്യം നേടുന്ന ആളുകളെ ഒഴിവാക്കാൻ നിർദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സാമൂഹ്യക്ഷേമ പെൻഷനിൽ തിരിമറി നടത്തിയത് ഗൗരവമായ വിഷയമാണെന്നാണ് മന്ത്രി പി.രാജീവിൻ്റെ പ്രതികരണം. ഇത്തരം നീക്കങ്ങൾ അർഹതയുള്ളവർ അർഹമായത് കിട്ടുന്നതിന് ഇത് തടസ്സം സൃഷ്ടിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

ALSO READ1,458 സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നുവെന്ന് കണ്ടെത്തല്‍; പലിശ സഹിതം തിരിച്ചുപിടിക്കുമെന്ന് ധനവകുപ്പ്


ധനവകുപ്പ് നടത്തിയ പരിശോധനയിലാണ് സംസ്ഥാനത്തെ 1,458 സർക്കാർ ജീവനക്കാർ സാമൂഹ്യ സുരക്ഷാ പെൻഷൻ വാങ്ങുന്നതായി കണ്ടെത്തിയത്. പെൻഷൻ വാങ്ങുന്നവരിൽ ഗസറ്റഡ് ഉദ്യോഗസ്ഥരും കോളേജ് പ്രൊഫസർമാരും ഉൾപ്പെട്ടിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.
കുറ്റക്കാർക്കെതിരെ കർശന അച്ചടക്ക നടപടിയെടുക്കാനും, കൈപ്പറ്റിയ തുക പലിശയടക്കം തിരിച്ചുപിടിക്കാനും ധനവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.

ആരോഗ്യ വകുപ്പിലാണ് ഏറ്റവും കൂടുതല്‍ പേര്‍ ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നതെന്നാണ് കണ്ടെത്തൽ. 373 പേരാണ് ആരോഗ്യവകുപ്പിൽ നിന്നും പെൻഷൻ കൈപ്പറ്റിയതായി കണ്ടെത്തിയിട്ടുള്ളത്. 224 പേർ പൊതു പൊതുവിദ്യാഭ്യാസ വകുപ്പിലുള്ളവരും, മെഡിക്കല്‍ എജ്യൂക്കേഷന്‍ വകുപ്പില്‍ 124 പേരും ഇത്തരത്തിൽ പെൻഷൻ വാങ്ങുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.

കൂടാതെ ആയുര്‍വേദ വകുപ്പില്‍ (ഇന്ത്യന്‍ സിസ്റ്റം ഓഫ് മെഡിസിന്‍) 114 പേരും, മൃഗസംരണക്ഷ വകുപ്പില്‍ 74 പേരും, പൊതുമരാമത്ത് വകുപ്പില്‍ 47പേരും ക്ഷേമ പെന്‍ഷന്‍ വാങ്ങുന്ന സര്‍ക്കാര്‍ ജീവനക്കാരാണെന്നാണ് റിപ്പോർട്ടിലുള്ളത്. ബാക്കിയുള്ളവരുടെ പൂർണവിവരം വരും ദിവസങ്ങളിൽ ശേഖരിക്കുമെന്ന് ധനവകുപ്പ് അറിയിച്ചിട്ടുണ്ട്. നിലവിൽ ക്രമക്കേട് നടത്തിയവരുടെ പേരുവിവരമടക്കം ശേഖരിച്ചിട്ടുണ്ടെന്നും, ഇവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും ധനവകുപ്പ് അറിയിച്ചു.

ഉദ്യോഗസ്ഥർ കൂട്ടായെടുത്ത തീരുമാനത്തിൻ്റെ ഭാഗമായാണ് ഇത്തരത്തിൽ പെൻഷൻ കൈപ്പറ്റിയതെന്നും, ഇത്രയും പേർ തട്ടിപ്പിൽ ഉൾപ്പെട്ടത് കൃത്യമായ ആസൂത്രണത്തിൻ്റെ ഭാഗമാണെന്നും കണ്ടെത്തിയിട്ടുണ്ട്. വലിയ നഷ്ടമാണ്  സർക്കാരിന് ഇതിലൂടെ സംഭവിച്ചത്. അനർഹരായ മുഴുവൻ പേരെയും കണ്ടെത്തുമെന്നും കർശനമായ പരിശോധന തുടരുമെന്നും ധനവകുപ്പ് അറിയിച്ചു.

KERALA
ഗോപൻ സ്വാമിയുടെ 'സമാധി': വീണ്ടും മക്കളുടെ മൊഴിയെടുത്ത് പൊലീസ്, കല്ലറ പൊളിക്കേണ്ടതിൻ്റെ ആവശ്യകത ബോധ്യപ്പെടുത്തിയെന്ന് സബ് കളക്ടർ
Also Read
user
Share This

Popular

MALAYALAM MOVIE
KERALA
ആലപ്പുഴയിലെ മുസ്ലിം ലീഗ് സെമിനാറിൽ നിന്ന് പിൻമാറി ജി. സുധാകരൻ; എന്തെങ്കിലും തിട്ടൂരം കിട്ടിയിട്ടുണ്ടോ എന്നറിയില്ലെന്ന് ലീഗ്