മറ്റ് സ്ഥാപനങ്ങൾക്ക് പങ്കുണ്ടോ എന്ന് അന്വേഷിക്കുമെന്ന് ക്രൈംബ്രാഞ്ച് എസ്.പി കെ.കെ. മൊയ്തീൻ കുട്ടി പറഞ്ഞു
ചോദ്യപേപ്പർ ചോർച്ച കേസിൽ എംഎസ് സൊല്യൂഷൻ സിഇഒ മുഹമ്മദ് ഷുഹൈബിനെ റിമാൻഡ് ചെയതു. കസ്റ്റഡി അപേക്ഷ ക്രൈംബ്രാഞ്ച് തിങ്കളാഴ്ച നൽകും. താമരശ്ശേരി കോടതിയിൽ ക്രൈം ബ്രാഞ്ച് സംഘം ഹാജരാക്കിയതിന് പിന്നാലെയാണ് റിമാൻഡ് ചെയ്തത്.
ALSO READ: ഏഴാറ്റുമുഖം ഗണപതി അതിരപ്പിള്ളിക്കാരുടെ പ്രിയപ്പെട്ട കാട്ടാന; ചികിത്സയൊരുക്കാന്‍ വനംവകുപ്പ്
സംഭവത്തിൽ കൂടുതൽ അന്വേഷണത്തിന് ഒരുങ്ങുകയാണ് ക്രൈം ബ്രാഞ്ച്. മറ്റ് സ്ഥാപനങ്ങൾക്ക് പങ്കുണ്ടോ എന്ന് അന്വേഷിക്കുമെന്ന് ക്രൈംബ്രാഞ്ച് എസ്.പി കെ.കെ. മൊയ്തീൻ കുട്ടി പറഞ്ഞു. ചോദ്യപേപ്പർ ചോർത്തിയതിലൂടെ സാമ്പത്തിക ലാഭം ഉണ്ടായോ എന്നും അന്വേഷിക്കും. ചോദ്യപേപ്പർ ചോർന്നതായി ഷുഹൈബ് മൊഴി നൽകി. ഉത്തരവാദികൾ മറ്റ് പ്രതികളെന്നും ഷുഹൈബിൻ്റെ മൊഴിയിൽ പറയുന്നു.
ചോദ്യപേപ്പർ ചോർച്ച കേസിൽ ഗൂഢാലോചന നടന്നെന്ന് എംഎസ് സൊല്യൂഷൻ സിഇഒ മുഹമ്മദ് ഷുഹൈബ് ആരോപിച്ചിരുന്നു. ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ കഴിഞ്ഞ ദിവസം ഷുഹൈബ് ക്രൈം ബ്രാഞ്ചിന് മുമ്പിൽ കീഴടങ്ങിയിരുന്നു. ഇതിന് ശേഷമാണ് ഷുഹൈബിൻ്റെ പ്രസ്താവന. എംഎസ് സൊല്യൂഷൻസിനെ തകർക്കാൻ ഒരു പ്രധാന സ്ഥാപനം ശ്രമിക്കുന്നെന്നും അതിന്റെ ഭാഗമായാണ് കേസെന്നുമാണ് സിഇഒയുടെ ആരോപണം. തെളിവുകൾ കൈവശമുണ്ടെന്നും, മലപ്പുറത്തെ പ്യൂണിൽ നിന്നും ചോദ്യപേപ്പർ കൈപ്പറ്റിയ അധ്യാപകൻ ഫഹദിനെ എംഎസ് സൊല്യൂഷൻസിലേക്ക് അയച്ചത് മറ്റൊരു സ്ഥാപനമാണെന്നും ഷുഹൈബ് ആരോപിച്ചിരുന്നു.
കേസിന് പിന്നിൽ പിന്നിൽ പ്രമുഖ സ്ഥാപനമുണ്ടെന്ന് ഷുഹൈബ് പറയുന്നുണ്ട്. കൃത്യമായ പ്ലാനോടുകൂടിയാണ് അധ്യാപകൻ ഫഹദിനെ എംഎസ് സൊല്യൂഷനിലേക്ക് അയച്ചത്. നാട്ടിലെ പ്രാദേശിക നേതാവിന് ഇത് സംബന്ധിച്ച് 5 ലക്ഷം രൂപ വാഗ്ദാനം ചെയ്തു. തന്റെ വാദങ്ങളെല്ലാം നേരത്തെ പറഞ്ഞിട്ടുണ്ടെന്നും ഷുഹൈബ് പറഞ്ഞിരുന്നു.