കലോത്സവത്തിനിടെ ലാത്തിചാർജ്; പൊലീസിൻ്റേത് ഏകപക്ഷീയമായ നടപടി, എസ്ഐ വാടക ഗുണ്ടയെ പോലെ പെരുമാറുന്നുവെന്ന് സിപിഎം

എസ് ഐ അജാസുദീന്റെ പരാതിയിൽ 30 എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്തിട്ടുണ്ട്. എസ്എഫ്ഐ ക്കെതിരെ കെഎസ്‌യുവും രംഗത്തെത്തി. തുടക്കം മുതൽ കലോത്സവം അലങ്കോലമാക്കാൻ എസ്എഫ്ഐ ശ്രമിക്കുന്നതായി കെഎസ്‌യു ആരോപിച്ചു.
കലോത്സവത്തിനിടെ ലാത്തിചാർജ്; പൊലീസിൻ്റേത് ഏകപക്ഷീയമായ നടപടി, എസ്ഐ വാടക ഗുണ്ടയെ പോലെ പെരുമാറുന്നുവെന്ന് സിപിഎം
Published on

പാലക്കാട് മണ്ണാർക്കാട് നടന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി എ സോൺ കലോത്സവത്തിനിടെയുണ്ടായ പൊലീസ് ലാത്തിചാർജിൽ SFI നേതാക്കൾക്ക് പരിക്ക്. ലാത്തി ചാർജിൽ എസ്എഫ്ഐ മണ്ണാർക്കാട് ഏരിയാ സെക്രട്ടറിയുടെ കൈ ഒടിഞ്ഞു. പൊലീസിന്റേത് ഏകപക്ഷീയ നടപടിയാണെന്ന് എസ്എഫ്ഐയും, എസ്ഐ വാടക ഗുണ്ടയെ പോലെ പെരുമാറുന്നുവെന്ന് സിപിഎമ്മും ആരോപിച്ചു. എന്നാൽ എസ്എഫ്ഐ തുടക്കംമുതൽ കലോത്സവം അലങ്കോലമാക്കാൻ ശ്രമിക്കുന്നുവെന്നാണ് കെഎസ്‌യു ആരോപണം


മണ്ണാർക്കാട് നടക്കുന്ന എ സോൺ കലോത്സവത്തിൽ വിധി പ്രഖ്യാപനം സുതാര്യമല്ലെന്ന് ആരോപിച്ച്, എസ്എഫ്ഐ പിന്തുണയോടെ മത്സരാർഥികളിൽ ഒരു വിഭാഗം സ്റ്റേജിൽ കുത്തിയിരുന്നതോടെയാണ് സംഘർഷം തുടങ്ങുന്നത്. ഇവരെ പിരിച്ചു വിടാൻ മണ്ണാർക്കാട് എസ് ഐ അജാസുദീന്റെ നേതൃത്വത്തിൽ ലാത്തി വീശി.

എസ്എഫ്ഐ മണ്ണാർക്കാട് ഏരിയാ സെക്രട്ടറി ഫായിസ്, ജില്ലാ സെകട്ടറിയേറ്റ് അംഗങ്ങളായ വൈഷ്ണവ്, വിഷ്ണു മോഹൻ എന്നിവർക് ഗുരുതര പരിക്കേറ്റു. ഫായിസിന്റെ കൈ ഒടിഞ്ഞു. പൊലീസിന്റേത് ഏക പക്ഷീയ നടപടിയാണെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ ആരോപിച്ചു.

പരിക്കേറ്റ എസ്എഫ്ഐ നേതാക്കളെ സന്ദർശിച്ച സിപിഎം ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബു മണ്ണാർക്കാട് എസ് ഐ യ്ക്കെതിരെ രൂക്ഷമായ പ്രതികരണമാണ് നടത്തിയത്. വാടക ഗുണ്ടയെ പോലെ പെരുമാറിയ എസ്ഐ ക്കെതിരെ നിയമ നടപടി വേണമെന്നും സഹിക്കാവുന്നതിന് അപ്പുറം പോയാൽ തിരിച്ചടിക്കുമെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു.

എസ് ഐ അജാസുദീന്റെ പരാതിയിൽ 30 എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്തിട്ടുണ്ട്. എസ്എഫ്ഐ ക്കെതിരെ കെഎസ്‌യുവും രംഗത്തെത്തി. തുടക്കം മുതൽ കലോത്സവം അലങ്കോലമാക്കാൻ എസ്എഫ്ഐ ശ്രമിക്കുന്നതായി കെഎസ്‌യു ആരോപിച്ചു. മത്സരം വൈകിയതോടെ മത്സരാർഥികൾ കരയുന്ന സാഹചര്യമുണ്ടായെന്നും കെഎസ്‌യു നേതാക്കൾ പറഞ്ഞു.


കൈ ഒടിഞ്ഞ എസ്എഫ്ഐ ഏരിയാ സെക്രട്ടറി ഉൾപ്പടെയുള്ളവർ മണ്ണാർക്കാട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. എസ്ഐ അജാസുദ്ദീനും ചികിത്സതേടി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com