fbwpx
"വേടന്റെ പാട്ട് കേൾക്കുമ്പോൾ ചില ഉദ്യോഗസ്ഥർക്ക് കണ്ണുകടി"; വേടൻ ആധുനിക സംഗീതത്തിന്റെ പടത്തലവനെന്ന് എം.വി. ഗോവിന്ദൻ
logo

ന്യൂസ് ഡെസ്ക്

Posted : 19 May, 2025 10:38 AM

"ആർഎസ്എസിന് എന്ത് കല? വേടൻ തന്നെ എഴുതി പാടുന്ന പാട്ടിന് കരുത്തുണ്ട്. വേടനെ വേട്ടയാടാൻ സമ്മതിക്കില്ല," എം.വി. ഗോവിന്ദൻ പറഞ്ഞു.

KERALA


വേടൻ വിഷയത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥരെ വീണ്ടും വിമർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. "കഞ്ചാവ് പിടിച്ച സംഭവത്തിൽ വേടൻ തെറ്റ് പറ്റിയെന്ന് സമ്മതിച്ചു. അത് അവിടെ തീരേണ്ടതാണ്. വേടന്റെ പാട്ട് കേൾക്കുമ്പോൾ ചില ഉദ്യോഗസ്ഥർക്ക് കണ്ണുകടിയുണ്ട്. ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തപ്പോൾ പാർട്ടി വേടനൊപ്പമാണ് നിന്നത്," എം.വി. ഗോവിന്ദൻ പറഞ്ഞു.



വേടൻ റാപ്പ് സംഗീതത്തിലൂടെ കലാപം ഉണ്ടാക്കാൻ ശ്രമിക്കുന്നുവെന്നാണ് ആർഎസ്എസ് പറയുന്നത്. ആർഎസ്എസിന് എന്ത് കല? വേടൻ തന്നെ എഴുതി പാടുന്ന പാട്ടിന് കരുത്തുണ്ട്. വേടനെ വേട്ടയാടാൻ സമ്മതിക്കില്ല. വേടൻ ആധുനിക സംഗീതത്തിന്റെ പടത്തലവനാണ്," എം.വി. ഗോവിന്ദൻ പറഞ്ഞു.


ALSO READ: "പൊലീസിന് സ്വതന്ത്ര സംഗീതത്തെക്കുറിച്ച് വ്യക്തമായ അറിവില്ലാത്തത് കലാകാരൻമാരെ ബാധിക്കുന്നു"; വിമർശനവുമായി വേടൻ

KERALA
കാളികാവിലെ നരഭോജി കടുവയെ പിടികൂടാനുള്ള ദൗത്യം അഞ്ചാം ദിനവും തുടരുന്നു; കാൽപ്പാടുകൾ കണ്ടെത്തി
Also Read
user
Share This

Popular

NATIONAL
KERALA
കേണല്‍ സോഫിയ ഖുറേഷിക്കെതിരായ അധിക്ഷേപം: ബിജെപി മന്ത്രി അന്വേഷണം നേരിടണം; മാപ്പ് അംഗീകരിക്കാതെ സുപ്രീം കോടതി