

ഡൽഹി വായു മലിനീകരണവുമായി ബന്ധപ്പെട്ട് ഹരിയാന, പഞ്ചാബ് സര്‍ക്കാരുകളെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി.വായു മലിനീകരണത്തിന് കാരണമായ വൈക്കോൽ കത്തിക്കല്‍ തടയാന്‍ നടപടിയെടുക്കാത്തത് ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം. ഇരു സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാരോട് നേരിട്ട് ഹാജരായി വിശദീകരണം നല്‍കാന്‍ കോടതി നിർദ്ദേശിച്ചു.
ഇത് രാഷ്ട്രീയ പ്രശ്നമല്ലെന്നും അതുകൊണ്ടുതന്നെ രാഷ്ട്രീയ പരിഗണനകളൊന്നും ബാധകമല്ലെന്നും കോടതി മുന്നറിയിപ്പ് നല്‍കി. വൈക്കോൽ കത്തിക്കല്‍ തടയാൻ വായു ഗുണനിലവാര കമ്മീഷൻ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് മൂന്നുവര്‍ഷമായിട്ടും സംസ്ഥാനങ്ങൾ അവ നടപ്പാക്കാത്തതിലും കോടതി അതൃപ്തി അറിയിച്ചു.