ചതിയില്‍പ്പെടുത്തുന്ന രീതി സമാനമാണെന്നും ഗായിക പറഞ്ഞു
ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട തുടർ അന്വേഷണങ്ങളോട് സഹകരിക്കുമെന്ന് ഗായിക ഗൗരി ലക്ഷ്മി. പലതരത്തിലുള്ള അതിക്രമങ്ങളും ഉപദ്രവങ്ങളും നേരിട്ടുണ്ട്. അവയെല്ലാം ഹേമ കമ്മിറ്റിക് മുൻപാകെ തുറന്നുപറഞ്ഞിട്ടുണ്ടെന്നും ഗൗരി ന്യൂസ് മലയാളത്തോട് പറഞ്ഞു.
സംഗീത മേഖലയിലും പവർ ഗ്രൂപ്പുണ്ട്. കുറച്ചു പേരെ പ്രീതിപ്പെടുത്തിയാൽ മാത്രം അവസരം എന്നതാണ് അവസ്ഥയെന്ന് ഗൗരി പറഞ്ഞു. തൊഴില്‍ ചെയ്യാന്‍ അധികാരമുള്ളവരില്‍ നിന്നും പലതവണ അതിക്രമങ്ങള്‍ നേരിട്ടിട്ടുണ്ട്. പല ആളുകളും ചൂഷണം നേരിട്ട കഥ പറഞ്ഞിട്ടുണ്ട്. ഈ കഥകളൊക്കെ സമാനമാണ്. ആദ്യം സ്നേഹത്തോടെ അടുക്കുന്നവരാണ് പിന്നീട് മാറുന്നത്. ഇവർ ചതിയില്‍പ്പെടുത്തുന്ന രീതി സമാനമാണെന്നും ഗായിക പറഞ്ഞു.
ന്യൂസ് മലയാളത്തിന്‍റെ 'എന്‍റെ പേര് ഗൗരി' എന്ന ഓണപ്പരിപാടിയിലാണ് ഗൗരി ലക്ഷ്മി ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിച്ചത്. കാസനോവ സിനിമയില്‍ പതിമൂന്നാമത്തെ വയസില്‍ പാട്ട് പാടാന്‍ ചെന്നപ്പോള്‍ മുതിർന്ന സംഗീത സംവിധായകനില്‍ നിന്നും ലൈംഗിക ചൂഷണ ശ്രമമുണ്ടായിട്ടുണ്ടെന്ന് ഗൗരി ലക്ഷ്മി നേരത്തെ വെളിപ്പെടുത്തിയിരുന്നു.
Also Read: തിരുവോണ നാളിൽ ഭക്ഷണമോ, ജലപാനമോ ഇല്ല; വ്യത്യസ്ത അനുഭവം പങ്കുവെച്ച് ആറന്മുളയിലെ കാരണവന്മാർ