ഫോണിലൂടെയായിരുന്നു എംഎൽഎയോട് മുൻ എസ്പിയുടെ അഭ്യർത്ഥന
മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ ക്യാംപ് ഓഫീസുമായി ബന്ധപ്പെട്ട് ഉയർന്ന മരംമുറി വിവാദത്തിൽ പി.വി. അൻവർ എംഎൽഎയുടെ പരാതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മലപ്പുറം മുൻ എസ്‌പി സുജിത് ദാസ്. ഫോണിലൂടെയായിരുന്നു എംഎൽഎയോട് മുൻ എസ്പിയുടെ അഭ്യർത്ഥന. പൊലീസ് അസോസിയേഷൻ സമ്മേളനത്തിൽ എംഎൽഎ മലപ്പുറം എസ്‌പി ശശിധരനെതിരെ എംഎൽഎ പറഞ്ഞതിനോട് യോജിക്കുന്നതായും, പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി കൂടിയായ സുജിത് ദാസ് ഐപിഎസ് അൻവർ എംഎൽഎയോട് ഫോൺ സംഭാഷണത്തിൽ പറയുന്നുണ്ട്.
READ MORE: മരംമുറിയിൽ അന്വേഷണമില്ല; കുത്തിയിരിപ്പ് സമരം നടത്തി പി.വി. അൻവർ
അതേസമയം, മരങ്ങൾ മുറിച്ചു കടത്തിയത് അന്വേഷിക്കാത്തതിനെ തുടർന്ന് കുത്തിയിരിപ്പ് സമരം നടത്തിയ പി.വി. അൻവർ എംഎൽഎയുടെ പ്രതിഷേധത്തിൽ സിപിഎമ്മിന് അതൃപ്തി രേഖപ്പെടുത്തി. സംഭവത്തിൽ പി.വി. അൻവർ എംഎൽഎയെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് വിളിച്ചു വരുത്തി. പി.വി. അൻവർ എംഎൽഎ ജില്ലാ സെക്രട്ടറി ഇ.എൻ. മോഹൻദാസുമായി ചർച്ച നടത്തി. കുത്തിയിരിപ്പ് സമരം അവസാനിപ്പിച്ച പി.വി. അൻവർ എംഎൽഎ, നാല് മണിക്ക് വാർത്താ സമ്മേളനത്തിൽ കൂടുതൽ കാര്യങ്ങൾ പറയുമെന്ന് അറിയിച്ചു.
READ MORE: പ്രതിഷേധത്തിൽ അതൃപ്തി; പി.വി. അൻവറിനെ ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് വിളിച്ചുവരുത്തി സിപിഎം
കഴിഞ്ഞ ദിവസം, മലപ്പുറം ജില്ലാ എസ്‌പി ഓഫീസിലേക്കെത്തിയ എംഎല്‍എയെ സുരക്ഷാ ഉദ്യോഗസ്ഥൻ അകത്തേക്ക് കടക്കുന്നതിൽ നിന്ന് തടഞ്ഞിരുന്നു. എസ്‌പിയുടെ വസതിയില്‍ നിന്നും മരം മുറിച്ച് കടത്തുന്നുണ്ടെന്നും, ഇത് പരിശോധിക്കാനാണ് എത്തിയതെന്നും എംഎല്‍എ ആരോപിച്ചിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥർ അകത്തേക്ക് കടത്തിവിടാത്തതിനെ തുടർന്ന് എംഎല്‍എ പരിശോധനയ്ക്ക് കാത്തുനില്‍ക്കാതെ മടങ്ങുകയായിരുന്നു.
മുന്‍പ് എസ്‌പിയെ പൊതുവേദിയില്‍ വെച്ച് പി.വി. അന്‍വർ രൂക്ഷമായി വിമർശിച്ചിരുന്നു. 27 മിനിട്ടാണ് എസ്‌പിക്ക് വേണ്ടി കാത്തിരുന്നതെന്നും, മോഷണക്കേസിൽ അടക്കം പരാതി നൽകിയിട്ടും അന്വേഷണം നടത്താത്ത ഉദ്യോഗസ്ഥരുടെ പെരുമാറ്റം പൊലീസ് സേനയ്ക്ക് നാണക്കേടാണ് എന്നുമായിരുന്നു അൻവറിന്‍റെ വിമർശനം.
READ MORE: അർജുൻ്റെ കുടുബത്തിന് സർക്കാരിൻ്റെ കൈത്താങ്ങ്; ഭാര്യയ്ക്ക് സഹകരണ ബാങ്കിൽ നിയമനമായി