പൊലീസ് ക്യാമ്പ് ഓഫീസിലെ മരങ്ങൾ വില കുറച്ച് വിറ്റതിൻ്റെ രേഖകളാണ് പുറത്തുവിട്ടത്
മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ ക്യാംപ് ഓഫീസുമായി ബന്ധപ്പെട്ട മരംമുറി വിവാദത്തിൻ്റെ രേഖകൾ പി.വി. അൻവർ എംഎൽഎ പുറത്തുവിട്ടു. പൊലീസ് ക്യാമ്പ് ഓഫീസിലെ മരങ്ങൾ വില കുറച്ച് വിറ്റതിൻ്റെ രേഖകളാണ് പുറത്തുവിട്ടത്. 2020 ജനുവരി 21ന് സോഷ്യൽ ഫോറസ്ട്രി ഒരു തേക്കിനും, മറ്റു രണ്ട് മരങ്ങളുടെ ശിഖരങ്ങൾക്കുമായി 51,533 രൂപ വിലയിട്ടിരുന്നു. മൂന്ന് വർഷത്തിന് ശേഷം, 2023 ജൂൺ 7ന് ഇതേ മരങ്ങൾ 20,500 രൂപക്ക് വിറ്റു.
മുൻ എസ്‌പി സുജിത് ദാസാണ് കുറഞ്ഞ വിലയ്ക്ക് മരങ്ങൾ ലേലം ചെയ്തതായി രേഖയിൽ ഒപ്പുവെച്ചത്. സോഷ്യൽ ഫോറസ്ട്രി നിശ്ചയിച്ച വിലയ്ക്ക് നാല് തവണ മരം ആരും ഏറ്റെടുത്തില്ല. അഞ്ചാം തവണ വില കുറച്ച് നൽകിയപ്പോഴാണ് മരം വിൽപ്പന നടത്താനായതെന്നും രേഖകളിൽ പറയുന്നു.
READ MORE: മലപ്പുറം എസ്‌പി ഓഫീസിലെ മരംമുറി: പി.വി. അൻവറിനെ ഫോണിൽ വിളിച്ച് സ്വാധീനിക്കാൻ ശ്രമം നടത്തി എസ്‌പി
സംഭവത്തിൽ കുത്തിയിരിപ്പ് സമരം നടത്തിയ പി.വി. അൻവറിനെ ഫോണിൽ വിളിച്ച് സ്വാധീനിക്കാൻ മുൻ എസ്‌പി സുജിത് ദാസ് ശ്രമം നടത്തിയിരുന്നു. പരാതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു എംഎൽഎയെ എസ്‌പി ഫോണിൽ ബന്ധപ്പെട്ടത്. പൊലീസ് അസോസിയേഷൻ സമ്മേളനത്തിൽ എംഎൽഎ മലപ്പുറം എസ്‌പി ശശിധരനെതിരെ എംഎൽഎ പറഞ്ഞ കാര്യത്തോട് യോജിക്കുന്നതായും അൻവർ എംഎൽഎ ഫോൺ സംഭാഷണത്തിൽ പറയുന്നുണ്ട്.
READ MORE: പ്രതിഷേധത്തിൽ അതൃപ്തി; പി.വി. അൻവറിനെ ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് വിളിച്ചുവരുത്തി സിപിഎം
അതേസമയം, മരങ്ങൾ മുറിച്ചുകടത്തിയത് അന്വേഷിക്കാത്തതിനെ തുടർന്ന് കുത്തിയിരിപ്പ് സമരം നടത്തിയ പി.വി. അൻവർ എംഎൽഎയുടെ പ്രതിഷേധത്തിൽ സിപിഎം അതൃപ്തി രേഖപ്പെടുത്തി. സംഭവത്തിൽ പി.വി. അൻവർ എംഎൽഎയെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് വിളിച്ചുവരുത്തിയിരുന്നു. പി.വി. അൻവർ എംഎൽഎ ജില്ലാ സെക്രട്ടറി ഇ.എൻ. മോഹൻദാസുമായി ചർച്ച നടത്തി.
READ MORE: മരംമുറിയിൽ അന്വേഷണമില്ല; കുത്തിയിരിപ്പ് സമരം നടത്തി പി.വി. അൻവർ