സ്കൂളുകളും ഓഫീസുകളും അടച്ചിടും; മണിപ്പൂരിൽ സംഘർഷാവസ്ഥ നിലനിൽക്കെ നിയന്ത്രണങ്ങളുമായി ഗോത്ര സംഘടന

കുക്കി സോ വിഭാഗത്തിന് ആധിപത്യമുള്ള മേഖല അതിർത്തികൾ അടച്ചിടാൻ യോഗത്തിൽ നിർദേശം നൽകി
സ്കൂളുകളും ഓഫീസുകളും അടച്ചിടും; മണിപ്പൂരിൽ സംഘർഷാവസ്ഥ നിലനിൽക്കെ നിയന്ത്രണങ്ങളുമായി ഗോത്ര സംഘടന
Published on

മണിപ്പൂരിൽ സംഘർഷാവസ്ഥ നിലനിൽക്കെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഗോത്ര സംഘടന. സ്കൂളുകളും ഓഫീസുകളും അടച്ചിടാൻ തീരുമാനം. സെപ്റ്റംബർ 26 മുതൽ 28 വരെയാണ് നിയന്ത്രണങ്ങൾ.

കഴിഞ്ഞ ദിവസം ചേർന്ന ഐടിഎൽഎഫ് യോഗത്തിലാണ് തീരുമാനം. കുക്കി സോ വിഭാഗത്തിന് ആധിപത്യമുള്ള മേഖല അതിർത്തികൾ അടച്ചിടാൻ യോഗത്തിൽ നിർദേശം നൽകി. സ്കൂളുകളും ഓഫീസുകളും അടഞ്ഞ് തന്നെ കിടക്കും. സംഘർഷാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിൽ ഗോത്ര വിഭാഗക്കാർ പ്രദേശത്തിന് പുറത്ത് യാത്ര ചെയ്യരുതെന്ന് സംഘടന ജനങ്ങളോട് ആവശ്യപ്പെട്ടു.


കേന്ദ്ര സംസ്ഥാന സുരക്ഷ ഏജൻസികൾ അതീവ ജാഗ്രത പാലിക്കണമെന്ന് ഐടിഎൽഎഫ് പ്രസ്താവനയിൽ ചൂണ്ടികാട്ടി. ജിരിബാമിൽ 200 ഓളം സായുധരായ കുക്കികളുടെ സാന്നിധ്യം കണ്ടെത്തിയെന്ന് സർക്കാർ പ്രഖ്യാപിച്ചതിന് പിന്നാലെ കുക്കി സോ വിഭാഗത്തിന് നേരെ ആക്രമണവുമുണ്ടായിരുന്നു.


മ്യാൻമറിൽ നിന്നുള്ള സായുധരായ 900 പേർ കുക്കികൾക്ക് നേരെ ആക്രമണം നടത്താൻ ലക്ഷ്യമിടുന്നതായും ഐടിഎൽഎഫ് ആരോപിച്ചു. കഴിഞ്ഞ വർഷമാണ് മണിപ്പൂരിൽ ആഭ്യന്തര കലാപം പൊട്ടിപ്പുറപ്പെട്ടത്. ഭൂരിപക്ഷമായ മെയ്തെയ് സമുദായത്തിൻ്റെ പട്ടിക വർഗ പദവി ആവശ്യത്തിനെതിരെ നടത്തിയ പ്രതിഷേധ മാർച്ചിന് പിന്നാലെയാണ് ആക്രമണ സംഭവങ്ങൾക്ക് തുടക്കം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com