സാദ്ദിഖ് അലി തങ്ങള്‍ക്കെതിരായ വിമര്‍ശനം; മുഖ്യമന്ത്രി സംഘപരിവാറിനെ സന്തോഷിപ്പിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ്

രൂക്ഷ വിമര്‍ശനം നടത്തിയ മുഖ്യമന്ത്രി സംഘി ആണെന്ന് കെ.എം ഷാജി
സാദ്ദിഖ് അലി തങ്ങള്‍ക്കെതിരായ വിമര്‍ശനം; മുഖ്യമന്ത്രി സംഘപരിവാറിനെ സന്തോഷിപ്പിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ്
Published on

സാദ്ദിഖ് അലി തങ്ങള്‍ക്കെതിരായ പരാമര്‍ശത്തിലൂടെ പിണറായി സംഘപരിവാറിനെ സന്തോഷിപ്പിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. പാണക്കാട് തങ്ങളെ വിമര്‍ശിച്ചാല്‍ കയ്യും കെട്ടി നോക്കി നില്‍ക്കില്ലെന്ന് ലീഗ് നേതാവ് കെ.എം ഷാജിയും പറഞ്ഞു. എന്നാല്‍ തങ്ങളെ മുഖ്യമന്ത്രി വ്യക്തിപരമായി വിമര്‍ശിച്ചിട്ടില്ലെന്ന് സിപിഎം നേതാവ് എ.കെ ബാലന്‍ പറഞ്ഞു. വിഷയത്തില്‍ ലീഗ് മുഖപത്രമായ ചന്ദ്രികയും എസ്‌കെഎസ്എസ്എഫ് സംസ്ഥാന കമ്മിറ്റിയും മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തി.

പാലക്കാട് നടന്ന തെരഞ്ഞെടുപ്പ് യോഗത്തിലെ മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിനെതിരെ വിമര്‍ശനം തുടരുകയാണ് യുഡിഎഫ് നേതാക്കള്‍. മുഖ്യമന്ത്രിയുടെ പ്രസ്താവന ഹിന്ദു പത്രത്തിലെ അഭിമുഖത്തിന്റെ തുടര്‍ച്ചയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു.


രൂക്ഷ വിമര്‍ശനം നടത്തിയ മുഖ്യമന്ത്രി സംഘി ആണെന്ന് കെ.എം ഷാജി പറഞ്ഞു. എന്നാല്‍ വ്യക്തിപരമായ വിമര്‍ശനമല്ലെന്നും രാഷ്ട്രീയ നേതാവിനോടുള്ള വിമര്‍ശനം മാത്രമാണ് മുഖ്യമന്ത്രി നടത്തിയത് എന്നുമാണ് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ.കെ. ബാലന്‍ പറഞ്ഞത്. സാദ്ദിഖ് അലി ശിഹാബ് തങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവാണ്. അദ്ദേഹത്തെ വിമര്‍ശിക്കാന്‍ പാടില്ല എന്നില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും പറഞ്ഞു. ജമാഅത്തെ ഇസ്ലാമിയുടെ ആശയ തടങ്കലിലാണ് മുസ്ലീം ലീഗ്. മുഖ്യമന്ത്രി ഉന്നയിച്ചത് രാഷ്ട്രീയ വിമര്‍ശനമാണ്. രാഷ്ട്രീയം പറയുമ്പോള്‍ വര്‍ഗീയത പ്രചരിപ്പിക്കുകയാണെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.

Also Read: കോൺഗ്രസിൽ ചേരുന്ന പ്രവർത്തകർ പാണക്കാട് തങ്ങളെ കാണണം; തങ്ങൾ മാത്രമാണോ മതമേലധ്യക്ഷൻ: കെ. സുരേന്ദ്രൻ

അതേസമയം പാണക്കാട് തങ്ങളെ പിണറായി അളക്കേണ്ടെന്ന് ലീഗ് മുഖപത്രമായ ചന്ദ്രികയും മുഖ്യമന്ത്രിയുടെ പ്രസ്താവന പദവിക്ക് നിരക്കാത്തതാണെന്ന് സമസ്തയുടെ വിദ്യാര്‍ത്ഥി സംഘടനയായ എസ്‌കെഎസ്എസ്എഫും വിമര്‍ശിച്ചു. 

Related Stories

No stories found.
News Malayalam 24x7
newsmalayalam.com