പാലക്കാട് സ്ഥാനാർഥിത്വത്തെ സംബന്ധിച്ച ചോദ്യങ്ങൾക്ക് പി. സരിനെ എൽഡിഎഫ് സ്ഥാനാർഥിയാക്കുന്നതിൽ സന്തോഷമെന്നായിരുന്നു വി.ഡി. സതീശൻ്റെ പ്രതികരണം
എഡിഎം നവീൻ ബാബുവിൻ്റെ കുടുംബത്തോട് സിപിഎം ചെയ്തത് ക്രൂരതയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സിപിഎം കേരളത്തോടും നവീൻ്റെ കുടുംബത്തോടും മാപ്പ് ചോദിക്കണമെന്നായിരുന്നു വി.ഡി. സതീശൻ്റെ പക്ഷം. പി.പി. ദിവ്യയെ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് മാറ്റിയത് തെരഞ്ഞെടുപ്പ് കാലമായത് കൊണ്ടുമാത്രമാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
നവീൻ ബാബു കേസിൽ ജനസമ്മർദത്തിന് വഴങ്ങി സിപിഎമ്മിന് കേസെടുക്കേണ്ടി വന്നു. അഴിമതി നടത്താത്ത നല്ല ഉദ്യോഗസ്ഥനാണ് നവീൻ ബാബു. സംഭവത്തിൽ കണ്ണൂർ ജില്ലാ കളക്ടർക്ക് പങ്കുണ്ടെങ്കിൽ അന്വേഷിക്കണം. ഒരു നേതാവിനെ രക്ഷിക്കാനായി പാർട്ടി കുടുംബത്തിൽ പെട്ടയാളെ പോലും സിപിഎം കൈവിട്ടെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
പാലക്കാട് സ്ഥാനാർഥിത്വത്തെ സംബന്ധിച്ച ചോദ്യങ്ങൾക്ക് പി. സരിനെ എൽഡിഎഫ് സ്ഥാനാർഥിയാക്കുന്നതിൽ സന്തോഷമെന്നായിരുന്നു വി.ഡി. സതീശൻ്റെ പ്രതികരണം. രണ്ടാം സ്ഥാനത്തിനായാണ് എൽഡിഎഫും ബിജെപിയും മൽസരിക്കുന്നത്. ഷാഫി പറമ്പിലിനേക്കാൾ പതിനായിരം വോട്ട് അധികം നേടി രാഹുൽ മാങ്കൂട്ടത്തിൽ വിജയിക്കുമെന്നും വി.ഡി. സതീശൻ കൂട്ടിച്ചേർത്തു